Friday, March 29, 2024 05:08 AM
Yesnews Logo
Home News

പാലസ്‌തീന്‌ വേണ്ടി ഇന്ത്യ ഇടപെടണമെന്ന് മുസ്ലീം ലീഗ്

സ്വന്തം ലേഖകന്‍ . May 13, 2021
india-should-interfere-for-palestine--muslim-league
News

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ    പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന്  മുസ്‌ലിം ലീഗ്   ആവശ്യപ്പെട്ടു.പാണക്കാട്  പെരുന്നാൾ ദിനത്തിൽ നടന്ന പലസ്തീൻ ദിനാചരണത്തിന് ശേഷം ആണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും മലപ്പുറം എംഎൽഎ പി ഉബൈദുള്ളയും പ്ലക്കാഡ് കയ്യിലേന്തിയാണ് പലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്.

  ഇസ്രായേല്‍ നിലപാടിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീംലീഗിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വീടുകളില്‍ പ്രവര്‍ത്തകര്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കുചേരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് പോരുന്ന പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു, ഇത്  രാജ്യത്തിന്‍റെ പരമ്പരാഗത നിലപാടിന് എതിരാണെന്നും ഇത്തരം തെറ്റായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു .

 ഇസ്രയേലിൽ മരിച്ച മലയാളി കെയർ ടേക്കർ സൗമ്യക്കും ആദരവ് അർപ്പിക്കുന്നു എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
 . 

Write a comment
News Category