തുര്‍ക്കി സംവിധായകന് സെര്‍ഹത് കരാസ്ളാന്റെ പാസ്ഡ് ബൈ സെന്‍സര്‍ ആണ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
സെര്‍ഹത് കരാസ്ളാന്റെ ആദ്യ സംരഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്ശനംകൂടിയാണിത്.
അറിഞ്ഞോ അറിയാതെയോ, കുറ്റംചെയ്തോ ചെയ്യാതെയോ തടവറയില്‍ കഴിയുന്നവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് കത്തുകള്‍മാത്രം. ഈ കത്തുകളുടെ ഉള്ളടക്കം പരിശോധിക്കുന്ന ജീവനക്കാരനാണ് സക്കീര്‍. തടവുകാര്‍ക്ക് ലഭിക്കുന്ന കത്തുകളും അവയുടെ മറുപടിയുമെല്ലാം കടന്നുപോകന്നത് സക്കീറിലൂടെ. ഒരിക്കല്‍ ഒരുതടവുകാരന്റെ കത്തിനൊപ്പം അയാളുടെ ഭാര്യയുടെ ചിത്രം സക്കീറിന് കിട്ടുന്നു.
സക്കിര്‍ ആ ചിത്രം മോഷ്ടിച്ചു. ക്രമേണ സക്കീര്‍ ആ സ്ത്രീയുടെ ആരാധകനായി മാറുന്നു. ഇസ്താംബുളിലെ ജയിലാണ് പശ്ചാത്തലം. സക്കീറിന്റെ മനോവ്യാപാരങ്ങളാണ് പാസ്ഡ് ബൈ സെന്‍സര്‍ കാണിച്ചുതരുന്നത്.
തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര് വീര്‍പ്പുമുട്ടുന്ന അവസ്ഥകൂടിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
വൈകിട്ട് ആറിന് ഉദ്ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.