Friday, April 26, 2024 01:24 AM
Yesnews Logo
Home News

കെ.എസ് നയിക്കും ; സുധാകരൻ എത്തിയതോടെ കോൺഗ്രസ് ക്യാമ്പിൽ ആവേശം

Arjun Marthandan . Jun 08, 2021
k-sudhakaran-new-kpcc-president
News

കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തീപ്പൊരി നേതാവ് കെ.സുധാകരൻ നയിക്കും. പാർട്ടി അണികളുടെ ആവശ്യം  കണക്കിലെടുത്താണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ പാർട്ടിയുടെ അമരത്തേക്ക്   നിയമിച്ചിട്ടുള്ളത്.ടി.സിദ്ദീക്ക്, പി.ടി.തോമസ്, കൊടിക്കുന്നേൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.പാർട്ടിയിൽ പുതിയ ആവേശവും ആത്‌മവിശ്വാസവും നൽകുന്ന അറിയിപ്പ് രാഹുൽ ഗാന്ധി തന്നെ നേരിട്ടാണ് സുധാകരനെ അറിയിച്ചത്. സോണിയ ഗാന്ധിയുടെ നിർബന്ധം രാഹുലിന്റെ തീരുമാനത്തെ സ്വാധീനിച്ചു.  

കേരളത്തിലെ പാർട്ടി ഘടകത്തിൽ ആവേശം ആകാശത്തോളം ഉയർത്തിയാണ് കണ്ണൂരിൽ നിന്നുള്ള ഈ തീപ്പൊരി നേതാവ് കെ.പി.സി.സി പ്രസിഡണ്ടാകുന്നത്. സി.പി.എം ന്റെ തന്ത്രങ്ങൾക്കും രാഷ്ട്രീയത്തിനും അതെ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് മുന്നേറുന്ന സുധാകരൻ എത്തുന്നതോടെ സി.പി.എം വിരുദ്ധ സമീപനം കൊണ്ഗ്രെസ്സ് കൈക്കൊള്ളുമെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തിൽ കൊണ്ഗ്രെസ്സ് ഇനി പഴയ സി.പി.എം വിരുദ്ധ സമീപനം കടുപ്പിക്കും. 

എല്ലാ ഗ്രൂപ്പുകളെയും ഒരുമിപ്പിച്ചു ടീമായി കൊണ്ട് പോകുന്നെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്. എല്ലാ നേതാക്കളെയും നേരിട്ട് കണ്ട് പിന്തുണ തേടും. ഒറ്റകെട്ടായി പാർട്ടിയെ കൊണ്ട് പോകും. സുധാകരന് എല്ലാ പിന്തുണയും പാർട്ടിയിലെ ഗ്രൂപ്പ് നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.തെരെഞ്ഞെടുപ്പ് പരാജയത്തോടെ അപ്രസക്തമായ ഗ്രൂപ്പ് നേതാക്കൾക്ക് ഇനി സുധാകരനെ പിന്തുണക്കാതെ വേറെ വഴിയില്ല. 

അണികളുടെ ആവേശമാണ് സുധാകരൻ. കോൺഗ്രസ്സ് അണികളെ മാത്രമല്ല സി.പി.എം വിരുദ്ധരായ എൽ രാഷ്ട്രീയ പ്രവർത്തകർക്കും ആവേശമാണ് സുധാകരൻ.സുധാകരൻ എത്തിയാൽ മൈതാനം നിറയും.ആളുകൾ എല്ലാം മറക്കും.അത്രമാത്രമാണ് സുധാകരന്റെ ജന സ്വാധീനം. സി.പി.എം വിരുദ്ധ  രാഷ്ട്രീയമാണ് സുധാകന്റെ ബ്രാൻഡ്.അത് കേരളം റഹ്‌ട്രീയത്തിൽ വേണ്ടതും കൊണ്ട് വന്നാൽ കോൺഗ്രസ്സിന്റെ ഗ്രാഫ് കുതിച്ചുയരും.അതാണ് കേന്ദ്ര നേതാക്കൾ പ്രതീക്ഷിക്കുന്നത്. 

Write a comment
News Category