Friday, April 19, 2024 10:03 AM
Yesnews Logo
Home News

ആസ്സാമിൽ കുരുങ്ങി കിടക്കുന്ന കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റു ബസ്സുകൾ നാട്ടിലേക്ക് ; ആസ്സാം സർക്കാർ ഇടപെട്ടു

M.B. Krishnakumar . May 20, 2021
buses-frm-kerala
News

ആസ്സാമിലേക്കു വോട്ടർമാരെയും കൊണ്ട് വന്ന 100 ഓളം ടൂറിസ്റ്റു ബസ്സുകൾ നാട്ടിലെത്തിക്കാൻ നടപടിയായി.ഇക്കാര്യത്തിൽ ആസ്സാം സർക്കാർ ഇടപെട്ടു. ഉടൻ ബസ്സുകൾ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആസ്സാം സർക്കാർ വൃത്തങ്ങൾ യെസ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ നിന്ന് ഏതാണ്ട് നൂറോളം ബസ്സുകളാണ് ആസ്സാമിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് സമയത് എത്തിയത്. വോട്ടെടുപ്പിന് ശേഷം റിട്ടേൺ  ട്രിപ്പ് ഉദ്ദേശിച്ച എത്തിയ ബസ്സുകൾ യാത്രക്കാരില്ലാത്തതിനാൽ അസ്സമിൽ തന്നെ കുടുങ്ങി. മടക്കയാത്രക്കാരില്ലാത്തതിനാൽ ട്രാവൽ ഏജെൻസിക്കാരും കൈവിട്ടതോടെ ബസ്സുകളുടെ ഡ്രൈവർമാരുംഹെൽപ്പർമാരും  ആസ്സാമിൽ കുടുങ്ങി.ഒരു മാസത്തിലധികമായി ഗുവഹാത്തിയിലും പരിസരത്തുമായി കുടുങ്ങി കിടക്കുകയാണിവർ .ഭകഷണത്തിനു പോലും നിവൃത്തിയില്ലാതെ വന്നപ്പോൾ ആസാമിലെ ചില കൃസ്ത്യൻ പുരോഹിതരും സന്നദ്ധ സംഘട പ്രവർത്തകരും ഇടപെട്ട് ഭക്ഷണവും  താമസവും നൽകിയിട്ടുണ്ട്.

ഈദ് ആഘോഷങ്ങൾക്കു ശേഷം മടങ്ങി വരുമെന്നാണ് യാത്രക്കാർ പറഞ്ഞിരുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്. ആസ്സാമിലെ മുസ്‌ലിം ഭൂരിപക്ഷ  പ്രദേശങ്ങളിലേക്കാണ് ബഹു ഭൂരിപക്ഷം യാത്രക്കാരും വന്നത്.തെരഞ്ഞെടുപ്പും ഈദും കഴിഞ്ഞതോടെ യാത്രക്കാർ വരാതിരുന്നതോടെയാണ് ഡ്രൈവർമാർ കുടുങ്ങിയത്. യാത്രക്കാരുടെ ഫോണുകൾ ഇപ്പൾ ഓഫ് ചെയ്ത   നിലയിലാണ്. പലരും ഫോൺ എടുക്കുന്നുമില്ല.ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബസ്സ് ഡ്രൈവർ മാർ പറയുന്നു. മടക്ക യാത്രക്ക് പലരുടെയും കൈയ്യിൽ പണമില്ല.മടക്ക ടിക്കറ്റ് കൂടി കണക്കിലെടുത്താണ് സാഹസിക യാത്രകൾക്ക് പലരും തയാറായത്.എന്നാൽ ഇപ്പോൾ യാത്ര സ്പോൺസർ ചെയ്ത ഏജൻസിയും മൗനം  പാലിച്ചതോടെ ബസ്സ് ഡ്രൈവർമാർ വഴിയാധാരമായി.ഒരു ബസ്സിന്‌ നാട്ടിലെത്താൻ ഉദ്ദേശം ഒരു ലക്ഷം രൂപയെങ്കിലും വേണമെന്ന് ഡ്രൈവർ പറയുന്നു. 

ഭൂരിപക്ഷം പേരുടെ പക്കൽ ഭക്ഷണത്തിനു പോലും പൈസ ഇല്ലാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് മലയാളിയായ ഒരു പുരോഹിതനെ കണ്ടെത്തി സഹായം  തേടിയത്.അദ്ദേഹം പാർക്കിങ്ങും ഭക്ഷണവും നൽകിയിട്ടുണ്ട്.ആസ്സാം പോലീസിൽ ബന്ധപ്പെട്ടു മടക്ക യാത്രക്കുള്ള നടപടികളും കൈകൊണ്ടു.

മുതിർന്ന പോലീസ് ഉദ്യൊഗസ്ഥർ ഡ്രൈവർമാർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും  നൽകി.നേരിട്ട് വന്നു ക്ഷേമം തിരക്കുകയും  ചെയ്തിട്ടുണ്ട്. കേരള സർക്കാരുമായി ബന്ധപ്പെട്ടു മടക്ക  യാത്രക്കുള്ള നടപടികളും ചെയ്തു.നാഗോവിൽ 57 ബസ്സുകളും, ഹോജലിൽ 10 ബസ്സുകളും ഗുവാഹത്തിയിൽ  3 ബസ്സുകളും പാർക്ക് ചെയ്തിട്ടുണ്ട്.അവശേഷിക്കുന്ന ബസുകൾ പല ഗ്രാമങ്ങളിലായി നിറുത്തി ഇട്ടിരിക്കുകയാണ്. 

Write a comment
News Category