Wednesday, April 24, 2024 03:12 PM
Yesnews Logo
Home News

വയനാട്ടിൽ മാത്രം 600 കോടിയുടെ മരം മുറിച്ചു; ശ്രേയംസ്സ് കുമാർ ഉൾപ്പെടെയുള്ളവരുടെ തോട്ടങ്ങളിൽ മരം മുറിച്ചെന്ന് വെളിപ്പെടുത്തൽ; കാൽ കോടി രൂപ കോഴ കൊടുത്തെന്നു വെളിപ്പെടുത്തലുമായി പ്രതി റോജി അഗസ്റ്റിൻ

Arjun Marthandan . Jun 10, 2021
600-cr--timber--scam-wayanad-kerala
News

കേരളത്തിൽ നടക്കുന്ന അനധികൃത മരം മുറിയിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി മുട്ടിൽ മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിൻ. വയനാട്ടിൽ മാത്രം 600 കോടിയുടെ മരം മുറിച്ചിട്ടുണ്ടെന്നു റോജി അഗസ്റ്റിൻ മനോരമ ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി. മരം മുറിച്ചത് താൻ മാത്രമല്ല.ശ്രേയാംസ്  കുമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ തോട്ടങ്ങളിൽ മരം മുറിച്ചിട്ടുണ്ട്.  ഇത് കടത്താനാകാതെ തോട്ടങ്ങളിൽ കിടപ്പുണ്ട്. 600 കോടിയുടെ മരം മുറി വയനാട്ടിൽ മാത്രം നടന്നിട്ടുണ്ടെന്ന് റോജി അഗസ്റ്റിൻ വെളിപ്പെടുത്തി.മാതൃഭൂമി ഉടമസ്ഥനും രാജ്യ സഭ  അംഗവുമായ ശ്രേയാംസ് കുമാർ പ്രകൃതി  സ്‌നേഹി എന്നാണ് ഇത് വരെ അറിയപ്പെട്ടിരുന്നത്. എന്നാൽ റോജിയുടെ മനോരമ അഭിമുഖത്തിൽ നടന്ന വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങൽ വീഴ്ത്തിയിരിക്കയാണ്.

മനോരമ സംപ്രേക്ഷണം ചെയ്തത് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ 

 

കേരളത്തിലെ പ്രകൃസ്തി സ്നേഹികളെയും  രാഷ്ട്രീയ പ്രവർത്തകരെയും ഞെട്ടിക്കുകയും ആശങ്കയിൽ ആഴ്ത്തുകയും   ചെയ്യുന്ന വിവരങ്ങളാണ് മുട്ടിൽ മരം മുറി കേസ്സു പ്രതി പുറത്തു വിട്ടിരിക്കുന്നത്. റവന്യു  വകുപ്പിന്റെ വിവാദ ഉത്തരവിനെ മറയാക്കി 600 കോടിയോളം രൂപയുടെ മരം വയനാട്ടിൽ മുറിച്ചിട്ടുണ്ട്. വനം  വകുപ്പ് ഇതേക്കുറിച്ചു അന്വേഷിച്ചിട്ടില്ല.ഈ മരങ്ങൾ വിവിധ തോട്ടങ്ങളിൽ ഒളിപ്പിച്ചിരിക്കയാണ്. ശ്രേയാംസ് കുമാർ ഉൾപ്പെടയുള്ളവരുടെ തോട്ടങ്ങളിൽ നിന്നും മരം മുറി നടന്നിട്ടുണ്ട്. അതെ കുറിച്ച ഫോറെസ്റ്റ്കാർ അന്വേഷിക്കാത്തത് എന്ത് കൊണ്ടാണ് -റോജി അഗസ്റ്റിൻ ചോദിച്ചു.

വീട്ടി മരം കടത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക്  കാൽ കോടി രൂപ കോഴ നൽകിയിട്ടുണ്ട്.ഡി.എഫ്.ഓ ഉൾപ്പെട ഫോറസ്റ്റ് വകുപ്പിലെ ഉന്നതർക്ക് ലക്ഷങ്ങൾ കോഴ നൽകി.വീട്ടി മരം കടത്തിയത് കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ഡി.എഫു.ഓ രഞ്ജിത് കുമാറിന്  പത്തു ലക്ഷവും ഫോറെസ്റ് റേഞ്ചർ   സമീറിന് 5 ലക്ഷവും നൽകി. എല്ലാവരും പണം വാങ്ങി എന്നെ വലിപ്പിച്ചു- ലക്ഷങ്ങളും കോടികളുമാണ് മുതിർന്ന ഉദ്യോഗസ്ഥർ ചോദിക്കുന്നത്.റോജി അഭിമുഖത്തിൽ വെളിപ്പെടുത്തി.കേരളത്തിന്റെ മറ്റിടങ്ങളിലും വ്യാപക മരം മുറി നടന്നിട്ടുണ്ടെന്ന് സൂചനയാണ് റോജി അഗസ്റ്റിൻ നൽകുന്നത് 

പുറത്തു വരുന്നത് കോഴ വാഴുന്ന കേരളത്തെ കുറിച്ചുള്ള സൂചനകൾ  

വയനാട്ടിൽ നടന്നു വരുന്ന വ്യാപക മരം കൊള്ളയെ കുറിച്ചുള്ള വിവരങ്ങളാണ് കേസിലെ പ്രതി തന്നെ പുറത്തു വിടുന്നത്. കാടു സംരക്ഷിക്കേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും  റവന്യു ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നടത്തുന്ന കൂട്ട് കച്ചവടത്തിന്റെ ചെറിയ അറ്റം മാത്രമാണ് പുറത്തു വരുന്നത്. വലിയ പ്രകൃതി സ്‌നേഹികളായ രാഷ്ട്രീയക്കാരുടെ തനി നിറവും പുറത്തേക്ക് വരികയാണ്. 600 കോടിയുടെ മരം മുറിച്ചു എന്ന വെളിപ്പെടുത്തൽ ശരിയെങ്കിൽ പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന അഴിമതിയും ക്രമക്കേടും എത്രയെന്നു ഊഹിക്കാവുന്നതാണ്. കേരളത്തിൽ ഇപ്പോൾ  നില നിൽക്കുന്ന അഴിമതി രാഷ്ട്രീയത്തിന്റെയും കോഴ സംസ്കാരത്തിൻെറയും യഥാർത്ഥ വാർത്തകൾ വിവാദത്തിലൂടെ പുറത്തേക്കു വരികയാണ്. 

ഡി.എഫ്. ഓ രഞ്ജിത്കുമാറുമായി നടത്തിയ സംഭാഷണം പുറത്ത്  

വീട്ടി മരം മുറിച്ചു കടത്തുന്നതിന് പാസ് അനുവദിക്കുന്നതുമായി  ബന്ധപ്പെട്ട് ഡി.എഫ്.ഓ രഞ്ജിത്കുമാറിനെ വിളിച്ചതിന്റെ ഫോൺ സംഭാഷണം റോജി പുറത്തു വിട്ടു. ഡി.എഫ്.ഓ യെ തലങ്ങും വിലങ്ങും ശകാരിക്കുന്നതിന്റെ  ശബ്ദ സന്ദേശമാണ് പുറത്തായിട്ടുള്ളത്. രഞ്ജിത് ഉൾപ്പെടയുള്ളവർക്ക് കോഴ കൊടുത്ത കാര്യവും കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനു   ഡി.എഫ്.ഓ യെ  ചീത്ത വിളിക്കുന്ന ഭാഗങ്ങൾ എഡിറ്റു ചെയ്യാതെ മനോരമ സംപ്രേക്ഷണം ചെയ്തു. റോജിയുടെ എല്ലാ  ശകാരവര്ഷവും കേട്ട് നിൽക്കുന്ന ഡി.എഫ്.ഓ യുടെ സമീപനം തീർത്തും ദുരൂഹത വര്ധിപ്പിക്കയാണ്. ഒരു കാര്യം ഉറപ്പാണ് വയനാട്ടിൽ  നടന്നത് ചെറിയ മരം മുരിയാട്.റോജി അഗസ്റ്റിൻ മാത്രമല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജില്ലാകളക്ടർ മുതൽ ഫോറസ്ററ് ഓഫിസിലെ പ്യുൺ  വരെ അഴിമതി ആരോപണങ്ങളിൽ പ്രതി സ്ഥാനത്താണ്.കോടികൾ കോഴയായി മറിഞ്ഞിട്ടുണ്ട്.ഇവർക്ക് ഒത്താശ പാടുന്ന  പ്രകൃസ്തി സ്നേഹികളും സംഘടനകളും മാധ്യമപ്രവർത്തകരും വരെയുണ്ട്. ലഭിക്കുന്ന സൂചനകൾ പ്രകാരം പ്രമുഖ മാധ്യമ പ്രവർത്തകരും കോഴയുടെ പങ്കു പറ്റിയെന്നാണ്. 
ഇതേ കുറിച്ചുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിന് സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളുടെ   അന്വേഷണം ഉടൻ നടത്തണമെന്ന് ആവശ്യം ശക്തമാവുകയാണ്.

Write a comment
News Category