Wednesday, April 24, 2024 02:13 AM
Yesnews Logo
Home News

കേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്; വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്ന് മന്ത്രി വീണ ജോർജ്ജ്

സ്വന്തം ലേഖകന്‍ . Jul 08, 2021
kerala-covid-updates-covid-clusters-forming-in-home-veena-george
News

കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന്  ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,40,45,894 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1946, കോഴിക്കോട് 1682, തൃശൂര്‍ 1397, എറണാകുളം 1291, കൊല്ലം 1143, പാലക്കാട് 703, തിരുവനന്തപുരം 944, കണ്ണൂര്‍ 795, ആലപ്പുഴ 642, കാസര്‍ഗോഡ് 647, കോട്ടയം 603, വയനാട് 445, പത്തനംതിട്ട 427, ഇടുക്കി 272 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 9, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം, എറണാകുളം 3, വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,414 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 643, കൊല്ലം 1141, പത്തനംതിട്ട 328, ആലപ്പുഴ 603, കോട്ടയം 489, ഇടുക്കി 287, എറണാകുളം 1812, തൃശൂര്‍ 1206, പാലക്കാട് 1056, മലപ്പുറം 1091, കോഴിക്കോട് 1048, വയനാട് 209, കണ്ണൂര്‍ 863, കാസര്‍ഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,10,136 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,00,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ 

വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതാണ് കോവിഡ് വ്യാപനം കൂടുന്നതിന്റെ കാരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.വീട്ടിൽ ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ പിന്നീട എല്ലാവര്ക്കും പിടികൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഇതാണ് കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി വകുപ്പ് കണ്ടെത്തിയത് .

Write a comment
News Category