Saturday, April 20, 2024 12:56 PM
Yesnews Logo
Home News

വയനാട്ടിലും മലപ്പുറത്തും കസ്റ്റംസ് റെയ്ഡ് ; രണ്ടു കോടി പിടിച്ചെടുത്തു

News Desk . Jul 11, 2021
customs-raid-wayanad-malappuram-2-cr-seized
News

വയനാട്, മലപ്പുറം ജില്ലകളില്‍ കോഴിക്കോട്​ പ്രിവന്‍റിവ്​ കസ്​റ്റംസ്​ ഡിവിഷന്‍ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു​ കോടിയോളം രൂപ പിടികൂടി. മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ്​ എന്നറിയപ്പെടുന്ന മുഹമ്മദ്​ റഫീഖ്​, സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ്​ റാഷിദ്​ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്​, മലപ്പുറം, വയനാട്​ ജില്ലകളിലെ പ്രിവന്‍റിവ്​ യൂനിറ്റ്​ ഉദ്യോഗസ്ഥരാണ്​ പരിശോധന നടത്തിയത്​.
 
റഫീഖിന്‍റെ വീട്ടില്‍ അടുക്കളയിലെ സ്​റ്റോര്‍ റൂമില്‍ ഒളിപ്പിച്ച ലോക്കറില്‍നിന്ന്​ ഒരു കോടി രൂപയും കട്ടിലിനടിയില്‍നിന്ന്​ 58 ലക്ഷവുമാണ്​ കണ്ടെടുത്തത്​. സുല്‍ത്താന്‍ ബത്തേരിയില്‍ റഫീഖിന്‍റെ ഭാര്യാസഹോദരന്‍റെ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ കിടപ്പുമുറിയില്‍ ഒളിപ്പിച്ച ലോക്കറില്‍ കണ്ടെത്തിയത്. റഫീഖിന്‍റെ സഹോദരന്‍ വി.കെ. പടി സ്വദേശി മുഹമ്മദ് ഷഫീഖിന്‍റെ വീട്ടിലും പരിശോധന നടന്നു. സ്വര്‍ണക്കടത്ത്​ സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നതും ​റഫീഖിന്‍റെ മറ്റു ബന്ധങ്ങളും കസ്​റ്റംസ് അന്വേഷിക്കുന്നുണ്ട്

Write a comment
News Category