Friday, April 26, 2024 03:19 AM
Yesnews Logo
Home News

അർജുൻ ആയങ്കിയുടെ സി.പി.എം ബന്ധം പുറത്ത്

Alamelu C . Jun 25, 2021
gold-smuggling-arjun-ayinki-cpim-connection-exposed
News

രാമനാട്ടുകര സ്വർണ്ണ കടത്തു കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ   സി.പി.എം ബന്ധം പുറത്ത്.അർജുൻ ആയങ്കി  സി.പി.എം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നതായി സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യക്തമാക്കുന്നു. സി.പി.എം പ്രാദേശിക നേതാക്കളുമായി അർജുന് ഹൃദയബന്ധമുണ്ടെന്നു പകൽ പോലെ വ്യക്തം. 
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും അർജുൻ സി.പി.എമ്മിന് വേണ്ടി സജീവമായിരുന്നു.

സി.പി.എമ്മിന്റെ പല  പരിപാടികളിലും സജീവമായി പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആയങ്കി പങ്കു വെച്ചിരുന്നു.തെരെഞ്ഞെടുപ്പു പ്രചാരണങ്ങളിലും കർഷക സമരപ്രചാരണങ്ങളിലും  സി.പി.എം പരിപാടികളിലുമൊക്കെ സജീവ് സാന്നിധ്യമാണ്  അർജുൻ.

 ആയങ്കിയുടെ വളർച്ച ദ്രുതഗതിയിൽ ?ദുരൂഹം ?

കൂലിപ്പണിക്ക് പോലും  പോകാത്ത അർജുൻ കുറഞ്ഞ കാലം കൊണ്ട് പണക്കാരനായത് എങ്ങനെയെന്ന് ചില പാർട്ടി  പ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു.  സ്വർണ്ണ കടത്തു സംഘങ്ങളുടെ തോഴനായതോടെയാണ് ആർഭാട ജീവിതത്തിനുള്ള പണം ലഭിച്ചു തുടങ്ങിയതെന്ന് പാർട്ടി അണികളിൽ സംസാരമുണ്ട്.. ആകാശ് തില്ലങ്കേരി ഉൾപ്പെടയുള്ളവരുടെ അടുപ്പക്കാരനാണ് അർജുൻ ആയങ്കി.

 

കുഞ്ഞനന്തന്റെ ആരാധകൻ ;രക്ത സാക്ഷികൾക്ക് വേണ്ടി   ചാവേറാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവൻ;ആയങ്കി കണ്ണൂർ സഖാവ് തന്നെ ?

ടി.പി ചന്ദ്രശഖരൻ കോല കേസിലെ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ ആരാധകനാണ്  അർജുൻ ആയങ്കി. അർജുന്റെ എഫ്.ബി പോസ്റ്റുകളിൽ കുഞ്ഞനന്തനോടുള്ള അഭിനിവേശം പ്രകടിപ്പിക്കുണ്ട്. കണ്ണൂരിൽ കൊല്ലപ്പെടുന്ന സി.പി.എം കാരെ വധിച്ചവരെ അതെ രീതിയിൽ തന്നെ കൊലപ്പെടുത്തണമെന്ന ആഗ്രഹം  പലപ്പോഴും   അർജുൻ ആയങ്കി പങ്കു വെച്ചിട്ടുണ്ട്. കണ്ണൂരിൽ  സനൂപ് എന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ അർജുൻ എഫ്.ബി  പോസ്റ്റിൽ കുറിച്ചതിങ്ങനെ 

'ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ ഇന്നില്ല.അവനെ ഒരു കൂട്ടം വേട്ടപ്പട്ടികൾ കൊന്നുകളിഞ്ഞിരിക്കുന്നു.എങ്കിൽ ആ വേട്ടപ്പട്ടികളെ തേടിയിറങ്ങി വക വരുത്തേണ്ടത് ഓരോ രക്ത സഖിയുടെയും കടമയാണ് . ആ പകയുടെ മുന്നിൽ പാർട്ടിക്കോ സർക്കാരിനോ ചീത്തപേരുനടക്കുമെമെന്നോ ഭരണത്തുടർച്ച സംഭവിക്കുമോ എന്ന ചിന്തകളൊന്നും തടസ്സമല്ല.''

അത്യന്തം പ്രകോപനപരമായ പോസ്റ്റിട്ടത് 2020 ഒക്ടോബര്  അഞ്ചിനാണ് . .പയ്യന്നൂരിൽ  സി.പി.എം നേതാവായിരുന്ന ധനരാജൻ  കൊല്ലപ്പെട്ടപ്പോളും അർജുൻ ആയങ്കി പ്രതികരിച്ചു;

'ഏട്ടന് കുറെ അനിയന്മാരുണ്ട്.ഏട്ടനെ കൊന്നവർ ആയുസ്സൊടുങ്ങി മരിക്കില്ലെന്നുറപ്പിച്ച മുകളിൽ ആകാശവും  താഴെ ഭൂമിയും നെഞ്ചിൽ ധനരാജനുമായി നടക്കുന്ന ഉശിരന്മാരായ അനിയന്മാർ-

അർജുൻ ആയങ്കിയുടെ   സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്ന്  തന്നെ അയാളുടെ സി.പി.എം പ്രേമവും അടുപ്പവും വ്യക്തമാക്കുന്നതാണ്..മുഖ്യമന്ത്രി  പിണറായി വിജയൻറെ കടുത്ത ആരാധകനാണ്   അർജുൻ ആയിങ്കി..ഒപ്പം സി.പി.എം നോടുള്ള അടങ്ങാത്ത അഭിനിവേശം അർജുൻ പോസ്റ്റുകളിൽ പ്രകടമാക്കുന്നുണ്ട്. ചുവപ്പ് ഏറെ ഇഷ്ടമുള്ള അർജുൻ ആയിങ്കി ചുവപ്പ് കാറാണ്  പയോഗിച്ചിരുന്നത്.  ചുവപ്പു മുണ്ട് അർജുന്റെ ബലഹീനതയാണ്. 

കണ്ണൂരിലെ വിവാദ  സി.പി.എം നേതാവും ക്വട്ടേഷൻ തലവനെന്നു അറിയപ്പെടുന്ന ആകാശ്  തിലങ്കരിയുടെ അടുത്ത സുഹുത് കൂടിയാണ് അർജുൻ.ആകാശിന്റെ സംഘത്തിലെ അംഗം കൂടിയാണ് ആയിങ്കിയെന്നത് ഗൗരവമായി കസ്റ്റംസ് എടുത്തിട്ടുണ്ട്. സി.പി.എം ന്റെയോ, ഡി.യു.എഫ്.ഐ യുടെയോ മെമ്പർഷിപ്പ് ഇല്ലാത്ത ആളാണ് താനെന്ന് വ്യക്തമാക്കി ആയങ്കി  ഇന്ന് രംഗത്തു വന്നിട്ടുണ്ട്.  .മാധ്യമങ്ങൾ പടച്ചു വിടുന്ന അർദ്ധ  സത്യങ്ങൾ വളരെ രസകരായി വീക്ഷിക്കുകയാണ് .അന്വേഷണ  ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക എന്ന ആയങ്കി വ്യക്തമാക്കുന്നു.

 .അർജുനെ   തള്ളി  എം.വി ജയരാജനും രംഗത്ത്  വന്നിട്ടുണ്ട്. 

അർജുൻ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ്; മാധ്യമങ്ങളിൽ വന്ന ഓഡിയോ പുറത്തു വന്നത് കണ്ണൂരിൽ നിന്ന് ?

അർജുൻ ആയങ്കിയാണ് രാമനാട്ടുകര സ്വർണ്ണ കടത്തു കേസിന്റെ മുഖ്യ  സൂത്രധാരനെന്ന കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അർജുനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ   കസ്റ്റംസ് നോടീസ് നൽകി.ഇതിനിടയിലാണ് അർജുനും കൂട്ടാളികളും നടത്തിയെന്ന് പറയുന്ന ഓഡിയോ സംഭാഷണം  ചാനലുകൾ പുറത്തു വിട്ടിരിക്കുന്നത്.. ഓഡിയോ പുറത്തു വരുന്നതും കണ്ണൂരിൽ നിന്നാണെന്നത് ദുരൂഹതയുണ്ട്. 

 

Write a comment
News Category