Saturday, April 20, 2024 11:10 AM
Yesnews Logo
Home News

യൂറോ കപ്പ് ;ഹംഗറിയെ തോൽപ്പിച്ച് പോർട്ടുഗൽ;രക്ഷകനായത് ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ

സ്വന്തം ലേഖകന്‍ . Jun 16, 2021
euro-cup-portugal-defeated-hungary
News

യൂറോ കപ്പിൽ ഏകപക്ഷീയമായ  മൂന്ന് ഗോളിന് പോർട്ടുഗൽ ഹംഗറിയെ തകർത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടു ഗോളുകൾ നേടി.   ഹംഗറിക്കെതിരെ രണ്ടുഗോളടിച്ചപ്പോൾ പല നേട്ടങ്ങളാണ് റോണോയെ തേടിയെത്തിയത്. കളിക്കാനിറങ്ങിയതോടെ അഞ്ച് യൂറോകപ്പുകളിൽ കളിക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കി. . 

 പെനാൽട്ടിയിലൂടെ ആദ്യഗോളടിച്ചപ്പോൾ അടുത്ത ചരിത്രം. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളടിച്ചയാൾ. യൂറോയിലെ പത്താംഗോൾ. മിഷേൽ പ്ലാറ്റീനിയുടെ 9ഗോളെന്ന ചരിത്രമാണ് റൊണാൾഡോ തിരുത്തി കുറിച്ചത്. ഗോളെണ്ണത്തിൽ രണ്ടക്കം തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും ഒപ്പം ചേർന്നു.  നേരത്തേ, 2004ൽ രണ്ടും 2008ൽ ഒന്നും 2012ലും കിരീടമണിഞ്ഞ 2016ലും മൂന്നും ഗോൾ വീതം റൊണാൾഡോ നേടിയിരുന്നു. തുടരെ അഞ്ച് യൂറോകപ്പിലും ഗോളടിക്കുന്ന ആദ്യതാരവുമായി ക്രിസ്റ്റ്യാനോ.
 ഹംഗറിക്കെതിരെ രണ്ടാംഗോളുമടിച്ച റോണോ യൂറോ ഗോൾനേട്ടം പതിനൊന്നാക്കി.106 ഗോളോടെ പോർച്ചുഗലിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമെന്ന നേട്ടവും ഇനി ക്രിസ്റ്റ്യാനോക്കൊപ്പം.

 അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 84 ാം മിനിട്ടില്‍ ഫുള്‍ ബാക്ക് റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. ഗുറേറോ ബോക്‌സില്‍ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്‌ലക്ഷനോടെ വലയില്‍ കയറി. 

 രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. 


 

Write a comment
News Category