Saturday, April 20, 2024 10:30 AM
Yesnews Logo
Home News

വിസ്മയയുടെ മരണത്തിൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഐ.ജി

സ്വന്തം ലേഖകന്‍ . Jun 23, 2021
vismaya-ig-harshitha-attalloori-strict-actions
News

വിസ്മയയുടെ മരണത്തിൽ കുറ്റക്കാരനായ  പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി വിശ്വാസം പ്രകടിപ്പിച്ചു. കൊലപാതകമായാലും ആത്മഹത്യയായാലും പ്രതി കിരൺകുമാറിന് കടുത്ത ശിക്ഷ ഉറപ്പാണ്.അത്രമാത്രം ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.വിസ്മയയുടെ വീട്ടിൽ എത്തി വീട്ടുകാരെ ഐ.ജി കണ്ടു.

വിസ്മയയുടെ വീട്ടിൽ വെച്ച് കിരൺ  നടത്തിയ ആക്രമണത്തിലും കേസെടുക്കും.അന്ന് ബന്ധുക്കളും കൂട്ടുകാരും ഇടപെട്ടതിനെ തുടർന്നാണ്  പോലീസ് കൂടുതൽ നടപടികൾ കൈകൊള്ളാതിരുന്നത്. ഇത്തവണ ഒരു വിട്ടു വീഴ്ചയുണ്ടാകില്ലെന്ന്   ഐ.ജി പറഞ്ഞു. 

വിസ്‌മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല.-ഐ.ജി പറഞ്ഞു. ഇനി  വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും കൂടുതൽ  മൊഴിയെടുക്കുമെന്നും ഐ ജി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിക്കൊണ്ട് വിസ്മയ മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുഭർത്താവ്  കിരൺ നിരന്തരം പീഡിപ്പിച്ചതിൽ മനം  നൊന്തു  വിസ്മയ ആത്മഹത്യാ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം . .വിസ്മയയെ കൊലപ്പെടുത്തിയെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി സൂചന.വിസ്മയയെ കൊലപ്പെടുത്തിയെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി. 

Write a comment
News Category