Friday, March 29, 2024 01:17 PM
Yesnews Logo
Home News

വയനാട്ടിലെ മരം മുറി;കേന്ദ്ര വനം വകുപ്പ് മന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ച് ബി.ജെ.പി നേതാക്കൾ ;പ്രാഥമിക വിവരങ്ങൾ തേടി ഇ.ഡി

സ്വന്തം ലേഖകന്‍ . Jun 10, 2021
central-govt-seeks-report-timber-scam-kerala
News

വയനാട്ടിലെ മരം മുറിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ ഉടൻ തേടുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. രാഷ്ട്രീയ-ഉദ്യോഗസ്ഥ-അറിവോടെയാണ് വ്യാപകമായ മരം മുറി നടന്നിരിക്കുന്നതെന്ന് മുരളീധരൻ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. 

മരം മുറി; ഇ.ഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി

കേരളത്തിൽ നടന്ന  മരം മുറിയെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക വിവര ശേഖരണം  തുടങ്ങി. മരം മുറിയുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ്  പ്രാഥമിക വിവര ശേഖരണം തുടങ്ങിയിട്ടുള്ളത്. വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടികൾ. 

Write a comment
News Category