Thursday, April 25, 2024 03:43 PM
Yesnews Logo
Home News

അദാനി കമ്പനികളുടെ ഓഹരി മരവിപ്പിച്ചെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ്; നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ കമ്പനിയുടെ നിയമ വിഭാഗത്തിന്റെ മുന്നറിയിപ്പ്

Harpal Singh . Jun 14, 2021
adani-refutes-allegation-freezing-accounts-mauritius--companies-adani-denial
News

അദാനി ഗ്രൂപ്പിന്റെ   ഓഹരി കൈമാറ്റം സെബി മരവിപ്പിച്ചെന്ന വാർത്തകളാണ്  കമ്പനി നിഷേധിച്ചത്. ഓഹരി  വിപണിയിലും ദേശീയ രാഷ്ട്രീയത്തിലും വിവാദ കൊടുങ്കാറ്റുണ്ടാക്കിയ വാർത്തപ്രസിദ്ധീകരിച്ചത്  ഇക്കണോമിക് ടൈംസ് ദിനപത്രമായിരുന്നു. . മൗറീഷ്യസ് ആസ്ഥാനമായ മൂന്നു കമ്പനികളുടെ    പക്കലുള്ള അദാനി കമ്പനികളുടെ 43500 കോടിയുടെ ഓഹരികളാണ് സെബി മരവിപ്പിച്ചത്   എന്നായിരുന്നു  ഇ.ടി വാർത്ത. അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ്  ഫണ്ട് ,എ.പി.എം.എസ് ഫണ്ട് തുടങ്ങിയ മൂന്നു മൗറീഷ്യസ് കമ്പനികളുടെ  പക്കലുള്ള ഓഹരികളാണ് സെബി മരവിപ്പിച്ചത്  എന്നായിരുന്നു വാർത്ത.

 

ഈ വാർത്ത പുറത്തു വന്നതിനെ തുടർന്ന് അദാനി ഓഹരികൾ വിപണിയിൽ കൂപ്പുകുത്തി. വർഷങ്ങൾക്കു ശേഷം അദാനി  ഓഹരി വില  25 ശതമാനം ഇടിഞ്ഞു.അദാനി പോർട്‌സിന്റെ  ഓഹരി വില 19 ശതമാനാണ് ഇടിഞ്ഞത്.  2021 ലെ ഓഹരി കുംഭകോണം  എന്ന നിലയിൽ വാർത്താ വെബ് സൈറ്റുകളും സാമൂഹ്യമാധ്യമങ്ങളിലും പ്രചരണം ശക്തമായതോടെ ദശകങ്ങൾക്കു ശേഷം ഇതാദ്യമായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തി തുടങ്ങി.ഒരു സമയത്തു ഏറ്റവും അധികം വിലയുണ്ടായിരുന്ന അദാനി ഓഹരികൾ ഇടിഞ്ഞു തുടങ്ങിയതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തു വന്നത്. 

ചർച്ച തുടങ്ങി  വെച്ചത് സുചേത  ദയാൽ; ഏറ്റു പിടിച്ചത് സുബ്രമഹ്ണ്യം സ്വാമി

 അദാനി ഗ്രൂപ്പിലെ അസ്വാഭാവികത ട്വീറ്റ് ചെയ്തു ചർച്ചയാക്കിയത് പ്രമുഖ സാമ്പത്തിക മാധ്യമ പ്രവർത്തകയായ സുചേതാ  ദലാലാണ്. ഹർഷദ് മേത്ത ഓഹരി കുംഭകോണം പുറത്തു കൊണ്ട് വന്ന സുചേതാ ദലാൽ തന്റെ ട്വീറ്റിൽ  അദാനി ഗ്രൂപ്പിനെ കുറിച്ചും വിദേശ കമ്പനികളെ  കുറിച്ചും ചില ദുസൂചനകൾ നൽകിയിരുന്നു.
 
 അസ്വാഭാവികമായ ഫണ്ട് മാറ്റവും നിക്ഷേപവും  അദാനി യുടെ ഓഹരി  വില്പനകളിൽ നടക്കുന്നതായി കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കണോമിക് ടൈംസ് വിവാദ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയെ പിന്തുണച്ച് സുബ്രമഹ്ണ്യം സ്വാമിയും രംഗത്തു വന്നു. ഇതോടെ അദാനി കുംഭകോണമായി ചർച്ച വിഷയം.

എന്നാൽ സെബി ഓഹരി കൾ മരവിപ്പിച്ചെന്ന് വാർത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചു. തെറ്റായ വിവരമാണിതെന്നു കമ്പനി വ്യക്തമാക്കി. രജിസ്ട്രാർ  ആൻഡ് ട്രാൻസ്ഫർ ഏജന്റിൽ നിന്ന് 14 നു ലഭിച്ച  ഇ മെയിൽ പ്രകാരം മൂന്നു കമ്പനികൾ കൈവശം വെച്ചിരിക്കുന്ന ഓഹരികൾ മരവിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായി കമ്പനി വെളിപ്പെടുത്തി.ഈ കമ്പനികളുടെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും  മറിച്ചുള്ള വാർത്തകൾ നിക്ഷേപ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജവാർത്തകളാണെന്ന് അദാനി ഗ്രൂപ്പ് ഔദ്യൊഗികമായി അറിയിച്ചു.

 സെബിയുടെ മരവിപ്പിക്കൽ വാർത്ത അവരുടെ  വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചതാണെന്നു  ഇ.ടി വെളിപ്പെടുത്തുന്നത്. സെബി യോ  എൻ.എസ്.ഡി.എല്ലോ ഒന്നും ഇക്കാര്യത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല..ഈ മൂന്നു സ്ഥാപനങ്ങളോടും ഉടമസ്ഥന്മാരെ കുറിച്ചുള്ള വിവരങ്ങൾ ഫയൽ ചെയ്യാൻ സെബി ആവശ്യപെട്ടിരുന്നുവെന്ന് ഇ.ടി.   റിപ്പോർട്ടിൽ പറയുന്നു. 
അദാനി ഗ്രൂപ്പിന്റെ വിശദീകരണത്തോടെ വിവാദത്തിന് വിരാമമായി. ഓഹരി വികൾ പതുക്കെ കുതിച്ചു കയറി തുടങ്ങിയിട്ടുമുണ്ട്.

Write a comment
News Category