Saturday, April 20, 2024 10:30 AM
Yesnews Logo
Home News

കർണ്ണാടക ബി.ജെ.പി യിൽ കലാപം; യെദ്യൂരിയപ്പയെ മാറ്റാൻ സമ്മർദ്ദം

Prakash Reddy . Jun 17, 2021
karnataka-bjp-trouble-arun-singh-cm-yeduriyappa-change
News

കർണ്ണാടക ബി.ജെ.പി യിൽ അധികാര തർക്കം.മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പട്ടു ഒരു വിഭാഗം എം.എൽ.എ മാർ രംഗത്തു വന്നതോടെ കേന്ദ്ര നേതാക്കൾ ഇടപെട്ടു.പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗ് ബെംഗളൂരുവിൽ എത്തി പ്രതിസന്ധി നീക്കാൻ തീവ്ര ശ്രമം നടത്തുകയാണ്. ബെല്ലാരിയിൽ നിന്നുള്ള മുതിർന്ന നേതാവ് സോമശേഖർ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള എം.എൽ.എ മാർ മുഖ്യമന്ത്രി മാറ്റണമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൻ അധികാരത്തിൽ കൈകടത്തുന്നുവെന്ന് പരാതി സംസ്ഥാന ഘടകത്തിൽ വ്യാപകമായുണ്ട്. കേന്ദ്ര നേതാക്കളുടെ പേര് പറഞ്ഞു വൻ തോതിൽ പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി പാർട്ടി എം.എൽ.സി എച്ച് വിശ്വനാഥ് പരസ്യമായി ഉയർത്തി. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ രഹസ്യമായി ഈ ആരോപണം കേന്ദ്ര നേതാക്കളെ അറിയിച്ചു.
വൻ വ്യവസായികൾക്ക് വേണ്ടി തിരിമറികൾ നടത്തുകയാണെന്ന് ആക്ഷേപം പരസ്യമായി യെദ്യൂരിയപ്പയെ എതിർക്കുന്നവർ ഉയർത്തുന്നുണ്ട്.

ബെല്ലാരിയിൽ നിന്നുള്ള സോമശേഖർ റെഡ്ഢിയെ ഉപമുഖ്യമന്ത്രിയാകാണാമെന്ന്  നിർദേശം ഒരു വിഭാഗം എം.എൽ.എ മാർ ഉയർത്തി.അനുനയത്തിനെത്തിയ  കേന്ദ്ര നേതാവ് അരുൺ സിംഗ് ചർച്ചകൾ തുടരുകയാണ്. ഇനി രണ്ടു വര്ഷം  കൂടി കാലാവധിയുള്ള മന്ത്രിസഭയെ പിടി ചു നിർത്താൻ ബി.ജെ.പി തീവ്ര  ശ്രമങ്ങൾ തുടരുന്നു.നാളെ വൈകീട്ട് പാർട്ടിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 

Write a comment
News Category