Sunday, August 01, 2021 02:43 AM
Yesnews Logo
Home Auto

മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫറുമായി ഫോര്‍ഡ്; അഞ്ച് കോടി രൂപ വരെ സമ്മാനം

News Desk . Dec 06, 2019
ford_midnight_offer
Auto

മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫറുമായി ഫോര്‍ഡ്. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഫോര്‍ഡ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വമ്ബിച്ച ഓഫറുകള്‍ ലഭിക്കുക. അഞ്ച് കോടി രൂപ വരെയുള്ള സമ്മാനമാണ് ഫോര്‍ഡ് നല്‍കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് നറുക്കെടുപ്പ്.

ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കുന്ന ഡിജിറ്റല്‍ സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കുന്നതായിരിക്കും.

മാത്രമല്ല ബുക്ക് ചെയ്ത് ഡിസംബറില്‍ തന്നെ ഫോര്‍ഡ് കാര്‍ വാങ്ങിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഒരാള്‍ക്ക് പുതിയ എക്കോസ്‌പോര്‍ട്ട് എസ്.യു.വി ബംബര്‍ സമ്മാനമായി ലഭിക്കുന്നതായിരിക്കും.
എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍, ഐ പാഡ്, ഐ ഫോണ്‍ 11, ഗോള്‍ഡ് കോയിന്‍, ലണ്ടിനിലേക്കുള്ള ഹോളിഡേ ട്രിപ്പ് വൗച്ചര്‍ എന്നീ സമ്മാനങ്ങളും ഈ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഓഫര്‍ നല്‍കുന്ന ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ഫോര്‍ഡ് ഡീലര്‍ഷിപ്പുകളും രാവിലെ ഒമ്ബത് മുതല്‍ രാത്രി 12 വരെ തുറത്തുപ്രവര്‍ത്തിക്കും.

Write a comment
News Category