Friday, March 29, 2024 03:51 PM
Yesnews Logo
Home News

കേരളത്തിൽ ഇന്ന് 12,617 പേർക്ക് കോവിഡ്

സ്വന്തം ലേഖകന്‍ . Jun 22, 2021
kerala-covid-updates-22-6-2021
News

കേരളത്തിൽ കോവിഡ്   ആശങ്ക  ഒഴിയുന്നില്ല. നീണ്ട ലോക്ക് ഡൗണിനു ശേഷവും കോവിഡ് രോഗികളുട എണ്ണത്തിൽ കാര്യമായ കുറവ് കാണിക്കുന്നില്ല. ഇന്ന് പതിനായിരത്തിന്റെ മുകളിൽ   രോഗികളുടെ എണ്ണം വർധിച്ചു .141 പേരുടെ മരണം  സ്ഥിരീകരിച്ചിട്ടുണ്ട്. 

  12,617 പേർക്കാണ് ഇന്ന്  കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നൽകുന്ന കണക്കുകൾ പ്രകാരം മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. .  മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസത്തേക്കാൾ സാമ്പിളുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.  24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Write a comment
News Category