Thursday, March 28, 2024 07:37 PM
Yesnews Logo
Home News

അർജുൻ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിൽ ; മൊഴികളിൽ വൈരുധ്യം ; കോടി സുനിയും ഷാഫിയും സഹായിച്ചെന്ന് വെളിപ്പെടുത്തൽ ; അർജുന്റെ ഭാര്യക്കും കസ്റ്റംസ് നോട്ടിസ്

Arjun Marthandan . Jul 03, 2021
customs-arjun-ayanki-kannur-interrogation-tp-case-kodi-suni-shafi-connections
News

രാമനാട്ടുകര സ്വർണ്ണ കടത്തു കേസ്സ് വഴിത്തിരിവിലേക്ക്. പുലി പോലെ നിന്ന അർജുൻ ആയങ്കി വിശദമായ തെളിവെടുപ്പ് തുടങ്ങിയതോടെ തളർന്നു തുടങ്ങി. അവശനായി കഴിഞ്ഞ അർജുൻ ആയങ്കി ആദ്യ ഘട്ടത്തിൽ മൊഴികൾ മാറ്റി പറഞ്ഞു.എന്നത് കറ്റംസിന്റെ ചോദ്യം ചെയ്യലിൽ അർജുൻ  ആയങ്കി തളർന്നു തുടങ്ങി.ടി.പി വധക്കേസിൽ പ്രതി കോടി സുനിയും ഷാഫിയും കള്ളക്കടത്തിന് തന്നെ സഹായിച്ചിട്ടുണ്ടെന്നാണ്  ആയങ്കി മൊഴി നൽകിയിട്ടുള്ളത്. സ്വർണ്ണം കവരാൻ കൊടി സുനിൽ ഉൾപ്പെടെ ഉള്ളവർ സഹായിച്ചു. ഒളിവിൽ പോകാനും ഇവരുടെ സഹായം ലഭിച്ചു. കവരുന്ന സ്വർണ്ണത്തിന്റെ ഒരു ഭാഗം തനിക്കു ലഭിക്കുമെന്നും ആയങ്കി കസ്റ്റംസിന് മൊഴി നൽകി. 

ടി.പി കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം  നേരത്തെ  ഉയർന്നതാണ്.എന്നാൽ വ്യക്തമായ മൊഴി ഇപ്പോളാണ് ലഭിക്കുന്നത്. ഇതോടെ കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ നടക്കും.  കേസിന്റെ ഭാഗമായി  കൊടി സുനിയെയും ഷാഫിയെയും  മറ്റും കസ്റ്റംസും ചോദ്യം ചെയ്‌തേക്കും. 

കൈവിലങ്ങുകളുമായി അർജുൻ ആയങ്കി സ്വന്തം വീട്ടിൽ; നാണക്കേടിൽ തളർന്ന്  ആയങ്കി 

ആഴ്ചകൾക്കു മുൻപ് ജന്മനാട്ടിൽ വീര പരിവേഷമുണ്ടായിരുന്ന അർജുൻ ആയങ്കി ഇന്ന് സ്വന്തം നാട്ടിലും വീട്ടിലും എത്തിയത് വിലങ്ങിൽ ബന്ധിതനായി. കൈവിലങ്ങണിഞ്ഞു കസ്റ്റംസ്‌ കസ്റ്റഡിയിൽ എത്തിയ അർജുനെ കാണാൻ നാട്ടുകാരുടെ നിരയുണ്ടായിരുന്നു. നാണക്കേടുകൊണ്ട് തല താഴ്ത്തിയിരുന്ന അർജുൻ ആയങ്കിക്ക് ആത്മ വിശ്വാസം തീരെ ഉണ്ടായിരുന്നില്ല.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര ചോദ്യം ചെയ്യലിലിൽ അർജുൻ ആയങ്കി പരുങ്ങി. ചോദ്യം ചെയ്യൽ  ചാനലുകൾ ലൈവായി കാണിച്ചു. പുറത്ത്   ആയങ്കിയുടെ സഹായകരായി നിൽക്കുന്നവർക്ക് കസ്റ്റംസ് കൃത്യമായ സന്ദേശം നൽകുകയായിരുന്നു. ഇങ്ങനെ പൊതുജനങ്ങൾക്കു മുമ്പിൽ പരസ്യമായി ചോദ്യംചെയ്യൽ തുടരും..അതോടെ എല്ലാ വീര പരിവേഷവും അവസാനിക്കും. കസ്റ്റംസിന്റ പുതിയ നീക്കം  കള്ളക്കടത്തുകാരുടെ ആത്മവിശ്വാസം അവസാനിപ്പിക്കാൻ സഹായിക്കുമെന്നുറപ്പാണ്.

അർജുൻ ആയങ്കി ഫോൺ പുഴയിൽ എറിഞ്ഞു കളഞ്ഞെന്നാണ് മൊഴി നൽകിയത്. പുഴയുടെ തീരത്ത് എത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ആയങ്കിയുടെ കള്ളം പൊളിഞ്ഞു. ആയങ്കിയുടെ ഫോൺ രേഖകൾ എല്ലാം ശേഖരിക്കാൻ കസ്റ്റംസ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

അർജുൻ ആയങ്കിയുടെ ഭാര്യക്കും കസ്റ്റംസ് നോട്ടിസ് 

സ്വർണ്ണ കടത്തു കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസ് നോട്ടിസ് നൽകി.ചൊവ്വാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ്  ആവശ്യപ്പെട്ടിരിക്കുന്നത്. ഭാര്യയിൽ നിന്നും സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. 

Write a comment
News Category