Thursday, April 18, 2024 07:05 AM
Yesnews Logo
Home News

ഉപ്പു തിന്നവൻ വെള്ളം കുടിക്കും;കുഴൽപ്പണ ഇടപാടിനെ വിമർശിച്ച് സി.കെ.പത്മനാഭൻ ; ചോദ്യം ചെയ്യൽ തുടരുന്നു

Alamelu C . Jun 05, 2021
kodakara-hawala-case-senior-leader-ck-patmanabhan-criticized-leadership
News

കൊടകര കുഴൽ പണ കേസിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബി.ജെ.പി മുൻ പ്രസിഡന്റ് സി.കെ.പത്മനാഭന്റെ രൂക്ഷ വിമർശനം. പ്രകൃതി നിയമം നടപ്പായെ മതിയാകൂ.രാഷ്ട്രീയം അപ്പാടെ മലീസമായെന്ന്   ബി.ജെ.പി നേതാവ് വിമർശിച്ചു. 

കെ.സുരേന്ദ്രന്റെ സെക്രട്ടറിയേയും  ഡ്രൈവറെയും  ചോദ്യം ചെയ്തു 

കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രന്റെ ദിവരെയും സെക്രട്ടറിയേയും പോലീസ് ചോദ്യം ചെയ്തു. കുഴൽപ്പണം കടത്തിയ ധർമ്മരാജനെ അറിയാമെന്നു ഇരുവരും മൊഴി നൽകിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റു കാര്യങ്ങൾ ഒന്നും ഏറു വരും വെളിപ്പെടുത്തിയില്ല. 

കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളെ  ബന്ധപ്പെടുത്താനുള്ള തെളിവുകൾ ശേഖരിക്കണമെന്ന്   ഭരണ നേതൃത്വത്തിൽ  നിന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ബി.ജെ.പി യിലെ ചില നേതാക്കൾ പൊലീസിന്   സുപ്രധാന വിവരങ്ങൾ കൈമാറിയിട്ടുമുണ്ട്. എന്നാൽ ഒരു പങ്കുമില്ലെന്ന നിലപാടിൽ ബി.ജെ.പി ഉറച്ചു നിൽക്കുമ്പോളും ഒറ്റു നടന്നതായി നേതാക്കൾക്ക് സംശയമുണ്ട്. പാലക്കാട്ടെ ഒരു നേതാവ് സംശയ നിഴലിലാണ് 

അപരനും സുരേന്ദ്രനെതിരെ 

സുരേന്ദ്രനെതിരെ മത്സരിക്കാതിരിക്കാൻ തനിക്ക് രണ്ടര ലക്ഷം രൂപ ബിജെപി നൽകിയെന്നാണ് അപരൻ സുന്ദരയുടെ   വെളിപ്പെടുത്തൽ.   ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം രൂപയും സ്മാർട് ഫോണും നൽകിയെന്നുമാണ് സുരേന്ദ്രയുടെ ആരോപണം. പ്രാദേശിക ബിജെപി നേതാക്കൾ വീട്ടിൽ എത്തിയാണ് പണം നൽകിയതെന്നും കെ സുരേന്ദ്രൻ നേരിട്ട് ഫോണിൽ തന്നെ ബന്ധപ്പെട്ടുവെന്നും സുന്ദര വെളിപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.മലയാളത്തിലെ പ്രമുഖ ചാനലുകളൊക്കെ സുന്ദരയുടെ  അഭിമുഖം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ബി.ജെ.പി ആരോപണം നിഷേധിച്ചു. 

Write a comment
News Category