Thursday, March 28, 2024 03:00 PM
Yesnews Logo
Home News

ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലകുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

സ്വന്തം ലേഖകന്‍ . Jun 04, 2021
vigilance-raid-ap-abdulla-kutty-residence
News

ബി.ജെ.പി  ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അദ്ദേഹത്തിന്റെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. സാമ്പത്തികതട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസുമായിബന്ധപ്പെട്ടാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് വിജിലൻസ് പരിശോധയനയെന്നാണ് റിപ്പോർട്ട്.ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. പണം ദുർവ്യയംനടത്തിയെന്നും ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നുമാണ് ആരോപണം.

2016ൽ കണ്ണൂർ എം എൽ എ ആയിരുന്ന കാലത്തിയിരുന്നു പദ്ധതി നടപ്പാക്കിയത്. ഡി ടി പി സിയുമായി ചേർന്ന് കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തത്. യു ഡി എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്ക് പിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡി ടി പി സിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുത്തതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ് നടന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നെങ്കിലും 2018ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം.കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ബി.ജെ.പി യിൽ ചേർന്ന നേതാവാണ് അബ്ദുള്ള കുട്ടി.

Write a comment
News Category