Friday, April 26, 2024 04:15 AM
Yesnews Logo
Home News

പത്തനാപുരത്ത് നടന്നത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം?രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനായി നീക്കം ? കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തും

M.B. Krishnakumar . Jun 16, 2021
wagamon-model-arms-training-camp-pathanapuram-kollam-pfi-role-investigation
News

കൊല്ലത്ത് വന മേഖലയിൽ കണ്ടെത്തിയേ സ്‌ഫോടക വസ്തുക്കൾ പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന ക്യാമ്പിൽ ഉപയോഗിച്ചതെന്ന്  കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. രാജ്യത്ത് വിവിധ ഇടങ്ങളിൽ സ്‌ഫോടക പരമ്പര സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ആയുധ പരിശീലനം നടന്നത്. ബോബ് നിർമ്മാണം ഉൾപ്പെടെ മാരകമായ ആക്രമണ  രീതികൾ നടത്തുന്നതെങ്ങനെയെന്ന്   ക്യാമ്പിൽ പഠിപ്പിച്ചുവെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.

ബംഗ്ലാദേശിൽ നിന്നുള്ള ഭീകര സംഘടനകളുമായി അടുപ്പമുള്ളവരും ക്യാമ്പിന്റെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരം കേന്ദ്രീകരിച്ചു  പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പമുള്ളവരും ക്യാമ്പിൽ പങ്കെടുത്തുവെന്നാണ് അറിയുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചുവെന്ന് പ്രാദേശിക തലത്തിൽ ആരോപണം വന്നിട്ടും സംസ്ഥാന സർക്കാർ അനങ്ങിയിരുന്നില്ല. എൻ.ഐ.എ പത്തനാപുരം കേസിൽ സജീവമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ഭീകരവാദികളുടെ സുരക്ഷിത താവളമാകുന്നു ; വാഗമൺ മോഡൽ പരിശീലനം കൊല്ലത്തും ?

കേരളത്തിൽ യാതൊരു ബുദ്ധിമുട്ടുകളോ എതിർപ്പുകളോ ഇല്ലാതെ ഭീകരവാദ പ്രവർത്തനം നടത്താമെന്ന  സാഹചര്യത്തിലേക്കാണ് കൊല്ലം സംഭവങ്ങളും വിരൽ ചൂണ്ടുന്നത്. സിമിയുടെ കാലത്തു വാഗമണ്ണിൽ  നടന്ന സമാന ആയുധ പരിശീലന കേന്ദ്രമാണ് പത്തനാപുരത്തും  നടന്നതെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു. ഭീകരവാദപ്രസ്ഥാനത്തിന് ആശയ  ദാർഢ്യം നൽകുന്ന സംഘടനകൾ മുതൽ നേരിട്ട് പങ്കെടുക്കുന്ന സംഘടനകൾ വരെ മറയില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. 

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ആയുധ പരിശീലനം കിട്ടിയവർ കേരളത്തിൽ ?

അന്താരാഷ്ട്രതലത്തിൽ  സജീവമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ കണ്ണികളായ സംഘടനകളുടെ പ്രവർത്തന കേന്ദ്രവും കേരളം തന്നെയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് പിന്നാലെ ഇപ്പോൾ അൽ ക്വയ്‌ദക്കും  പിന്തുണ കൊടുക്കുന്നവർ കേരളം ആസ്ഥാനമാക്കുന്നു.ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധ പരിശീലനം ലഭിച്ചവർ ഏറെ സംസ്ഥാനത്തുണ്ട്-സങ്കീർണ്ണ സാഹചര്യത്തിലേക്ക് കേരളം നീങ്ങുകയാണ്-ഒരു സുരക്ഷ ഏജൻസിയിലെ പ്രമുഖൻ പറഞ്ഞു. 

ഇസ്ലാമിക് സ്റ്റേറ്റ് സജീവമായിരുന്നപ്പോൾ അവരിൽ നിന്നും ആയുധ പരിശീലനം ലഭിച്ച നിരവധി പേര് കേരളത്തിലുണ്ട്. പലരും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ പോയ ശേഷം ആയുധ പരിശീലനം കഴിഞ്ഞ സ്വദേശത്തേക്ക് മടങ്ങിയവരാണ്. ഇസ്ലമിക്സ്റ്റേറ്റിന്റെ  പതനം തുടങ്ങിയപ്പോൾ ഗൾഫു രാജ്യങ്ങളിൽ തിരിച്ചെത്തി പിന്നീട ഇന്ത്യയിൽ എത്തിയവരെ കണ്ടെത്താൻ സുരക്ഷ ഏജൻസികൾ തീവ്ര ശ്രമം തുടങ്ങിയിട്ടുണ്ട്. -അദ്ദേഹം വെളിപ്പെടുത്തി.

മുന്നണികൾക്ക് വിഷയമേ അല്ല 

സുരക്ഷ ഏജൻസികൾ ആശങ്കയോടെ കാണുന്ന പത്തനാപുരം ആയുധപരിശീലന ക്യാമ്പിന്റെ  വിഷയം ഇടതു-വലതു മുന്നണികൾ കണ്ട ഭാവമില്ല.സംസ്ഥാനത്ത്  ഇത്രയും വലിയൊരു വിഷയം ചർച്ചയെ ആകുന്നില്ല. ഏതൊക്കെ സംഘടനകളാണ് ആയുധ പരിശീലനത്തിന് പിന്തുണ കൊടുക്കണതെന്നു മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യാൻ മടിക്കുന്നു. ഈ തരത്തിൽ ഭീകരവാദികൾക്കു വേരുറപ്പിക്കാൻ എല്ലാ സാധ്യതകളും കേരളം തുറന്നിട്ടിരിക്കയാണ്.

ജെലാറ്റിൻ സ്റ്റിക്കുകൾ തമിഴ്‌നാട്ടിൽ നിർമ്മിച്ചത് 

പത്തനാപുരം പാടത്ത് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചത്  തമിഴ്നാട് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിൽ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണ് നിഗമനം. കേസിൽ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.

ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്ക് ആണ് കണ്ടെത്തിയത്. ഡിറ്റനേറ്ററുകൾ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കാൻ കഴിയാത്തവയാണ്. എന്നാൽ നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റനേറ്റർ ബോംബ് നിർമാണം പരിശീലിപ്പിക്കാൻ ഉപയോഗിച്ചത് ആണെന്ന് കരുതുന്നു.

ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ജനുവരിയിൽ കൊല്ലം പത്തനംതിട്ട അതിർത്തി കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായാണ് വിവരം. കാട്ടിനുള്ളിൽ തട്ടാക്കുടി കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉൾപ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Write a comment
News Category