Tuesday, April 23, 2024 02:34 PM
Yesnews Logo
Home News

സ്വർണ്ണ കടത്ത് കേസ്സ് ; ഒരു പ്രതി കൂടി ദുബായിൽ പിടിയിൽ; പിടിയിലായത് കോഴിക്കോട് സിണ്ടിക്കേറ്റിലെ കണ്ണി

M.B. Krishnakumar . Jun 09, 2021
gold-smuggling-case-nia-arrested-kozhikode-native-mansoor
News

സ്വർണ്ണ കടത്തു കേസിൽ നിർണ്ണായക അറസ്റ്റുമായി എൻ.ഐ.എ  കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.എസ്‌ മുഹമ്മദ് മൻസൂറാണ് ദുബായിൽ എൻ.ഐ എ .യുടെ പിടിയിലായത്.സ്വർണ്ണ കടത്തു സംഘത്തിലെ ഇന്ത്യയിലെ തന്നെകുപ്രസിദ്ധരായ കോഴിക്കോട് -കൊടുവള്ളി സിണ്ടിക്കേറ്റിലെ പ്രധാനിയാണ് മൻസൂർ. കേരളത്തിലെ  ഭരണമുന്നണിയിലെ ചില നേതാക്കളുമായി   അടുത്ത ബന്ധമുള്ള മൻസൂറിന്റെ അറസ്റ്റ് കേസിൽ നിർണ്ണായകമാണ്.

മൻസൂറിനെ അറസ്റ്റു ചെയ്തു കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.സ്വർണ്ണക്കടത്തു കേസ് സജീവമായപ്പോൾ ഒളിവിൽ പോയ മൻസൂറിന് വേണ്ടി എൻ.ഐ.എ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ദുബായിൽ നേരത്തെ അറസ്റ്റിലായ റെമീസിന്റെ കൂട്ടാളിയാണ്. 

സ്വർണ്ണ കടത്തു കേസിൽ എൻ.ഐ.എ  നടത്തുന്ന അന്വേഷണങ്ങൾ തുടരുകയാണ്. പ്രതികളെ വർഷങ്ങൾ    കഴിഞ്ഞാലും പിടികൂടുകയാണ് എൻ.ഐ.യുടെ ശൈലി. ഫൈസൽ ഫരീദിന് വേണ്ടിയുള്ള  തിരച്ചിൽ നടന്നു കൊണ്ടിരിക്കയാണ്. 

Write a comment
News Category