Wednesday, April 24, 2024 07:09 PM
Yesnews Logo
Home News

രാജ്യദ്രോഹക്കുറ്റത്തിന് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം; ഒരാഴ്ചത്തേക്ക് അറസ്റ്റു പാടില്ല

Kariyachan . Jun 17, 2021
aisha-sulthana-kerala-highcourt-anticipatory-bail--arrest-kavarathy
News

രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപ് പോലീസ് രെജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബ്യുട്ടി പാർലർ  ഉടമയും മോഡലുമായ ഐഷ സുൽത്താനയോടു ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ത്തേക്ക് ഐഷയെ   അറസ്റ്റു ചെയ്യരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.   

 ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും  ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കേസിൽ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയുമെന്നും കോടതി പറഞ്ഞു.

പോലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷ കോടതിയില്‍ വാദിച്ചു. ഭരണകൂടത്തിന് എതിരായ വിമർശനം  ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഐഷയുടെ കാര്യത്തിൽ ബാധകമാവില്ലെന്ന് ലക്ഷദ്വീപ് അഭിഭാഷകൻ വാദിച്ചു. ഐഷ യുടെ അഭിപ്രായ പ്രകടനത്തോടെ ലക്ഷ്വദീപിൽ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

 ഐഷയുടെ വാക്കുകള്‍ പൂര്‍ണ്ണമായും നിഷ്‌ക്കളങ്കമല്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെയുണ്ടായ പ്രസ്താവന തിരുത്തുന്നോയെന്ന് അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഐഷ തിരുത്തലിന് തയ്യാറായില്ല. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്ന തരത്തില്‍ പിന്നീട് ഫേസ് ബുക്കില്‍ പോസ്റ്റുമിട്ടു. വിഷയത്തെ ചൈനയുമായി താരതമ്യം ചെയ്തത് ശത്രുരാജ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന അവസ്ഥയുണ്ട്. മുസ്ലിം മതവിഭാഗത്തെ കേന്ദ്രത്തിനെതിരെ തിരിയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായെന്നും ദ്വീപ് അഭിഭാഷകൻ വാദിച്ചു.

ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ജൈവായുധ പരാമർശം നടത്തിയെന്ന ആരോപണമാണ്  കേസിനാധാരം. കോവിഡിനെ ചൈന ഉപയോഗിച്ചത് പോലെ അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കയാണെന്ന് വിവാദ പ്രതിസഹവനയാണ് മോഡൽ കൂടിയായ ഐഷ ഉയർത്തിയത്.പിന്നീട വിവിധ ഇടങ്ങളിൽ കേസ് വന്നപ്പോൾ അതിൽ നിന്ന് ഊരാനായി ശ്രമം. ഐഷയെ ഉപയോഗിച്ച ദ്വീപ് സമരം ആളിക്കത്തിച്ചു മീഡിയ വൺ  ചാനലിനെ തന്നെ ഐഷ തള്ളി പറഞ്ഞിരുന്നു. ജമാ  അത്തെ ഇസ്ലാമിയുടെ ചാനലാകട്ടെ കേസ് ഭയന്ന് ഐഷയെയും തള്ളി പറഞ്ഞിട്ടുണ്ട്. 
 

Write a comment
News Category
Related News