ഡിസംബറില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച്
ഹ്യുണ്ടേയ്. വിവിധ മോഡലുകളിലായി ഏകദേശം 95000 രൂപ വരെയാണ് ഓഫര്‍ നല്‍കുക. എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓഫറുകള്‍, ക്യാഷ് ഡിസൗണ്ട് എന്നിവ ചേര്‍ത്താണ് ഇളവുകള്‍ നല്‍കുന്നത്. ഈ മാസം അവസാനം വരെ ഓഫറുകള്‍ ലഭ്യമാണ്.
ഹ്യുണ്ടേയ്യുടെ ചെറു കാറായ സാന്‍ട്രോയ്ക്ക് 55000 രൂപ വരെ ഇളവാണ് നല്‍കുന്നത്. 4.26 ലക്ഷം മുതലാണ് സാന്‍ട്രോയുടെ വില ആരംഭിക്കുന്നത്. പുതിയ കാറായ നിയോസിന് 1.2 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 20000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്.
ഗ്രാന്‍ഡ് ഐ 10 ന് 75000 രൂപ വരെയാണ് ഓഫറുകള്‍. പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ20ക്ക് 65000 രൂപ വരെ ഇളവുണ്ട്. കൂടാതെ എലൈറ്റ് ഐ20 ബുക്ക് ചെയ്തവര്‍ക്ക് 10000 രൂപ അധികം നല്കിയാല് ക്രോസ് ഓവറായ ഐ20 ആക്ടിവിലേക്ക് മാറാന്‍ സാധിക്കും. കോംപാക്റ്റ് സെഡാനായ എക്സ്സെന്റിന് 95000 രൂപ വരെയാണ് ഓഫര്‍. പ്രീമിയം സെഡാനായ വെര്‍ണയ്ക്ക് 60000 രൂപ വരെ ഓഫറാണ് നല്‍കുന്നത്.
ക്രേറ്റയുടെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ക്ക് 95000 രൂപ വരെ ഇളവുകളുണ്ട്. കൂടാതെ എല്ലാ വാഹനങ്ങള്‍ക്കും മൂന്നു വര്‍ഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കുന്നുണ്ട്.