Thursday, April 25, 2024 07:58 PM
Yesnews Logo
Home News

കേരളത്തിലെ മരം കൊള്ളയെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ; ഹർജി നൽകിയത് ഡൽഹിയിലെ ബി.ജെ.പി നേതാവ്

Arjun Marthandan . Jun 15, 2021
plea-kerala-hc-cbi-enquiry-timber-scam-kerala
News

കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മരം കൊള്ളയെ കുറിച്ച സി.ബി.ഐ അന്വേഷണം നടത്താൻ നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഡൽഹിയിലെ പ്രമുഖ ബി.ജെ.പി നേതാവ് പുരുഷോത്തമൻ പാലയാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. വയനാട്, പാലക്കാട്, ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ നടന്നവ്യാപക മരം മുറിക്കു പിന്നിൽ പ്രവർത്തിച്ചവരെയും അതിനു ഒത്താശ ചെയ്തവരെയും കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പി നേതാവ് ഹർജിയിൽ വാദിക്കുന്നത്.ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 

മരം മാഫിയയെ സഹായിക്കാനാണ്  റവന്യു  വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഈ ഉത്തരവിന്റെ മറവിൽ വിലപ്പെട്ട വൃക്ഷ സമ്പത്തു മരം മാഫിയ മുറിച്ചു കടത്തി.ഇതേ കുറിച്ച് സർക്കാർ നടത്തുന്ന അന്വേഷണം ഫലപ്രദമല്ല.-ഹർജിക്കാരൻ വാദിക്കുന്നു.ഭരണമുന്നണിയിലെ ഒരു വിഭാഗം നേതാക്കളും, ഫോറസ്റ്റ് -റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് മരം മുറിയിൽ കലാശിച്ചത്.ഇപ്പോൾ നടക്കുന്ന ഫോറസ്റ്റ്-റവന്യു വകുപ്പ് അന്വേഷണം ഫലപ്രദമല്ല. ഇടതു മുന്നണിയിലെ പ്രമുഖ കക്ഷികൾക്ക് മരം കൊള്ളയുമായി അടുത്ത ബന്ധമുണ്ട്.സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം അത് കൊണ്ട് തന്നെ എവിടെയും എത്തില്ല. ഈ സഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജിക്കാരൻ ഹർജിയിൽ അഭ്യർത്ഥിച്ചു.

 കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം വഴി യഥാർത്ഥ പ്രതികളെ പുറത്തു കൊണ്ട് വരാൻ കഴിയുമെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ബി.ജെ.പി നേതാവായ പുരുഷോത്തമൻ പാല ഹർജിയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ നടന്ന കോടികളുടെ മരം കൊള്ളയെക്കുറിച്ച്  ഹൈക്കോടതിയിൽ ഇതോടെ നിയമയുദ്ധത്തിന് വഴി തുറന്നിരിക്കയാണ്.

ഡൽഹികേന്ദ്രമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ബി.ജെ.പി യുടെ മുതിർന്ന നേതാവും സജീവ് ആർ.എസ്.എസ് പ്രവർത്തകനുമാണ്ബി.ജെ.പി യുടെ സൗത്ത് ഇന്ത്യൻ സെൽ ജനറൽ സെക്രട്ടറിയും കൺവീനറുമായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ,  പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ  ഉൾപ്പെടെയുള്ളവരുമായി അടുപ്പം പുലർത്തുന്ന പുരുഷോത്തമൻ നിയമയുദ്ധത്തിന് ഡൽഹിയിൽ നിന്നെത്തുന്നത് ശ്രദ്ധേയമായി .

Write a comment
News Category