Thursday, March 28, 2024 04:29 PM
Yesnews Logo
Home News

വ്യാജ വാർത്ത ഉപയോഗിച്ച് മതവിദ്വേഷം വളർത്താനുള്ള നീക്കം; ട്വിറ്റർ എം.ഡി ക്കും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കുമെതിരെ കേസ്

Anasooya Garg . Jun 17, 2021
case-against-twitter-md-company-swara-bhaskar--loni-fake-news-communal-hatred
News

ഗാസിയാബാദിൽ വൃദ്ധനെ തല്ലി ചതച്ച കേസിന് വർഗീയ നിറം നൽകി വ്യാജ വാർത്ത പ്രചരിപ്പിച്ചിനാണ്‌ ട്വിറ്റർ എം.ഡിക്കും പ്രമുഖ  മാധ്യമപ്രവർത്തകർക്കുമെതിരെ ഡൽഹിയിൽ കേസ്. തിലക് നഗർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അമിത് ആചാര്യയാണ് കേസ് കൊടുത്തിട്ടുള്ളത്.ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരി, നടി സ്വര ഭാസ്കർ ,മാധ്യമപ്രവർത്തക അറഫാ ഖാനൂൻ ഷെർവാണി എന്നിവർക്കെതിരെയാണ് കേസ്.ട്വിറ്റർ കമ്പനിക്കും, ട്വിറ്റർ ഇന്ത്യ കമ്പനിക്കും എതിരെയും കേസ്സുണ്ട്.  


 കഴിഞ്ഞ ദിവസം ഹരിയാനയിലെ ലോനിയിൽ നടന്ന വ്യാജ വാർത്ത മുൻനിർത്തി വ്യാജ പ്രചാരണവും  ആശയപ്രചരണവും നടത്തിയതിന് പ്രമുഖ മാധ്യമ പ്രവർത്തകരായ സാബ   നഖ്‌വി, റാണ അയുബ്ബ്‌ , കോൺഗ്രസ്സ് നേതാവ് സൽമാൻ നിസാമി, ഷാമ  മുഹമ്മദ്, മാസ്‌കൂർ ഉസ്മാനി എന്നിവർ ഉൾപ്പെടെ എട്ടു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത പോർട്ടൽ ദി വയറിനെതിരെയും  കേസ്സെടുത്തിട്ടുണ്ട്.മത വൈരം വളർത്താൻ ശ്രമിച്ചു എന്നകുറ്റം ആരോപിച്ച് ഐ.പി.സി 153 , 153 A 295a ,505 ,120 B എന്നെ വകുപ്പുകളാണ്  ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
  
വർഗീയ നിറം നൽകി മത വിദ്വെഷം   ആളിക്കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നടന്നതെന്ത് ?

ഗാസിയാബാദിനടുത്തുള്ള ലോണി ഗ്രാമത്തിലാണ് വിവാദ സംഭവം നടന്നത്. സ്ഥലത്തു മന്ത്രവാദവും മന്ത്ര  ചരട് വിൽപ്പനയുമായി കഴിഞ്ഞിരുന്ന വയോ വൃദ്ധനായ അബ്ദുൽ സമദ് സൈഫിയെ ഒരു കൂട്ടമാളുകൾ മർദ്ദിച്ച സംഭവത്തിന് വർഗീയ നിറം നൽകി പ്രചരിപ്പിക്കയായിരുന്നു. സൈഫി നൽകിയ മന്ത്ര ചരട് ഫലിക്കാതെ  വന്നപ്പോൾ കുപിതരായ ഒരു പറ്റമാളുകൾ ഓട്ടോ റിക്ഷയിൽ കയറ്റി കൊണ്ട്  പോയി മർദ്ദിച്ചിരുന്നു. ഈ സംഭവമാണ് മുസ്‌ലിം വിരുദ്ധ വാർത്തയായി രാജ്യമൊട്ടുക്കും പ്രചരിപ്പിക്കപ്പെട്ടത്.

മർദ്ദനത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച മാധ്യമപ്രവർത്തകരും കോൺഗ്രസ്സ് -സമാജ്‌വാദി പാർട്ടി നേതാക്കളും സൈഫിയെ മർദ്ദിച്ചവർ ഹിന്ദുത്വരാഷ്ട്രീയക്കാരാണെന്നു ആരോപിയ്ക്കുകയായിരുന്നു . സൈഫിയെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിയ്ക്കുകയൂം  ക്രൂരമായി  മർദ്ദിക്കയും ചെയ്യുകയാണെന്ന് പ്രചരണം അവർ അഴിച്ചു വിട്ടു. 
യു.പി യിൽ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ  മത ധ്രുവീകരണമായിരുന്നു  ഇവരുടെ ലക്‌ഷ്യം.മുസ്ലീങ്ങൾ കൂട്ടമായി ആക്രമിക്കപ്പെടുന്നതിന്റെ  ഉദാഹരണമായി ലോണി സംഭവം വിശേഷിക്കപ്പെട്ടു.

മുസ്‌ലിം രാഷ്ട്രീയ സമീപനങ്ങൾ കൈകൊള്ളുന്നതിൽ പേര് കേട്ട മാധ്യമ പ്രവർത്തകരായ സാബ  നഖ്‌വിയും  റാണ അയൂബും ഉറുദു മാധ്യമ പ്രവർത്തകരുമൊക്കെ ജയ് ശ്രീറാം വിളിപ്പിച്ചത് ഉയർത്തി കാട്ടി ട്വീറ്റ് ചെയ്യുകയും ദേശീയ തലത്തിൽ പ്രചരിപ്പിക്കയും ചെയ്തു. ദി വയർ എന്ന വാർത്ത വെബ് സൈറ്റും ജമാ അതെ ഇസ്ലാമിയുടെ  മക്തൂബ് മീഡിയ   എന്ന വെബ് സൈറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു.  

യഥാർത്ഥ വീഡിയോ മറച്ചു വെച്ചാണ് വ്യാജ  വീഡിയോ ഉണ്ടാക്കിയത്. സൈഫിയെ മർദ്ദിക്കുന്ന രംഗങ്ങൾ കാണിച്ച ശേഷം അതിനു പിന്നിൽ വ്യാജ ഓഡിയോ ഉൾക്കൊള്ളിച്ച വാർത്ത ചമക്കുകയായിരുന്നു. സംഭവം ചർച്ച ആയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി.അതോടെ സൈഫി മർദ്ദനത്തിന്റെയഥാർത്ഥ  വിവരങ്ങൾ പുറത്തു വന്നു.

സൈഫിയെ മർദ്ദിച്ച സംഘത്തിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉണ്ടായിരുന്നു. സദ്ദാം എന്ന യുവാവിന് വേണ്ടിയാണ് സൈഫിയുടെ പക്കൽ നിന്നും മാന്ത്രിക ഏലസ്സ് വാങ്ങിയത്. സദ്ദാമിന്റെ മകൻ പാൽ കുടിക്കാൻ മടി കാണിച്ചത് മാറ്റിയെടുക്കാനാണ് സൈഫിയുടെ പക്കൽ നിന്ന് ജപിച്ച ചരട് സദ്ദാം വാങ്ങിയത്. ചരടിനൊപ്പം ചില ക്രിയകളും സൈഫി  ഉപദേശിച്ചിരുന്നു.
മൂന്നു മുട്ട, ലഡു, ഇവക്കൊപ്പം ചന്ദന തിരി  പാക്കറ്റും സിഗരറ്റു പാക്കറ്റും ചേർത്ത്  വെച്ച് ഏതെങ്കിലും നായ്ക്ക് കൊടുക്കാന് സൈഫി സദ്ദാമിനെ ഉപദേശിച്ചു. നായ മുട്ടയും ലഡുവും തിന്നതല്ലാതെ സദ്ദാമിന്റെ  കുട്ടി പാൽ കുടിക്കാൻ തുടങ്ങിയില്ല..സൈഫി കബളിപ്പിച്ചെന്ന് തോന്നലിലാണ് സദ്ദാമും കൂട്ടരും സൈഫിയെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്.

സദ്ദാമിനോപ്പം  സുഹൃത്തുക്കളായ പർവേസ് അനസ്, അവൈസ്, ബാബു ബിഹാരി, കല്ലു തുടങ്ങിയ കൂട്ടുകാർക്കൊപ്പം ചെന്ന് സൈഫെയെ മർദ്ദിക്കയായിരുന്നു. ഈ സംഭവത്തിൻെ  ആരോ ചിത്രീകരിച്ച വീഡിയോ പുറത്തായതോടെയാണ് യഥാർത്ഥ സംഭവം മറച്ചു വെച്ച് വ്യാജ വാർത്തയായി പ്രചരിപ്പിച്ചു തുടങ്ങിയത്.ഹിന്ദു യുവാക്കൾ മുസ്‌ലിം വയോ വൃദ്ധനെ മർദ്ദിച്ചവശനാക്കി ജയ് ശ്രീരാം വിളിപ്പിച്ചുവെന്ന തരത്തിൽ വ്യാപകമായി വാർത്ത പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

 കേരളത്തിലെ ജമാത്തെ ഇസ്ലാമിയുടെ മക്തൂബ് മീഡിയ   വെബ് സൈറ്റും ദി വയർ ഉൾപ്പെടയുള്ള വാർത്ത വെബ് സൈറ്റുകളും വാർത്ത പ്രചരിപ്പിച്ചതിൽ മത്സരിച്ചു.മുസ്‌ലിം വിഷയങ്ങൾ  വളച്ചൊടിക്കുന്നതിൽ പേര് കേട്ട് സബ് നഖ്‌വിയും റാണ  അയൂബും ട്വീറ്റ് ചെയ്തു ജയ്‌ശ്രീ വിവാദം  കൊഴുപ്പിച്ചു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തോട് സദ്ദാം നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞതോടെ വ്യാജവാർത്തക്കാരും അത് പ്രചരിപ്പിച്ചവരും കുടുങ്ങി.ഓരോരുത്തരായി ഇപ്പോൾ ട്വീറ്റ് മുക്കി കൊണ്ടിരിക്കയാണ്.അറിയാതെ പറ്റിയ അബദ്ധമെന്ന് പറഞ്ഞു കേസിൽ നിന്ന് രക്ഷപെടാൻ മാധ്യമപ്രവർത്തകരുടെ  വെപ്രാളം തുടങ്ങി . 

ഇതിനിടയിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ട്വിറ്റർ എം.ഡി, ട്വിറ്റർ ഇന്ത്യ, ട്വിറ്റർ കമ്പനി ,  ആസിഫ് ഖാൻ എന്നിവർക്കെതിരെ കേസ് രെജിസ്റ്റർ  ചെയ്തിട്ടുള്ളത്. ഡൽഹിയിൽ 
മാത്രമല്ല ഹരിയാനയിലും സമാന കേസ്സുകൾ നില നിൽക്കുകയാണ്. ഇതോടെ മുസ്‌ലിം വൃദ്ധനെ ജയ് ശ്രീരാം  വിളിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചവർ ഒന്നൊന്നായി മുങ്ങി കഴിഞ്ഞു. 

Write a comment
News Category