Wednesday, April 24, 2024 03:17 PM
Yesnews Logo
Home News

മലബാർ കലാപം മുസ്ലീങ്ങളെ നൂറു കൊല്ലം പിന്നോട്ട് നയിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത; വാർത്തയിൽ ട്വിസ്റ്റ്

സ്വന്തം ലേഖകന്‍ . Jul 13, 2021
samatha--denied-report-malabar-revolt-pushed-back-100-years-
News

1921 ലെ മലബാർ കലാപം മുസ്‌ലിം സമുദായത്തിനെ നൂറു കൊല്ലം പിന്നോട്ട് നയിച്ചുവെന്ന് വാർത്തകൾ കളവാണെന്ന് സമസ്ത. ഈ പ്രസ്താവന നടത്തിയിട്ടില്ലെന്നും വളച്ചൊടിച്ച വർത്തയാണെന്നും എസ്.കെ.എസ്‌ എസ്..എഫ്.  സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വെളിപ്പെടുത്തി. വ്യാജ വാർത്തയാണ് ഇപ്പോൾ സമസ്തയുടേതെന്ന്  മട്ടിൽ  സമൂഹത്തിൽ പ്രചരിക്കുന്നതെന്നും സത്താർ യെസ്  ന്യൂസിനോട് പറഞ്ഞു.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രമാണ് മലബാർ കലാപം മുസ്ലീങ്ങളുടെ പുരോഗതിയെ നൂറു കൊല്ലം പിന്നോട്ടടിച്ചുവെന്ന് മട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചത്. കലാപത്തെ കുറിച്ച്  മുസ്‌ലിം സമുദായത്തിൽ ഭിന്നതകളുണ്ടെന്ന് തരത്തിൽ പിന്നീട് പൊതു സമൂഹം ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിവിധ ഹിന്ദു സംഘടനകൾ  മലബാർ കലാപത്തിൽ അവരെടുക്കുന്ന നിലപാട് അംഗീകരിക്കപ്പെടുത്തുവെന്ന് തരത്തിൽ പ്രചരണം തുടങ്ങിയപ്പോളാണ് സമസ്തയുടെ വിശദീകരണം യെസ് ന്യൂസിലൂടെ പുറത്തു വരുന്നത്.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകൻ എം.പി പ്രശാന്ത് എഴുതിയ  റിപ്പോർട്ട് നേരത്തെ കേരളത്തിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പരാമർശവും താനോ സംഘടനയിലെ ആരും  ലേഖകനോട് നടത്തിയിട്ടില്ലെന്ന് സമസ്ത നേതൃത്വം വ്യക്തമാക്കിയിരിക്കയാണ്.

മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംഘടനാ സംഘടിപ്പിക്കുന്ന പരിപാടികൾ സംബന്ധിച്ച് ചില വാർത്ത കുറിപ്പുകൾ ഇറക്കിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടിട്ടാകണം ന്യൂ ഇന്ത്യൻ  എക്സ്പ്രസ്സ് ലേഖകൻ വിളിച്ചിരുന്നു. ഞങ്ങളുടെ  സംഭാഷണങ്ങളിൽ ഒരിടത്തും  കലാപം മുസ്‌ലിം സമുദായത്തെ നൂറു വര്ഷം പിന്നിട്ടടിച്ചുവെന്ന് പരാമര്ശിക്കപ്പെട്ടിട്ടില്ല-സത്താർ പറഞ്ഞു. ഒരു സായുധ കലാപത്തെ വിലയിരുത്തുമ്പോൾ അതിന് ഗുണ ദോഷ ഫലങ്ങൾ ഉണ്ടാകാം-എന്നാൽ നൂറു വര്ഷം പിന്നോട്ടടിപ്പിച്ചുവെന്നത് കള്ളമാണ്-എസ്.കെ.എസ്‌ എസ്..എഫ്.  നേതാവ് പറഞ്ഞു.സംഘടനയെ കുടുക്കിയതാണ്-അദ്ദേഹം പറഞ്ഞു. 

ലേഖകൻ പ്രത്യേക അജണ്ട വെച്ച് വാർത്ത ചെയ്തതെന്നു സംശയമുണ്ട്. കലാപം നൂറു കൊല്ലം പിന്നോട്ടടിച്ചോ എന്ന   ചോദ്യം ഉയർന്നപ്പോൾ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും കുഴപ്പമാണ്. അംഗീകരിച്ചില്ലെങ്കിൽ നൂറു വര്ഷം മുന്നോട്ടടിച്ചുവെന്നാകും വിവക്ഷ. ലേഖകൻ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് എസ്.കെ.എസ്‌ എസ്..എഫ്.  ജനറൽ സെക്രെട്ടറി പറഞ്ഞു.ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ചിത്രീകരിക്കുന്ന തരത്തിലുള്ള ഒരു നിലപാട് മാറ്റവും സംഘടനക്കില്ലെന്നും    അദ്ദേഹം കൂട്ടിച്ചേർത്തു.മലബാറിലെ രണ്ടു ജില്ലകളിൽ മാത്രം ഒതുങ്ങി നിന്ന സായുധ കലാപത്തിൽ സമുദായത്തിന് ദോഷ ഫലങ്ങൾ ഉണ്ടായിട്ടുണ്ടാകാം.യത്തീംഖാനകൾ  ഇവിടങ്ങളിൽ സ്ഥാപിക്കപ്പെട്ടത് തന്നെ ഈ സാഹചര്യത്തിലാണ്. 

മലബാറിൽ വേരോട്ടമില്ലാതിരുന്ന കോൺഗ്രസ് മുസ്ലീങ്ങൾക്കിടയിൽ  സ്വാധീനമുണ്ടാക്കാനായി ഖിലാഫത്തു മൂവ്മെന്റിനെ  പിന്തുണക്കുകയിരുന്നു. മലബാർ കലാപം തുടങ്ങിയപ്പോൾ കോൺഗ്രസ് പതുക്കെ ബഹളങ്ങളിൽ  നിന്ന് തലയൂരി.ഇക്കാര്യംസമസ്തയുടെ  രേഖകളിൽ തന്നെ പ്രതിപാദിക്കുന്നുണ്ട്.ഇതൊക്കെ ചരിത്ര രേഖകളാണ് -പുതിയ  സംഭവമല്ല. 

മലബാർ കലാപത്തിൽ ആദ്യ ഘട്ടങ്ങളിൽ സ ജീവമായിരുന്ന പാങ്ങിൽ അലി മുസ്‌ലിയാർ പിന്നീട് പിൻവാങ്ങുകയായിരുന്നു. പാങ്ങിൽ മുസ്ലിയാരെ സമസ്ത  തള്ളി പറയുന്നുണ്ടോ എന്ന ചോദ്യം ലേഖകൻ ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടിയും കൊടുത്തു.കലാപത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സജീവമായിരുന്ന പാങ്ങിൽ പിന്നീട് നിശ്ശബ്ദനാവുകയായിരുന്നു.   ആസൂത്രിതമായി സംഘടനയെ പ്രതിരോധത്തിലാക്കാനും കെണിയിൽ വീഴ്ത്താനും ഉദ്ദേശിച്ചുള്ള റിപ്പോർട്ടാണ് പുറത്തു വന്നതെന്ന് എസ്.കെ.എസ്‌ എസ്..എഫ്.  നേതാവ് അഭിപ്രായപ്പെട്ടു.മലബാർ കലാപം സംബന്ധിച്ച് സംഘടനയുടെ നിലപാടിൽ ഒരു മാറ്റവും ഇല്ല. സംഘടനയുടെ പേരിൽ ആരും അത്തരത്തിൽ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്നും സത്താർ പന്തല്ലൂർ വെളിപ്പെടുത്തി.

മലബാർ കലാപം-നൂറാം വാർഷിക പരിപാടികൾ 

സംഘടനയുടെ  നേതൃത്വത്തിൽ മലബാർ കലാപത്തെ കുറിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോടും മലപ്പുറത്തും ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മലബാർ കലാപത്തെ കുറിച്ചുള്ള അനുസമരണങ്ങളും വേറിട്ട ചർച്ചകളുമാണ് ഉദ്ദേശിക്കുന്നത്-സത്താർ പറഞ്ഞു. 

Write a comment
News Category