Friday, April 26, 2024 04:09 AM
Yesnews Logo
Home News

ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കാൻ നിർദേശം; ചരിത്രവിധിയുടെ വിശദാംശങ്ങൾ -

Venket R .Ganesh . Jun 09, 2021
madras-high-court-historical-temple-judgement-temple-protection-directives-
News

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചു. കൈയേറ്റക്കാർ കവർന്നെടുത്ത ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കാൻ നടപടികൾ സ്വീകരിക്കാൻ  ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. 

തമിഴ്‌നാട്ടിലെ ക്ഷേത്രഭൂമിയെ സംബന്ധിച്ച വിശദമായ റിപ്പോർട്ടു തയ്യാറാക്കണം. എത്ര ഭൂമി കൈയേറ്റക്കാർ കവർന്നെടുത്തു എന്ന് വ്യക്തമായി രേഖപ്പെടുത്തണം.നഷ്ടപ്പെട്ടു പോയ ദേവ ഭൂമി തിരിച്ചു പിടിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ ചരിത്ര വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്.ആറാഴ്ചക്കകം ഈ റിപ്പോർട്ടു തയ്യാറാക്കണം .അത് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കടതി നിര്ദേശിച്ചിരിക്കയാണ്..
 
ജസ്റ്റിസ് ആദി കേശവലു ജസ്റ്റിസ് :ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ  ഉത്തരവിട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്  ചീഫ് ജസ്റ്റിസ്  സഞ്ജയ് കിഷനാണ് സ്വമേധയാ  കേസ്സെടുത്തത്.  പതിനായിരം   ഏക്കർ ഭൂമിയാണ്  ക്ഷേത്രങ്ങൾക്ക് നഷ്ടപെട്ടത്. കോടതി വിധി തമിഴ്‌നാട്ടിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ക്ഷേത്ര സ്വത്തു അമ്പലങ്ങളുടെ വികസനത്തിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും മാത്രമേ  ഉപയോഗിക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.ഒരു കാരണവശാലും ക്ഷേത്ര  ഭൂമി മറ്റാളുകൾക്ക് നൽകരുത്.ക്ഷേത്രങ്ങൾ സംബന്ധിച്ച തർക്കങ്ങളും കേസുകളും കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രിബ്യുണൽ രുപീകരിക്കണം. ക്ഷേത്രങ്ങളുടെ ഭൂമി, ആരാധന, ഉടമസ്ഥവകാശം, ഉത്സവങ്ങൾ , പരമ്പര്യങ്ങൾ, വാടക തുടങ്ങിയ തരക്കങ്ങളോ കേസോ ഒക്കെ ഈ ട്രിബുണൽ വഴി പരിഹരിക്കാമെന്ന് കോടതി നിർദേശിച്ചു. ക്ഷേത്ര ഭൂമി ഉത്സവങ്ങൾ നടത്താൻ മാത്രമേ ഉപയോഗിക്കാവൂ  എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.മറ്റു  വികസനങ്ങൾക്കു  ഭൂമി ഉപയോഗിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കം  കോടതി തടഞ്ഞിട്ടുമുണ്ട്. 

മദ്രാസ് ഹൈക്കോടതി വിധി കേരളം ഉൾപ്പെടെ യുള്ള സംസ്ഥാനങ്ങളിൽ ക്ഷേത്രഭൂമി വീണ്ടെക്കാൻ പ്രവർത്തിക്കുന്നവർക്ക് സഹായകരമാകും

Write a comment
News Category