Thursday, April 25, 2024 12:57 PM
Yesnews Logo
Home News

സ്വർണ്ണക്കടത്ത് -ക്വട്ടേഷനിൽ കൈപൊള്ളി സി.പി.എം; ബന്ധം പുറത്തായപ്പോൾ തള്ളിപറച്ചിൽ ?

Arjun Marthandan . Jun 26, 2021
gold-smuggling-gang-cpim-connection-exposed-party-denial-
News

മലബാറിലെ സ്വർണ്ണ കടത്ത് -അധോലോക സംഘങ്ങളിലെ സജീവ അംഗങ്ങൾക്ക് സി.പി.എം-പോഷക സംഘടനകളുമായുള്ള അടുത്ത ബന്ധം പരസ്യമായതോടെ  സി.പി.എം മുഖം രക്ഷിക്കാൻ സജീവ ശ്രമങ്ങൾ തുടങ്ങി. രാമനാട്ടുകരയിലെ സ്വർണ്ണ കടത്ത്  കേസിലെ പ്രധാന ആസൂത്രകൻ അർജുൻ ആയങ്കിക്കു പുറമെ കൂടുതൽ പാർട്ടി പ്രവർത്തകരുടെ പേരുകൾ ഉയർന്നു തുടങ്ങിയതോടെ പാർട്ടി പ്രതിരോധത്തിലായി.ഇതോടെ കള്ളക്കടത്ത് -മാഫിയ സംഘങ്ങൾക്കെതിരെ പരസ്യ നിലപാട് എടുത്ത് പാർട്ടി നേതൃത്വം   രംഗത്തു വരാൻ നിര്ബന്ധിതരായി.എന്നാൽ പാർട്ടി നേതാക്കൾക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന്  വ്യക്തമാക്കുന്ന ചിത്രങ്ങൾ  ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കയാണ്.ഇതോടെ പ്രചരണത്തിന്റെ  മുനയുമൊടിഞ്ഞു.

പണവും സ്വാധീനവും ഉറപ്പിക്കാൻ ക്വട്ടേഷൻ -കള്ളക്കടത്തു സംഘങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ച നേതാക്കളാണ് ഇപ്പോൾ കേസ്സുകളിൽ പെട്ടവരെ തള്ളിപ്പറയുന്നതെന്ന് പരിഹാസം സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. സി.പി.എമ്മിലെ സജീവ പ്രവർത്തകർ ക്വട്ടേഷൻ     -കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന് കോൺഗ്രസ്സും ബി.ജെ.പി യും കുറ്റപ്പെടുത്തി. 

അർജുൻ ആയങ്കി, ആകാശ്   തിലങ്കരി തുടങ്ങിയ മാഫിയ തലവന്മാർക്കെതിരെ ഇത് വരെ സി.പി.എം ഓ കണ്ണൂരിലെ സി.പി.എം പോഷക സംഘടനകളോ തള്ളിപ്പറയുകയോ അവരെ മാറ്റി നിര്ത്തുകയോ ചെയ്തിട്ടില്ലെന്ന് തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കണ്ണൂരിരെ യുവപാർട്ടി നേതാക്കൾക്കും മുതിർന്നവർക്കും ആവശ്യാനുസരണം ഇവരുടെ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ആരോപണം പ്രതിപക്ഷം ശക്തമാക്കി കഴിഞ്ഞു.

മലബാറിലെ പ്രത്യേകിച്ച് കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ നിന്നുള്ള  സി.പി.എം കാർക്ക് സ്വർണ്ണ കടത്തു സംഘങ്ങളുമായും അധോലോക സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് സംസ്ഥാനത്തെ  മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതാണ്. പല കേസ്സുകളിലും പകൽ പോലെ ഇവരുടെ സാന്നിധ്യം  തിരിച്ചറിഞ്ഞതിനെ തുടർന്ന് വിവരങ്ങൾ പങ്കു വെച്ചിട്ടും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ യെസ് ന്യൂസിനോട് വെളിപ്പെടുത്തി.പല കേസുകളിലും പ്രതികളെ രാഖിക്ക്ന ഉന്നത ഇടപെടൽ വ്യക്തമായതിനെ തുടർന്ന് കരുതലോടെയാണ് കസ്റ്റംസ് ഇപ്പോൾ നീങ്ങുന്നത്.തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി മുട്ടിക്കാനും ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടാകും. -ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

ഇന്ത്യയിലെ തന്നെ പ്രബലമായ സ്വർണ്ണ കടത്തു സംഘത്തെ സംരക്ഷിക്കുന്നതിൽ ഒരു വിഭാഗം  സി.പി.എംനേതാക്കൾ നൽകുന്ന സഹായത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾ റിപ്പോർട്ടു നൽകിയിട്ടുമുണ്ട്. ഇപ്പോൾ പാർട്ടി കള്ളക്കടത്തു സംഘങ്ങളെ തള്ളിപ്പറഞ്ഞു കൈകഴുകുന്നത് രാഷ്ട്രീയ അടവ് മാത്രമാണെന്നാണ് കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും വിലയിരുത്തൽ.
 
കണ്ണൂരിലെ യുവസഖാക്കളുടെ ആവേശമായി മാറി കഴിഞ്ഞിട്ടുള്ള ആകാശ് തിലങ്കരി, അർജുൻ ആയങ്കി എന്നിവർക്ക് വിപുലമായ ഫാൻ ബേസ് സാമൂഹ്യമാധ്യങ്ങളിലുമുണ്ട്. ഒരു ഘട്ടത്തിലും ഇവരെ പരസ്യമായി തള്ളിപ്പറയാൻ സി.പി.എം തയ്യാറായിട്ടുമില്ല.വിവാദ കേസ്സുകളിൽ ഇവരുടെ സാന്നിധ്യവും പോലീസിനുമറിയാം.ഇപ്പോൾ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാനുള്ള അടവായി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്.

കള്ളക്കടത്തുകാരെ അറിയുക പോലുമില്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ പോസ്റ്റ് 

സ്വർണ്ണ കടത്തുകാരെ  അറിയുക പോലുമില്ലെന്ന്  വിശദീകരിച്ചു കണ്ണൂരിലെ ഡി.വൈ.എഫ്.ഐ ജില്ല സെക്രെട്ടറി എം.ഷാജർ രംഗത്തു വന്നു. പാർട്ടിയോ ? ആര്? കള്ളക്കടത്തുകാർക്ക് പ്രസ്ഥാനവുമായി ഒരു ബന്ധമുമില്ല  കള്ളക്കടത്തുകാർക്കു വേണ്ടി ലൈക്ക്‌ ചെയ്യുന്നവരും ആശംസ അർപ്പിക്കുന്നവരും തിരുത്തണം.ഫാൻസ്‌ ക്ലബ്ബുകൾ സ്വയം പിരിഞ്ഞു പോകണമെന്നും ഷാജർ എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഒരു ബന്ധവും കള്ളക്കടത്തുകാർക്ക്  പാർട്ടിയുമായി ഇല്ലെന്ന് ഷാജിർ വ്യക്തമാക്കിയതിന് പിന്നെലെ ഷാജിറുമായി  അർജുൻ ആയങ്കി പോസു ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടു.

 

 കണ്ണൂരിൽ സി.പി.എം  തുടങ്ങിയ ഇസ്ലാമിക് ബാങ്കിന്റെ ( കോഓപ്പറേറ്റീവ് സൊസൈറ്റി )അമരക്കാരൻ കൂടിയാണ്  എം.ഷാജർ.കള്ളക്കടത്തു സംഘങ്ങൾക്ക് പാർട്ടിയുമായി അടുപ്പമില്ലെങ്കിൽ അർജുൻ ആയങ്കിയുടെ സ്വദേശമായ ചാലാടിൽ  പാർട്ടിക്കാർ എന്ത് കൊണ്ട് എതിരഭിപ്രായം രേഖപ്പെടുത്തിയില്ലെന്ന് വിമർശനങ്ങൾക്കു ഇതു വരെ മറുപടി രേഖപ്പെടുത്തിയിട്ടില്ല. മുതിർന്ന നേതാക്കൾ സ്വർണ്ണ കടത്തുകാരെ തള്ളിപ്പറഞ്ഞു തുടങ്ങി.മന്ത്രി എം.വി ഗോവിന്ദനും സ്വർണ്ണ കടത്തു കേസിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നു.

Write a comment
News Category