Thursday, March 28, 2024 11:42 PM
Yesnews Logo
Home News

ബീവറേജസ് ഷോപ്പുകൾക്കു മുന്നിൽ കുടിയന്മാരുടെ നീണ്ട നിര; കോവിഡ് മൂന്നാം തരംഗം സൃഷ്ടിക്കുമോ ?

സ്വന്തം ലേഖകന്‍ . Jun 17, 2021
beverages-shops-covid-third-wave-kerala
News

കേരളത്തെ അമ്പരപ്പിച്ചു കൊണ്ട്  കൊണ്ട് രാവിലെ മുതൽ കേരളത്തിലെ   ബീവറേജസ് സ്റ്റാളുകൾക്ക് മുൻപിൽ നീണ്ട ക്യൂ . മദ്യപാനാസക്തിയുള്ളവർ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതും അത് വാങ്ങാൻ പോകുന്നതും തെറ്റല്ലെങ്കിലും നേരം വെളുക്കുമ്പോൾ തന്നെ ബീവറേജസ് സ്റ്റാളുകൾക്ക് മുൻപിൽ തിരക്ക് കൂട്ടുന്നത് വലിയ വാർത്തയായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.മലയാളിയുടെ മദ്യാസക്തിയെ പ്രതിഫലിപ്പിക്കുന്നതായി ബീവറേജസ് ക്യൂ. കോവിഡ് കണക്കുകൾ അത്രയൊന്നും കുറയാത്ത കേരളത്തിൽ ബീവറേജസ് ഷോപ്പുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകാനും സാധ്യതയുണ്ടെന്ന്  റിപ്പോർട്ടുകൾ പറയുന്നു. 

ഏതാണ്ട് ഒരു മാസത്തിലധികമായി അടഞ്ഞു കിടന്ന് ബീവറേജസ് ഷോപ്പുകൾ തുറക്കാനായി ആളുകൾ കാത്തിരിക്കുകയായിരുന്നു.രാവിലെ എട്ടു മണിക്ക് തന്നെ മിക്ക ഷോപ്പുകൾക്കു മുന്നിലും ആളുകൾ അച്ചടക്കത്തോടെ കാത്തിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മദ്യം വാങ്ങാൻ  ഉൾഗ്രാമങ്ങളിൽ നിന്ന് പ്രത്യേക ഓട്ടോ സർവീസുകൾ വരെ ഉണ്ടായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മദ്യ വിൽപ്പന പുനരാംഭിച്ചത്. എന്നാൽ ദിവസങ്ങൾക്കകം അത് എത്ര മാത്രം പാലിക്കാൻ പറ്റുമെന്ന് പൊലീസിന് പോലും  ആശങ്ക യുണ്ട്. കോവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്കകൾ നില നിൽക്കുന്ന സാഹചര്യത്തിൽ ബീവറേജസ് തിരക്ക് മൂന്നാം തരംഗത്തിന് എത്ര മാത്രം കാരണമാകുമെന്ന് വരും ദിനങ്ങൾ തെളിയിക്കും. 

Write a comment
News Category