Thursday, April 25, 2024 11:59 AM
Yesnews Logo
Home News

മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് പീഡനം സഹിക്കാൻ വയ്യാതെ ഓടി പോന്ന അമുസ്ലീങ്ങൾക്ക് പൗരത്വം നൽകുന്നത് തടസ്സപ്പെടുത്താൻ മുസ്‌ലിം ലീഗിന്റെ നീക്കം; സുപ്രീംകോടതിയിൽ ഹർജി

M.B. Krishnakumar . Jun 01, 2021
muslim-league--approached-to-sc-against-granting-citizenship-to-non-muslims
News

പാക്കിസ്ഥാൻ  അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ മുസ്ളീം രാജ്യങ്ങളിൽ നിന്ന്  മത തീവ്രവാദികളുടെ പീഡനം സഹിക്ക വയ്യാതെ ഇന്ത്യയിൽ അഭയം തേടിയ അമുസ്ലീങ്ങൾക്ക് പൗരത്വംനൽകാനുള്ള  നടപടികൾ തടസ്സപ്പെടുത്താൻ  മുസ്‌ലിം പാർട്ടിയായ മുസ്‌ലിം ലീഗിന്റെ  നീക്കം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അഭയാർഥികളായി  കഴിയുന്ന അമുസ്ലീങ്ങൾക്ക്  പൗരത്വം  നല്കാൻ  കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.

13 ജില്ലകളിൽ വർഷങ്ങളായി കഴിയുന്ന ഈ അമുസ്‌ലിം അഭയാർത്ഥികൾക്ക് പൗരത്വം    നല്കാൻ അപേക്ഷ ക്ഷണിക്കാൻ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത്. വിവിധ ജില്ല കലക്ടർമാർക്കും ഈ നിർദേശം  നൽകിയിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പൗരത്വം കിട്ടുമെന്ന് സന്തോഷത്തിൽ മതി മറന്നിരിക്കയായിരുന്നു മുസ്‌ലിം രാജ്യങ്ങളിൽ നിന്നെത്തിയ അഭയാർത്ഥികൾ. മുസ്‌ലിം  രാജ്യങ്ങളിൽ കൊടും ക്രൂരതയാണ് ഇവർ നേരിട്ടിരുന്നത്. നിർബന്ധിത മതം മാറ്റങ്ങളും ബലാൽക്കാരങ്ങളും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകലും എല്ലാം പതിവായതോടെയാണ്  ജീവനും സംസ്കാരവും രക്ഷിക്കാൻ അമുസ്‌ലീങ്ങളായ ഈ പാവങ്ങൾ ഇന്ത്യയിലെത്തിയത്. 

ഇപ്പോൾ ഇവിടെയും മുസ്‌ലിം പേര് പറഞ്ഞു അവരുടെ ജീവിത സ്വപ്നങ്ങളെ തടസ്സപെടുത്താനാണ് മുസ്‌ലിം പാർട്ടിയായ ലീഗ് ശ്രമിക്കുന്നതെന്നാണ്  അവരുടെ പരാതി.- ലീഗിന്റെ  ഈ നിലപാട് പൗരത്വം  ലഭിക്കാനുള്ള ശ്രമങ്ങൾ  വൈകിപ്പിക്കുമെന്നാണ് ഇവരുടെ ആശങ്ക. പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കൊടുത്തിട്ടുള്ള കേസിന്റെ തുടർച്ചയായി അടിയന്തരമായി ലീഗ് ഇപ്പോൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. വിവിധ മുസ്‌ലിം രാജ്യങ്ങളിൽ കൊടും പീഡനത്തിൽ ജീവനും കൊണ്ടോടി പോന്ന അമുസ്ലീങ്ങളായ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള നിയമ ഭേദഗതിയാണ് കേന്ദ്രം പാസ്സാക്കിയിരുന്നത്.ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വർഗ്ഗീയ  പ്രചരണങ്ങൾ  രാജ്യത്തെമ്പാടും  നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ലീഗിന്റെ നിയമ നടപടി.മതത്തിന്റെ പേരിൽ പൗരത്വം നല്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി റിട്ട ഹർജി നൽകിയിട്ടുള്ളത് മുസ്‌ലിം  മത പാർട്ടിയായി   അറിയപ്പെടുന്ന മുസ്‌ലിം ലീഗ് ആണെന്നുള്ളത് വിചിത്രമായി.

Write a comment
News Category