Monday, April 19, 2021 01:56 AM
Yesnews Logo
Home News

വിവാഹത്തിന് തൊട്ടുമുന്നെ അച്ഛന്‍ മരിച്ചു, ചിതഭസ്മം കൊണ്ട് നഖം അലങ്കരിച്ച് മകള്‍

News Desk . Dec 06, 2019
News

വിവാഹത്തിന് നാല് നാള്‍ മുന്നെയാണ് ഷാര്‍ലറ്റിന്റെ അച്ഛന്‍ മരിക്കുന്നത്. എന്നിട്ട് വിവാഹം നീട്ടിവെച്ചോ എന്നണോ നിങ്ങള്‍ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കണ്ട. ബ്രിട്ടീഷുക്കാരിയാണ് ഷാര്‍ലറ്റ് വാട്‌സണ്‍. 

ക്യാന്‍സര്‍ ബാധിതനായി മരിച്ച അച്ഛന്‍െ സാന്നിധ്യം വിവാഹത്തിന് ഉണ്ടാകണമെന്ന് മകള്‍ ചിന്തിക്കുന്നത് സ്വാഭാവികം. എങ്ങനെയെന്ന ചിന്ത അവസാനിച്ചത് അച്ഛന്റെ ചിതാഭസ്മം കൊണ്ട് നഖം അലങ്കരിക്കുക എന്ന വ്യത്യസ്തമായ മറ്റാരും ഒരുപക്ഷെ ഇന്ന് വരെ പരീക്ഷിക്കാത്ത ഒരു ആശയത്തിലാണ്. 

പിതാവിന് അസുഖം കൂടിയതോടെ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമായിരുന്നു ഷാര്‍ലറ്റും ഭാവി വരന്‍ നിക്കും പെട്ടെന്ന് തന്നെ വിവാഹിതരാകാം എന്ന് തീരുമാനിക്കുന്നത്. പക്ഷെ ദൗര്‍ഭാഗ്യം എന്ന് പറയട്ടെ, വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഷാര്‍ലറ്റിന്റെ പിതാവ് മരണപ്പെട്ടു. എന്നാല്‍ അദ്ദേഹം തീരുമാനിച്ച പ്രാകാരം വിവാഹം നടത്താന്‍ തന്നെയായിരുന്നു ഷാര്‍ലറ്റിന്റെ തീരുമാനം. 


കസിനും നെയില്‍ ആര്‍ട്ട് വിദഗ്ധയുമായ ക്രിസ്റ്റിയാണ് ചിതാഭസ്മം നെയില്‍ആര്‍ട്ടിനായി ഉപയോഗിച്ച് വിവാഹത്തിന് പിതാവിന്റെ സാന്നിധ്യം ഉറപ്പ് വരുത്താം എന്നൊരാശയം മുന്നോട്ട് വെക്കുന്നത്. യുട്യൂബില്‍ പത്തുലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള നെയില്‍ ആര്‍ട്ട് വിദഗ്ധയാണ് ക്രിസ്റ്റി. ഒരു ചെറിയ ഗ്ലാസ് പാത്രത്തിലായി കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്ന് അനുയോജ്യമായ തരികള്‍ തിരഞ്ഞെടുത്താണ് നെയില്‍ ആര്‍ട്ട് പൂര്‍ത്തീകരിച്ചതെന്ന് ക്രിസ്റ്റി പറയുന്നു. 

പിങ്ക്, ഗ്രേ, വൈറ്റ് ഷേഡുകളില്‍ മുത്തുകള്‍ പതിപ്പിച്ച രീതിയിലായിരുന്നു നഖങ്ങള്‍ അലങ്കരിച്ചത്. നഖത്തിന് പുറമേ അച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ഷൂ, പെന്‍ഡന്റ് എന്നിവയും ഷാര്‍ലറ്റ് വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നു.

Write a comment
News Category