Friday, April 19, 2024 01:56 PM
Yesnews Logo
Home News

പി എം കെയേഴ്സ് ഫണ്ടിൽ നിന്നും വിവിധ ജില്ലകളിൽ 850 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും

സ്വന്തം ലേഖകന്‍ . Jun 14, 2021
pm-cares-oxygen-plants-850-districts
News

കോവിഡിനെ   പ്രതിരോധിക്കാൻ,  പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് രാജ്യത്തിന്റെ വിവിധ ജില്ലകളിൽ മൊത്തം 850 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഡിആർഡിഒ സെക്രട്ടറി ഡോ. സി. സതീഷ് റെഡ്ഡി വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) 'ആസാദി കാ അമൃത് മഹോത്സവ്' പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ജനങ്ങളെ സഹായിക്കാനായി എല്ലാത്തരം പിന്തുണയും നൽകാൻ ഡിആർഡിഒ തയ്യാറാണെന്നും, കോവിഡ് ന്റെ രണ്ടാം തരംഗത്തിൽ ഡിആർഡിഒ നൽകിയതുപോലെ കൂടുതൽ താൽക്കാലിക ആശുപത്രികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പി എം കെയേഴ്സ് ഫണ്ടിൽ നിന്നും രാജ്യത്തിന്‍റെ വിവിധ ജില്ലകളിൽ 850 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും "പല നഗരങ്ങളിലും ഞങ്ങൾ പ്രത്യേക താൽക്കാലിക കോവിഡ് ആശുപത്രികൾ സ്ഥാപിച്ചു. ഇവ മോഡുലാർ ആശുപത്രികളാണ്, ഞങ്ങൾ അതിനെ ഫ്ലൈയിംഗ് ഹോസ്പിറ്റലുകൾ എന്ന് വിളിക്കുന്നു. ആശുപത്രികളിൽ നിന്ന് വൈറസ് പുറത്തുപോകാത്ത വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ എല്ലാ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കും. ഈ കാര്യങ്ങളെക്കുറിച്ച് വിവിധ പങ്കാളികളുമായി ഗവൺമെന്റ് ചർച്ച ചെയ്യുന്നുണ്ട്," -റെഡ്ഡി പറഞ്ഞു.

Write a comment
News Category