Saturday, April 20, 2024 06:44 AM
Yesnews Logo
Home News

ക്വാറി ദൂരപരിധി കേസിൽ കേരള നദീസംരക്ഷണ സമിതി കക്ഷിചേർന്നു

News Desk . Jun 09, 2021
granite-mining-case-kerala-river-protection-samithi--supreme-court-case--
News

ജനവാസകേന്ദ്രങ്ങളിൽ നിന്ന് പാറ മടകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കേരള നദീ സംരക്ഷണ സമിതി കക്ഷി  ചേർന്നു.ഈ മാസം  29 നു  കേസിൽ വാദം തുടങ്ങും.

കേരളത്തിൽ പാറമടകൾക്ക് ജനവാസസ്ഥാനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 50 മീറ്ററായി കേരളസർക്കാർ കുറച്ചത് ഗ്രീൻ ട്രിബ്യൂണൽ 200മീറ്ററാക്കി വർദ്ധിപ്പിച്ചിരുന്നു. ഗ്രീൻ ട്രിബ്യൂണൽ വിധിയ്ക്കെതിരെ പാറമടക്കാരും സർക്കാരും കേരളഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഗ്രീൻ ട്രിബ്യൂണൽ വിധി റദ്ദാക്കിയില്ല.തുടർന്നു കേരളഹൈക്കോടതി വിധിയ്ക്കെതിരെ പാറമടക്കാർ സുപ്രീംകോടതിയിൽ അപ്പിൽ നല്കിയിരിക്കയാണ്.ഈ വിഷയത്തിൽ ഹരിത ട്രിബ്യുണലിന്റെ  അധികാരവും ചോദൃം ചെയ്തുകൊണ്ടു കൂടിയാണ് പുതിയ കേസ്. 

പാറമടക്കാർക്കുവേണ്ടി  സുപ്രീംകോടതിയിൽ അഭിഭാഷകരുടെ  നീണ്ട  നിരതന്നെയുണ്ട്..  200 മീറ്റർ അകലം എന്ന ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ്  നിലനിർത്തിക്കിട്ടുന്നിനുവേണ്ടിയാണ് സുപ്രീംകോടതിയിലെ കേസിൽ കേരള നദീസംരക്ഷന സമിതി കക്ഷിചേർന്നിട്ടുളളത്.

പാറമട കേസിൽ സംസ്ഥാന സർക്കാർ പാറ മടക്കാർക്കൊപ്പം 
 
ഹൈക്കോടതിയിൽ പാറമടക്കാർക്കൊപ്പം നിന്ന സർക്കാർ, പ്രകൃതി സംരക്ഷണം മറന്നതു കൊണ്ടാണ് കേരള നദീസംരക്ഷണ സമിതി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. പാവപ്പെട്ടവൻറെ താമസസ്ഥലത്തിന് 50 മീറ്റർ അടുത്തുവരെ സ്ഫോടനം നടത്താമെന്നതു ദിപാവലിക്ക് പടക്കം പൊട്ടിക്കുന്ന അകലം പോലുമില്ല. നിലവിലെ ഖനനാനുമതികളുടെ കാലാവധി അവസാനിക്കുബോൾ പുതിയ ഖനനാനുമതി ലഭൃമാക്കുന്നവേളയിൽ 200 മീററർ അകലം പാലിക്കണമെന്ന് കൂടി കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഈ, ഹരിത ട്റബൃംണൽ ഉത്തരവ് മറികടക്കുന്നതിന്നായി കേരളത്തിലെ പാറമടകളുടെ 2021 മാർച്ച് 31 ന് അവസാനിച്ച ലൈസൻസുകളെല്ലാം കേരളസർക്കാർ 2022 മാർച്ച് 31 വരെ നിരുപാധികം നീട്ടിക്കൊടുത്തു. 2021 ഏപ്രിൽ 1- മുതൽ 200മീറ്റർ പരിധി പാലിക്കുന്നതിൽനിന്ന്  പാറമടക്കാരെ രക്ഷിക്കാനായിരുന്നു അത്. 

ഈ സാഹചര്യത്തിൽ കേരളത്തിലെ മലനിരകളെയും പരിസ്ഥിതിയെയും പാറമടകളുടെ സമീപത്തൂ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെയും രക്ഷിക്കാൻ പ്രതിരോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് കേസിൽ സംഘടന കക്ഷി ചേരുന്നത്.
 

Write a comment
News Category