Friday, March 29, 2024 10:34 AM
Yesnews Logo
Home News

ഇസ്ലാമിക് സ്റ്റേറ്റ് യാഥാർഥ്യം ;പ്രാകൃത ഭരണകൂടം നില നിന്നതിന്റെ തെളിവുകൾ യെസ് ന്യൂസ് പുറത്തു വിടുന്നു

Patrik Lily . Jun 15, 2021
islamic-state-caliphate-existed-sharia-documents
News


ഇസ്ലാമിക് സ്റ്റേറ്റ്  ഒരു ഭീകര പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭരണകൂടമാണെന്നു കേരളത്തിലെ ഇസ്ലാമിക പണ്ഡിതരോ സംഘടനകളോ പൊതുവെ അംഗീകരിയ്ക്കാറില്ല.അത് ജൂതന്മാരുടെയും  അമേരിക്കയുടെയും സൃഷ്ടിയാണെന്നും അങ്ങനെയൊന്നുമില്ലെന്നും അത് വെറും സങ്കല്പമാണെന്നുമെല്ലാം ഉള്ള വാദങ്ങൾ തെറ്റാണെന്നു തെളിയിയ്ക്കുന്ന രേഖകൾ  യെസ് ന്യൂസ് പ്രസിദ്ധീകരിയ്കുന്നു . ലോകം മുഴുവൻ ശരിയാ നിയമത്തിനു കീഴിലാക്കി  ഇസ്ലാമിക കാലിഫേറ്റിന് രൂപം നൽകുക എന്ന ലക്ഷ്യത്തോടെ യാണ് എല്ലാ ഇസ്ലാമിക ഭീകര സന്ഘടനകളും പ്രവർത്തിക്കുന്നത് . ഇസ്ലാമിക് സ്റ്റേറ്റ് ഏറെക്കുറെ അത് പ്രവർത്തികമാക്കുകയാണ് ചെയ്തത് .

 

ഇറാഖിനും സിറിയയ്ക്കുമപ്പുറം  ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലായി പത്തോളം പ്രവിശ്യകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭരണത്തിന് കീഴിൽ ഉണ്ടായിരുന്നത്. കർശന  ശരിയാ ഭരണ സംവിധാനം നിലനിൽക്കുന്ന പ്രവിശ്യകളിൽ ഇസ്ലാമിക നിയമ അനുസരിച്ചുള്ള പോലീസും കോടതിയും ശിക്ഷാ വിധികളും കാർഷിക നിയമങ്ങളും  വിദ്യഭ്യാസവുമെല്ലാം     നില നിൽക്കുന്നു .ഇസ്ലാമിക് കാലിഫേറ്റിനോട്  ഏറ്റവും അവസാനം കൂട്ടിച്ചേർക്കപ്പെട്ട പ്രവിശ്യയാണ് ഖൊറാസാൻ .

 2015  ലാണ് ഖൊറാസാൻ പ്രവിശ്യയ്ക്കു ഇസ്ലാമിക് സ്റ്റേറ്റ് അംഗീകാരം നൽകിയത് . തെഹ്രിക് -ഇ താലിബാൻ പാകിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ഭീകര നേതാവ് ഹഫീസ് സയീദ് ഖാൻ , അബ്ദുൽ റൗഫ് എന്നിവർ ചേർന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രൊവിൻസിനു   അഥവാ ഐ എസ് കെ പി  എന്ന ഗ്രൂപ്പിന് രൂപം നൽകിയത്. കിഴക്കൻ അഫ്ഘാനിസ്ഥാൻ, വടക്കൻ പാകിസ്ഥാൻ  മേഖലകളിലായി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ഖൊറാസാൻ എന്ന് പേരും നൽകി . ഇസ്ലാമിക് സ്റ്റേറ്റ് അംഗീകാരം കിട്ടിയതോടെ സയീദ് ഖാൻ ഗവർണറായി നിയമിയ്ക്കപ്പെട്ടു . അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ   രാജ്യങ്ങളിൽ നിന്നെല്ലാം പുതിയ ഇസ്ലാമിക പ്രവിശ്യയിലേയ്ക് കുടിയേറ്റം നടന്നു . കേരളത്തിൽ നിന്നും പോയ് 21  പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. പാകിസ്താനിലും  ഉസ്‌ബെക്കിസ്താനിലും പ്രവർത്തിക്കുന്ന ചില ഇസ്ലാമിക ഭീകര സംഘടനകളെ കൂടാതെ ISKP യുടെ സഖ്യ സംഘടനയാണ് ശ്രീലങ്കയിൽ ഈസ്റ്റർ ബോംബിങ് നടത്തിയ നാഷണൽ തൗഹീദ് ജമാത്ത്‌ . തമിഴ്നാട് തൗഹീദ് ജമാത്തിനു ഈ സംഘടനയുമായുള്ള ബന്ധം നേരത്തെ തന്നെ സ്ഥിരീകരിയ്ക്കപ്പെട്ടതാണ് . മലയാളികൾ ഖൊറാസാനിൽ എത്തിയ വഴിയും ഇത് തന്നെ .

ഇസ്ലാമിക സ്റ്റേറ്റിൽ നില നിൽക്കുന്ന ഭരണ വ്യവസ്ഥയും സ്ഥാപനങ്ങളും ;രേഖകൾ 

ഇസ്ലാമിക നിയമത്തിനു വിധേയമായി  എല്ലാ ഭരണ സംവിധാനങ്ങളും ഇസ്ലാമിക് സ്റ്റേറ്റിൽ നില നിൽക്കുന്നുണ്ട് നിൽക്കുന്നുണ്ട് .  അതിൽ രസകരമായതാണ് ഹിസ്‌ബ റിപ്പോർട്ടിങ് . എന്നുവച്ചാൽ ഇന്റലിജൻസ് റിപ്പോർട്ടിങ് എന്നും പറയാം . പ്രവിശ്യയുടെ അതിർത്തികളിൽ കാവൽ നിൽക്കുന്നവരും തെരുവുകളിൽ പട്രോളിംഗിന് പോകുന്നവരുമായ ഭീകരരാണ് ഇത് നൽകുക . കാഫിറുകളുടെ രാജ്യത്തു പഠിയ്ക്കാൻ പോയവർ, ചിത്രങ്ങൾ ആലേഖനം ചെയ്ത പാക്കറ്റുകളിൽ  സാധനങ്ങൾ വിറ്റവർ  , മോഷ്ടാക്കൾ തുടങ്ങി  ഏതാണ്ട് എല്ലാ കുറ്റക്കാർക്കും ഉള്ള ഒരു പ്രാഥമിക ശിക്ഷ ശരിയാ ക്‌ളാസിൽ പങ്കെടുക്കുക എന്നതാണ് . കുറ്റത്തിന്റെ ഗൗരവമനുസരിച്ച്  പങ്കടുക്കേണ്ട ദിവസങ്ങളുടെ എണ്ണവും കൂടും . ഇത്തരം കാര്യങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഹിസ്‌ബ റിപ്പേർട്ടിങ്/ 

 

യുദ്ധത്തിൽ ചെയ്യുന്ന ധീര പ്രവർത്തികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ട് .  അബൂബക്കർ അൽ ബാഗ്ദാദിയുടെ ഉത്തരവനുസരിച്ചാണിത് . ഒരു ശത്രുവിമാനമോ ഡ്രോണോ വെടി വച്ചിടുന്ന  ഗ്രൂപ്പിന് , അല്ലെങ്കിൽ വ്യക്തിക്ക് കാർ സമ്മാനം . ടാങ്കുകൾ തകർത്താൽ തകർക്കുന്ന രീതി അനുസരിച്ചു സമ്മാനത്തുകയിൽ വ്യതാസം വരും . ഒരു അവിശ്വാസിയെ കൊന്നാൽ പത്തു വെള്ളി ദിർഹം ആണ് പ്രതിഫലം.കൊല്ലുന്ന രീതി  അനുസരിച്ച് തുക മാറും . സമ്മാനംഉറപ്പാക്കാൻ   സംഭവം ഫോട്ടോ എടുക്കുകയോ അല്ലെങ്കിൽ ഒരു ദൃക്‌സാക്ഷി ഉണ്ടാകുകയോ വേണം .കോടതിയും പോലിസും ശരിയാ നിയമ പ്രകാരം .

ഭീകരന്മാർക്ക് ;സേവന വേതന വ്യവസ്ഥകൾ ;ശരിയാ രാജ്യത്തിൽ ഭരണത്തിന് ഓരോ വകുപ്പുകൾ 

 വൈദ്യുതി വിതരണം, റിയൽ എസ്റ്റേറ്റ് ഇതിനെല്ലാം ഇസ്ലാമിക സംവിധാനങ്ങൾ ഉണ്ട് . സ്ത്രീകൾ പൂർണ്ണമായും മറ്റൊരു ലോകമാണ് . ഭീകരന്മാർക്കെല്ലാം നിശ്ചിത ശമ്പളമുണ്ട് . സ്ഥലം മാറ്റങ്ങൾക്കുള്ള അഭ്യർത്ഥനകളും സ്ഥലം മാറ്റങ്ങളുമെല്ലാം നിയന്ത്രയ്ക്കാൻ ശരിയാ പ്രകാരം ഉദ്യോഗസ്ഥരുണ്ട് .  മനുഷ്യാവകാശം, സ്വാതന്ത്ര്യം , സമത്വം തുടങ്ങിയ  കാര്യങ്ങൾക്കൊന്നും നിയമവും സംവിധാനമൊന്നും ഉള്ളതായി തോന്നുന്നില്ല .കൃഷിയും കന്നുകാലി പരിപാലനവും എല്ലാം സക്കാത്ത് അധിഷ്ടിതമാണ് . സക്കാത്ത്  സ്വീകരിക്കാനും വിതരണം ചെയ്യാനും പ്രത്യേക ഡിപ്പാർട്മെന്റുണ്ട് .കൃത്യമായി എത്തേണ്ടത് എത്തിച്ചില്ലെങ്കിൽ ശിക്ഷ പിന്നാലെ വരും .

 

 

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭൂരിഭാഗം പ്രദശങ്ങളും തകർന്നടിഞ്ഞെങ്കിലും ലിബിയയിലും മറ്റും അവർ  ശക്തി പ്രാപിയ്ക്കുന്നതായാണ് വിവരം .  ഖൊറാസാൻ ഗ്രൂപ്പും ഉയിർത്തെഴുന്നേൽപ്പിനുള്ള ശ്രമംങ്ങളിലാണെന്നാണ് റിപ്പോർട്ടുകൾ. 2015   മുതൽ 2021  വരെയുള്ള  ചുരുങ്ങിയ കളയവലിൽ ഏതാണ്ട് 110  ലധികം ഭീകരാക്രമണങ്ങൾ നടത്തി  ലോകത്തെ ഞെട്ടിച്ചതാണ്   ഖൊറാസാൻ  ഗ്രൂപ്പ്.   വടക്കൻ സിറിയയിൽ ക്യാമ്പുകളിൽ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിധവകളും കുട്ടികളുമാണ് ലോകം അടുത്തതായി നേരിടേണ്ടി വരുന്ന ഭീഷണി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന സ്ത്രീകളും അവരുടെ കുട്ടികളും ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്  .

Write a comment
News Category