Thursday, March 28, 2024 08:48 PM
Yesnews Logo
Home News

അമ്പത് ലക്ഷം മരങ്ങൾ മുറിച്ചു;നടന്നത് കേരളത്തിലെ ഏറ്റവും വലിയ വനം കൊള്ള; വനം കൊള്ളക്ക് പച്ച കൊടി കാട്ടിയത് സർക്കാർ ഉത്തരവ്

Alamelu C . Jun 07, 2021
forest-scam-kerala-revenue-forest-collector-roles-suspected-100-cr-scam-unearthed
News

സംരക്ഷിത  വൃക്ഷങ്ങൾ മുറിക്കാൻ ഇളവുകൾ അനുവദിച്ച റവന്യു-വനം വകുപ്പ് വനം കൊള്ളക്കാർക്ക് ഒത്താശ ചെയ്തുവെന്ന് ആക്ഷേപം. കേരളം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ വനം കൊള്ളയാണ് കഴിഞ്ഞ വര്ഷം നടന്നതെന്ന് പ്രകൃതി സ്നേഹികൾ കുറ്റപ്പെടുത്തുന്നു. വയനാട്ടിൽ കണ്ടെത്തിയത് കൊള്ളയുടെ ചെറിയ തുമ്പു മാത്രമാണ്. 

വനം കൊള്ളക്ക് പച്ച കൊടി കാട്ടിയ സർക്കാർ ഉത്തരവ്

2020 മാർച്ച് 11 നു റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വി വേണു പുറപ്പെടുവിച്ച ഉത്തരവാണ് മുട്ടിൽ ഉൾപ്പടെ കേരളത്തിൽ നടന്ന ഭീകരമായ വനം കൊള്ളക്ക് വഴി തുറന്നത്. ഈ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയിൽ കര്ഷകര് നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ   തരത്തിലുള്ള മരങ്ങളുടെയും ഉടമസ്ഥാവകാശം കര്ഷകര്ക്ക് നൽകി കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു.പുറമേക്ക് പുരോഗമനമെന്നും കർഷ അനുകൂലമെന്നും തോന്നിക്കാമെങ്കിലും കേരളത്തിലെ സ്വകാര്യ ഭൂമികളിൽ നില നിൽക്കുന്ന വൻ വൃക്ഷ സമ്പത്ത് വെളുപ്പിക്കാൻ വഴി തുറന്ന ഉത്തരവായയിരുന്നു റവന്യു  വകുപ്പ് പുറപ്പെടുവിച്ചത്.ഇ ചന്ദ്രശേഖരനെന്ന   സി.പി,ഐ യുടെ മന്ത്രി വലിയ കൂടിയാലോചനകൾക്കു ശേഷമായിരുന്നു ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്.

ഉത്തരവ് വന്ന പിറ്റേന്ന്  മുതൽ കേരളത്തിലെ തോട്ടങ്ങളിൽ നിന്നും സ്വകാര്യ തോട്ടങ്ങളിൽ നിന്നും ലക്ഷകണക്കിന്  വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു നീക്കാൻ തുടങ്ങി.ഈ ഉത്തരവിന്റെ കോപ്പി കാണിച്ചാണ് വയനാട്ടിൽ വീട്ടി തടി മുറിച്ചു മാറ്റിയത്.  സ്വകാര്യ മരം ലോബിയുടെ നിരന്തര ആവശ്യമായിരുന്നു സി.പി.ഐയുടെ മന്ത്രി നിറവേറ്റി കൊടുത്തത്.ഇതിനു മുഖ്യമന്ത്രിയുടെ അനുമതിയും ലഭിച്ചു.


വയനാട്ടിലെ വീട്ടി ;കടൽ കടന്നു; ഫ്രാൻസിലേക്ക് കയറ്റി അയച്ചെന്ന് സൂചന ?

മരം മുറി വ്യാപകമായതോടെ 2021 ജനുവരിയിൽ  ഉത്തരവ്   റവന്യു വകുപ്പ് തിരുത്തി.  ഈ സമയത്തിനുള്ളിൽ ഫോറസ്റ്റ് മാഫിയ വലിയ അളവിൽ മരം മുറിച്ചു മാറ്റിയിരുന്നു. വയനാട്ടിൽ നിന്ന് മുറിച്ചു മാറ്റിയ  വീട്ടിത്തടികൾ കടൽ കടന്നു ഫ്രാൻസിലെത്തിയതായാണ് അറിയുന്നത്. കപ്പൽ നിർമ്മാണത്തിന് ഏറെ ഡിമാന്റുള്ള കേരളത്തിലെ വീട്ടി തടികൾ  കോടികൾ മുടക്കിയാണ് കയറ്റുമതി ചെയ്തത്.50 കോടിയുടെ വീട്ടി വിദേശത്തെക്ക് കയറ്റി അയച്ചെന്നു ഈ രംഗത്തുള്ളവർ പറയുന്നു.

മരം കയറ്റി അയച്ച സ്‌പോർട്ട് കമ്പനിയെ കുറിച്ചുംആരാണ് പിറകിൽ പ്രവർത്തിച്ചതെന്നും ഒക്കെയുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനും മുതിർന്ന ഫോറസ്റ്റ് ഉദ്യൊഗസ്ഥർക്കു ഒക്കെ അറിയാം. ഇക്കാര്യങ്ങൾ മറച്ചു വെച്ച് മുട്ടിലിൽ നിന്ന് പിടികൂടിയ നാമമാത്രമായ വീട്ടിത്തടിയുടെ കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ വാർത്തകൾ  ചമക്കാനായി  പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുമുണ്ട്.   

കേസും ഉത്തരവ് പിൻവലിക്കലും-തുടർ നാടകങ്ങൾ ?

മരം മുറി വ്യാപകമായതോടെ ഹൈക്കോടതിയിൽ കേസ്സുമായി .അതെ തുടർന്ന്  2021 ജനുവരിയിൽ    റവന്യു വകുപ്പ്.ഉത്തരവ് തിരുത്തി. ഈ സമയത്തിനുള്ളിൽ ഫോറസ്റ്റ് മാഫിയ വലിയ അളവിൽ മരം മുറിച്ചു മാറ്റിയിരുന്നു.കേസും തുടർന്നുള്ള ഉത്തരവ് പിൻവലിക്കലുമൊക്കെ  മുൻകൂടി ആസൂത്രണം  ചെയ്ത നാടകത്തിന്റെ ഭാഗമാണെന്നു പിന്നാമ്പുറ സംസാരങ്ങളുണ്ട്.  ആവശ്യത്തിന് മരം മുറി നടന്നു കഴിയുമ്പോൾ  കേസും തുടർന്ന് കേസിന്റെ സമ്മർദത്താൽ ഉത്തരവ് പിൻവലിക്കലുമൊക്കെ  വനം-റവന്യു വകുപ്പിൽ പതിവായി നടക്കുന്ന തമാശകളാണ്. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനു ഇതിനു പറ്റുന്ന പ്രകൃതി സ്നേഹികളുമുണ്ട്. ഇവരാണ് ഫോറസ്റ്റുകാർക്കു വേണ്ടി അവർ പറയുന്ന സമയത്തു കേസുമായി രംഗത് ഇതാര്.വയനാട്ടിലെ അറിയപ്പെടുന്ന പ്രകൃതി സ്‌നേഹി ഇത്തരത്തിൽ ഫോറസ്റ്റ്കാർ വളർത്തി കൊണ്ട് വന്ന ആളാണ്. 
 
നടന്നത് 100 കോടിയുടെ കുംഭകോണം  

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തു നടന്നത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ വനം കൊള്ള.അമ്പതു  ലക്ഷത്തോളം മരങ്ങൾ സർക്കാർ ഉത്തരവിന്റെ  മറവിൽ മുറിച്ചു കടത്തി. കോട്ടയം , പത്തനംതിട്ട, പാലക്കാട്, എറണാകുളം, ഇടുക്കി, വയനാട് ഉൾപ്പെടെ ജില്ലകളിൽ നടന്ന വനം കൊള്ളയൊന്നും ഇത് വരെ പുറത്തു വന്നിട്ടില്ല. വയനാട്ടിൽ കണ്ടു പിടിക്കപ്പെട്ട വീട്ടി മുറി  കേരളത്തി നടന്ന  വനം കൊള്ളയുടെ തുമ്പു മാത്രമാണ്.

ഇടതു മുന്നണിയിലെ  സി.പി.ഐ കക്ഷികൾക്കൊപ്പം ഫോറസ്ററ് ഉദ്യോഗസ്ഥരും  പ്രമുഖരും ജില്ലാ കളക്ടർമാരുമൊക്കെ  ഉൾപ്പെട്ട വൻ റാക്കറ്റിന്റെ  ഭാഗമാണ് കൊള്ളക്ക് ഒത്താശ ചെയ്തു കൊടുത്തത്.വയനാട്ടിലെ ജില്ലാ ഭരണ കൂടത്തിനും ഉയർന്ന റെവന്യൂ ഉദ്യൊഗസ്ഥന്മാർക്കും എതിരെ വ്യാപക ആരോപണങ്ങൾ ഇതിനകം  ഉയർന്നു കഴിഞ്ഞു. വയനാട്ടിലെ ജില്ല കളക്ടർ  ഉൾപ്പെടയുള്ളവർ സംശയ നിഴലിലാണ്. വയനാട്ടിലെ സീനിയർ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആരോപണങ്ങളിൽ കുടുങ്ങി കഴിഞ്ഞു. ആരോപണം ഉയർന്നപ്പോൾ തന്നെ കളക്ടറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പേരുകൾ  പ്രതികൾ തന്നെ ഉയർത്തിയിരുന്നു.ഇപ്പോൾ പരസ്പരം ആരോപണങ്ങൾ  ഉയർത്തി ഇരു പക്ഷവും  പൊതു സമൂഹത്തെ ആശയകുഴപ്പത്തിലാക്കുകയാണ്. 

സംരക്ഷിത മരങ്ങളുടെ ലിസ്റ്റിൽ മാറ്റം വരുത്തി; പിന്നീട്‌ പുനഃസ്ഥാപിച്ചു 

കേരളത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് മരം മുറിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. വനം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്വകാര്യ  ഭൂമികളിലും സ്വകാര്യ തോട്ടങ്ങളിലും സുലഭമായി കാണുന്ന ഈ മരങ്ങൾക്കു അന്തർദേശയീയ മാർക്കറ്റിൽ വലിയ ഡിമാൻഡാണ് .ഉറപ്പും ഈടുമുള്ള ഈ മരങ്ങൾ കപ്പൽ, നിർമ്മാണത്തിനും മറ്റുമാണ് ഏറെ ഉപയോഗപ്പെടുത്തുന്നത്. 

ചന്ദനം,വീട്ടി, ഇരുൾ തേമ്പാവ്(ഇരുമ്പകം) കമ്പകം,ചടച്ചി, ചന്ദൻ വീമ്പു, വെള്ളക്കിൽ,തുടങ്ങിയവ മരിക്കുന്നതിന് കർശന വിലക്കും  നിയന്ത്രണവും നില നിൽക്കുകയാണ് .ഈ മരങ്ങളിൽ കണ്ണുള്ള ഫോറസ്റ്റ് മാഫിയ നിയമത്തിൽ ഭേദഗതി വരുത്താൻ കുറേകാലമായി സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. നിയന്ത്രണങ്ങൾ പാടെ മാറ്റാൻ തടസ്സങ്ങൾ ഉള്ളത് കൊണ്ടാണ് ആശയ കുഴപ്പമുണ്ടാക്കുന്ന ഓർഡർ പുറത്തിറക്കി അതിന്റെ മറവിൽ തടി വെട്ടി മാറ്റിയത്.ആവശ്യത്തിന്  തടി മുറിച്ചു മാറ്റിയതിനു ശേഷം സംരക്ഷണ നിയന്ത്രണങ്ങൾ  പുനഃസ്ഥാപിക്കയും ചെയ്തു. കേരളത്തിലെ വനം-മരം മാഫിയക്ക് ഈ തിരിമറിയിൽ പങ്കുണ്ടെന്നു പകൽ പോലെ വ്യക്തമാണ്. 

വനം കൊള്ള; ദേശീയ-അന്തർദേശീയ ചർച്ചയാകുന്നു 

കേരളം ഇന്നോളം കണ്ടില്ലാത്ത വനം കൊള്ളയാണ് കഴിഞ്ഞ വര്ഷം നടന്നത്. ഇതിൽ കേരളത്തിലെ ഭരണ മുന്നണിയിലെ  പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും  റെവന്യൂ വകുപ്പിലെ മുതിര്ന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള  ഉൾപ്പെട്ട  വനം കൊള്ള ദേശീയതലത്തിൽ ചർച്ച ആയി കഴിഞ്ഞു.

Write a comment
News Category