Thursday, April 25, 2024 02:24 PM
Yesnews Logo
Home News

മുൻഗണന കാർഡുകളുടെ പരിധിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന്  മന്ത്രി  ജി ആർ അനിൽ

News Desk . Jun 14, 2021
apl-card-gr-anil-inclusion-more-people
News

മുൻ ഗണന പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം ഒന്നരക്കോടിയായി   കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയതിലൂടെ പ്രസ്തുത പട്ടികയിൽ നിന്നും     അർഹതയുള്ള നിരവധിപ്പേർ പുറത്തായതായും കത്തിൽ ചൂണ്ടിക്കാട്ടി. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡുകാരുടെ  ദേശീയ ശരാശരി 75 % (റൂറൽ) 50% (അർബൻ) ആയിരിക്കേ കേരളത്തിലെ ശരാശരി കേവലം  52.63 % (റൂറൽ )  39.50 %   ( അർബൻ)  ആണെന്നും ഇതിൽ വർധന ആവശ്യമാണെന്നും മന്ത്രി  ആവശ്യപ്പെട്ടു. കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണയുടെ അളവ് വർധിപ്പിക്കുക,അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട സബ്സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്  എഴുതിയ കത്തിൽ മന്ത്രി അനിൽ ഉന്നയിച്ചിട്ടുണ്ട്.. 

സംസ്ഥാനങ്ങൾക്ക് അനുവദിച്ചുകൊണ്ടിരിക്കുന്ന മണ്ണെണ്ണയുടെ അളവിൽ  വലിയതോതിലുള്ള കുറവ് കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയിരുന്നു. കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവിൽ വർധന വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു                                                                                           
 
അരിയുടെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ അന്നവിതരൺ പോർട്ടലിൽ രേഖപ്പെടുത്തിയ വ്യത്യാസം കാരണം കേരളത്തിന് ലഭിക്കേണ്ട സബ് സിഡി തുകയുടെ10% കേന്ദ്രം കുറവു വരുത്തിയിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽകുറവു വരുത്തിയ സബ് സിഡി തുക പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Write a comment
News Category