Saturday, April 20, 2024 04:59 PM
Yesnews Logo
Home News

പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പൂട്ട് ;പി.എഫ്.ഐ ക്ക് ലഭിച്ചിരുന്ന 80 ജി ഇളവുകൾ പിൻവലിച്ചു ;നിരോധനത്തിലേക്ക് ആദ്യ ചുവട്?

Harpal Singh . Jun 15, 2021
it-dept-cancels--80-g--benefits-popular-frond-of-india
News

പോപ്പുലർ ഫ്രണ്ടിനെ കൂടുതൽ പ്രതിരോധത്തിലാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്രിക പൂട്ട്.  സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിട്ടുള്ള പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്ന സംഭവനകൾക്കു ലഭിക്കുന്ന ഇളവുകളാണ്  കേന്ദ്ര ധനമന്ത്രലയം പിൻവലിച്ചിട്ടുള്ളത്. സംഘടനയുടെ 80 ജി രെജിസ്ട്രേഷൻ റദ്ദാക്കി.iആദായ  നികുതി വകുപ്പ്  ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഐ.ടി വകുപ്പിന്റെ  നടപടി.ഒരു പ്രത്യേക സമുദായത്തിന്  വേണ്ടി മാത്രം ഇളവുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പി.എഫ്.ഐക്കെതിരെ നടപടി ഉണ്ടായിട്ടുള്ളത്. -വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 

സന്നദ്ധ സംഘടന എന്ന നിലയിലാണ് ഇത് വരെ പോപ്പുലർ ഫ്രണ്ട് രജിസ്റ്റർ ചെയ്തിരുന്നത്.എന്നാൽ സംഘടനാ പ്രവർത്തിക്കുന്നതാകട്ടെ ആഗോള തലത്തിലുള്ള രാഷ്ട്രീയ സംഘടനയെന്ന  മട്ടിലും.വിപുലമായ സംവിധനങ്ങളും സ്വത്തുക്കളും കേഡർമാരും സംഘടനക്കുണ്ട്. .1992 ലാണ് സംഘടനാ രുപീകരിക്കുന്നത്.ഇസ്ലാമിക് സ്റ്റേറ്റ്  ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി പി.എഫ്.ഐ ക്കു ബന്ധമുണ്ടെന്ന് വിവിധ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതുമാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം അറിയിച്ചിരുന്നു.ഇപ്പോഴത്തെ  കേന്ദ്ര നീക്കം പി.എഫ്.ഐ യെ നിരോധിക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന് കരുതുന്നു.

ധന മന്ത്രലയത്തിൽ സമർപ്പിച്ച രേഖകൾക്കു വിരുദ്ധമായ പ്രവർത്തനം പോപ്പുലർ ഫ്രണ്ട് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്  80 ജി രെജിസ്ട്രേഷൻ  റദ്ദാക്കുന്നത്. പി.എഫ്.ഐ യുടെ ദുരൂഹ പണ ഇടപാടുകളെക്കുറിച്ചു കേന്ദ്ര അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

പോപ്പുലർ ഫ്രണ്ട് രുപീകരിച്ചത് യു.പി എ സർക്കാരിന്റെ കാലത്ത് ; ഇളവുകൾ നൽകിയതും യു.പി.എ 

2012 ആഗസ്റ്റ് 28 നാണ് സൊസൈറ്റിയായി പോപ്പുലർ ഫ്രണ്ട് രെജിസ്റ്റർ ചെയ്യുന്നത്. സംഘടന സമർപ്പിച്ച രേഖകൾ കണക്കിലെടുത്തു അന്നത്തെ യു.പി.എ  സർക്കാർ സംഘടനക്ക് 80 ജി ഇളവുകളും അനുകൂല്യങ്ങളും നൽകിയ.സംഘടനയുടെ പ്രവർത്തനങ്ങളെകുറിച്ച കേന്ദ്ര ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന് ഈ ആനുകൂല്യങ്ങൾ യു.,പി എ സർക്കാരിന്റെ കാലത്ത്  അനുവദിച്ചത്. പി ചിദംബരമായിരുന്നു അന്ന് കേന്ദ്ര ധനമന്ത്രി. പി.എഫ്.ഐ യുടെ തലപ്പത്തും  പിന്നിലെ ബുദ്ധികേന്ദ്രവും നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കളാണെന്ന കേന്ദ്ര ഏജൻസികൾ നൽകിയ എല്ലാ മുന്നറിയിപ്പുകളും അന്നത്തെ ധനമന്ത്രാലയം അവഗണിച്ചു. ഭീകര സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും അതൊക്കെ അവഗണിക്കാൻ കനത്ത സമ്മർദ്ദം യു.പി എ സർക്കാരിലുണ്ടായി.

സംഘടനയുടെ പ്രവർത്തനങ്ങളിൽ ദുരൂഹത 

സംഘടനയുടെ പ്രവർത്തനങ്ങളിൽ കണ്ട ദുരൂഹതയാണ് ഐ.ടി വകുപ്പിന്റെ നടപടിയ്ക്ക് കാരണമായത്. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷവും    വെറുപ്പും വളർത്തുന്ന വിഘടന പ്രവർത്തനങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംഘടനക്കെതിരെ നടപടി എടുത്തതെന്ന്  ഐ.ടി വകുപ്പ് വ്യക്തമാക്കുന്നു.ഉത്തരവിന് 2016 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. 

രാജ്യത്ത് അന്തഃഛിദ്രം വളർത്താൻ ഭീമമായ തുക പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ  കണ്ടെത്തിയിരുന്നു.സംഘടനയെ നിരോധിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുന്നതിനിടയിലാണ് ഐ.ടി വകുപ്പിന്റെ നടപടി ഉണ്ടായിട്ടുള്ളത്.

Write a comment
News Category