Friday, April 26, 2024 01:21 AM
Yesnews Logo
Home News

ഡി.ആർ.ഡി.ഓ വ്യാജശാസ്ത്രജ്ഞൻ കേസ് എളുപ്പം തള്ളിക്കളയേണ്ട ഒന്നല്ല;ഡോ: ഭാർഗവ റാം

സ്വന്തം ലേഖകന്‍ . Jun 15, 2021
drdo-case-investigation-arun-raveendran-bargavaram
News

കേന്ദ്ര പ്രതിരോധ സ്ഥാപനമായ ഡി.ആർ.ഡി ഓ യുടെ വ്യാജ കാർഡുണ്ടാക്കി തട്ടിപ്പു നടത്തിയ അരുൺ രവീന്ദ്രനെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഫലപ്രദമായി നടത്തണമെന്നു ആവശ്യം ശക്തമാകുന്നു. വിവിധ മന്ത്രാലയങ്ങളിൽ അരുൺ രവീന്ദ്രൻ പ്രതിരോധമന്ത്രാലയത്തിന്റെ കാർഡ് ഉപയോഗിച്ച നുഴഞ്ഞു കയറി എന്ന് ആരോപണമുണ്ട്.

ബി.ജെ.പി നേതാവായിരുന്ന രശ്മിൽ നാഥിന്റെ ബന്ധുവാണ് അരുൺ രവീന്ദ്രനെന്നു   മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.കോഴിക്കോട് സ്വദേശിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോളാണ് അരുൺ രവീന്ദ്രനെകുറിച്ച കൂടുതൽ പുറം ലോകമറിയുന്നത്.സൈനീക രഹസ്യങ്ങൾ ചോർത്തിയോ എന്നത് ഉൾപ്പെടെ കാര്യങ്ങളിൽ  ഇയാളെ പിന്നീട് മിലിട്ടറി ഇന്റെലിജന്സും കേന്ദ്ര ഏജൻസികളും ചോദ്യം  ചെയ്തിരുന്നു. 

ഈ അന്വേഷണം ഫലപ്രദമായി തുടരണമെന്ന് ആവശ്യപ്പെട്ട്  ഹൈന്ദവ നേതാവായ ഭാർഗവറാം  രംഗത്തു വന്നു. അരുൺ രവീന്ദ്രന് ഡൽഹിയിൽ സഹായം  ചെയ്തു കൊടുത്തവരെ കുറിച്ചും അന്വേഷിക്കണമെന്ന് ഭാർഗവ റാം   എഴുതിയ എഫ്.പി പോസ്റ്റ് വൈറലായി. 

എഫ്,ബി പോസ്റ്റിന്റെ പൂർണ്ണ രൂപം 

ഡി.ആർ.ഡി.ഓ  വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ആയി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് തട്ടിപ്പുനടത്തിയ കേസിൽ ഒരു വർഷം മുൻപ് കേരളാ പോലീസ്  അറസ്റ്റ് ചെയ്ത  അരുൺ പി. രവീന്ദ്രനെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്.

അരുൺ രവീന്ദ്രന്റെ ഡൽഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ അയാളിൽ തുടങ്ങി അയാളിൽ തന്നെ അവസാനിക്കുന്നതല്ല. അയാൾ വ്യക്തിപരമായി നേരിടുന്ന
'സ്നേഹം നടിച്ചു പണം തട്ടി,' തുടങ്ങിയ 'ആരോപണ'ങ്ങളെക്കുറിച്ചല്ല ഞാൻ സൂചിപ്പിക്കുന്നത്. 

അരുൺ രവീന്ദ്രൻ വിവിധമന്ത്രാലയങ്ങളിൽ ബന്ധപ്പെടാൻ 'ശ്രമിച്ച'തു സംബന്ധിച്ചും അവിടങ്ങളിൽ എന്താണ് ചെയ്യാൻ ശ്രമിച്ചത്/ചെയ്തത് എന്നത് സംബന്ധിച്ചും ഇത്തരം കാര്യങ്ങളിൽ അരുണിന്റെ കൂട്ടാളികളായി ഡൽഹിയിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും അയാളുടെ കൂട്ടായ സാമ്പത്തികഇടപാടുകളെ കുറിച്ചും ഇനിയും സമഗ്രമായി അന്വേഷിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. 

കേരളത്തിലെ ചില എൻ.ജി.ഓ  കളിലേക്ക്  "സാമ്പത്തികം" എത്തിക്കാൻ ഇടനിലക്കാരനായി ഇയാൾ 'നിയുക്ത'നായിരുന്നു എന്നും അറിയാൻ കഴിയുന്നുണ്ട്. ഈ വിഷയങ്ങൾ അന്വേഷിച്ചാൽ -  ഏതേതു ദിശകളിൽ നിന്നും  എൻ.ജി.ഓ  കളിൽ സമ്പത്ത് എത്തിച്ചേർന്നു എന്നു കൂടി അന്വേഷിച്ചാൽ - തീർച്ചയായുംഡി.ആർ.ഡി.ഓ  കേന്ദ്രീകരിച്ച് ചിലർ നടത്തിയ 'രാജ്യദ്രോഹ'പ്രവൃത്തികളെ സംബന്ധിച്ച ചിത്രം വ്യക്തമായേക്കും.  -ഡോ: ഭാർഗവ റാം വ്യക്തമാക്കി

Write a comment
News Category