Saturday, April 20, 2024 03:10 PM
Yesnews Logo
Home News

മെഹുൽ ചോക്സിയെ ഇന്ത്യയിൽ എത്തിക്കാൻ നടപടികൾ കടുപ്പിച്ച് അന്വേഷണ ഏജൻസികൾ; ആന്റിഗ്വിയിലേക്ക് കൈമാറാൻ ഡൊമിനിക്കൻ കോടതി

Patrik Lily . May 28, 2021
mehul-choksi-deportation-agencies-consulting-legal-experts
News

മെഹുൽ  ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ അന്വേഷണ ഏജൻസികൾ ഊർജിതമാക്കി. നിയമവിദഗ്ദരുമായി ആലോചിച്ച് ചോക്‌സിയെ രാജ്യത്ത് എത്തിക്കാനാണ് ഏജൻസികളുടെ നീക്കം.  ആന്‍റിഗ്വയിലെ പ്രധാനമന്ത്രി എല്ലാ സഹായങ്ങളും ഉറപ്പു നൽകി.

കഴിഞ്ഞ ദിവസം ചോക്‌സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറാൻ ഡൊമിനിക്കൻ കോടതി വിസമ്മതിച്ചിരുന്നു.ചോക്‌സിക്കെതിരെയുള്ള നടപടികൾ കോടതി സ്റ്റേ ചെയ്തു.. ഇതോടെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് പകരം ചോക്സിയെ ആന്റിഗ്വിയിലേക്ക് കൊണ്ടുപോകും. അതേസമയം കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ചോക്സിയ്ക്കായി അദ്ദേഹത്തിന്റെ നിയമസംഘം കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. അദ്ദേഹത്തിന് നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും തുടക്കത്തിൽ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ അഭിഭാഷകർ ആരോപിച്ചു. നിലവിൽ ചോക്സി ഡൊമിനിക്ക പോലീസിന്റെ കസ്റ്റഡിയിലാണ്.

 ഹാർബറിൽ വെച്ച് തന്നെ ആരൊക്കെയോ ചർന്ന് തട്ടി കൊണ്ട് പോകുകയായിരുന്നുവെന്ന് ചോക്സി പറഞ്ഞതായി ഡൊമിനിക്കയിലെ ചോക്സിയുടെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹത്തെ ക്രൂരമായി ആരൊക്കെയോ ചേർന്ന് മർദ്ദിച്ചിരുന്നു. കണ്ണൂകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇന്ത്യയ്ക്കാരാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും അഭിഭാഷകൻ പറഞ്ഞു.

 കഴിഞ്ഞ ദിവസമാണ് കരീബിയൻ ദ്വീപായ ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ കാണാതായത്.പിന്നീട് ഇയാൾ ഡൊമിനിക്കയിൽ വെച്ച് പോലീസ് പിടിയിലായിരുന്നു. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Write a comment
News Category