Friday, April 26, 2024 04:39 AM
Yesnews Logo
Home News

ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

Binod Rai . Jun 05, 2021
central-govt-given-ultimatum-twitter
News

പുതുക്കിയ ഐ.ടി നയങ്ങൾ പാലിക്കാൻ ട്വിറ്ററിന് കേന്ദ്രം അന്ത്യ ശാസനം  നൽകി. പരാതി പരിഹാരത്തിനും ഐ.ടി നിയമ പ്രകാരമുള്ള  മറ്റു നിർദേശങ്ങളും ഉടൻ അനുസരിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പരാതി പരിഹാരത്തിന് ട്വിറ്ററിന്റെ തന്നെഉദ്യൊഗസ്ഥരെ നിയമിക്കുക, ട്വിറ്ററിന്റെ ഓഫീസ്  അഡ്ഡ്രസ്സ്‌ നല്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കാൻ ട്വിറ്റർ വൈമനസ്യം കാണിക്കയാണ്.മറ്റ്  സാമൂഹ്യ മാധ്യമങ്ങളൊക്കെ കേന്ദ്ര നിർദേശം അനുസരിച്ചപ്പോൾ ട്വിറ്റർ മാത്രം നിയമം അനുസരിക്കാൻ തയ്യാറാകുന്നില്ല. ഓഫീസ് അഡ്രസ്സ് നല്കാൻ പറഞ്ഞപ്പോൾ കമ്പനിയുടെ ലോ ഓഫിസറുടെ അഡ്ഡ്രസ്സാണ് നൽകിയത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യതയില്ല  എന്ന സമീപനമാണ് ട്വിറ്റർ ഇപ്പോൾ തുടരുന്നത്.

ട്വിറ്ററിന്റെ നിലപാടിനെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന് കോടതി നിര്ദേശിച്ചിട്ടും ട്വിറ്റർ നിയമലംഘനം തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് കർശന നിലപാടുമായി കേന്ദ്രം രംഗത്തു വരുന്നത്.അവസാന നോട്ടീസാണ്   ട്വിറ്ററിന് നൽകിയിട്ടുള്ളത്.ഇതിനും മറുപടി ലഭിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് ചുമത്താനാണ് കേന്ദ്രത്തിന്റെ നീക്കം. 

Write a comment
News Category