Thursday, April 25, 2024 04:01 PM
Yesnews Logo
Home News

വ്യാജ വക്കീൽ വിഷയത്തിൽ ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് അഭിഭാഷകർ

സ്വന്തം ലേഖകന്‍ . Jul 27, 2021
fake-advocate-hc-intervention-demanded-js-ajithkumar-advocates
News

ആലപ്പുഴയിലെ വ്യാജ വക്കീൽ വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകർ രെജിസ്ട്രാറെ  സമീപിച്ചു. ഹൈക്കോടതി സ്വമേധയ വിഷയത്തിൽ കേസ്സെടുക്കണമെന്നു ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകർ ആവശ്യപ്പെട്ടു.ആവശ്യം ഉയർത്തി രജിസ്ട്രാർക്ക് പരാതിയും നൽകി.

വ്യാജ വക്കീൽ അഭിഭാഷക  അല്ലാത്ത സാഹചര്യത്തിൽ ബാർ കൗൺസിലിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് മുതിർന്ന അഭിഭാഷകനായ അജിത് കുമാർ ജെ.എസ്. പറയുന്നു.  കുറെയേറെ കേസ്സുകളിൽ വ്യാജ അഭിഭാഷകക്ക് കമ്മീഷനായി ചുമതല നൽകിയിരുന്നു. അതിന്റെ ഉത്തരവാദിത്വം കോടതികൾക്കാണ്.-അജിത് കുമാർ പറഞ്ഞു. 
വ്യാജ അഭിഭാഷകയുടെ വിഷയം പുറം ലോകത്തെ അറിയിച്ചവരിൽ  മുമ്പിൽ നിന്ന അഭിഭാഷകനാണ് അജിത്കുമാർ.

 നിയമരംഗങ്ങളിലെ വീഴ്ചകൾ അതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന മുതിർന്ന അഭിഭാഷകൻ ആലപ്പുഴയിലെ വ്യാജ വക്കീലിനെ തുറന്നു കാട്ടി.   ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുള്ള അഭിഭാഷകരുടെ  നീക്കങ്ങളും പൊതു സമൂഹത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ പോസ്റ്റിലൂടെയാണ്. 

എഫ്.ബി പോസ്റ്റിലേക്ക് 

Ajith Kumar J. S
  · 
ആലപ്പുഴയിലെ വ്യാജവക്കീൽ വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്തേണ്ടത് ഹൈക്കോടതിയാണ്. വ്യാജത്തി വക്കീലല്ലാത്തതിനാൽ ബാർകൗൺസിലിന് ഒരുചുക്കുംചെയ്യാനാകില്ല. വ്യാജത്തിയ്ക്ക് അസ്വാഭാവികമായി ഏറെക്കേസുകളിൽ കമ്മീഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കോടതികൾക്കാണ്.

അതിലും ഗുരുതരമായ വിഷയം ജാമ്യമെടുക്കാൻവന്ന പ്രതി എങ്ങിനെ മുങ്ങിയെന്നതാണ്. മജിസ്‌ട്രേറ്റിന്റെ അറിവും സമ്മതമില്ലാതെ മുങ്ങാൻ ഒരുസാധ്യതയുമില്ല. അല്ലെങ്കിൽ പ്രതിക്കെതിരെ MCഎടുക്കേണ്ടതുണ്ട്. വ്യാജത്തിയുടെ സീനിയറിനെ നമിച്ചു. അണ്ണനാണ് ശരിക്കും അണ്ണൻ. 

ഇത്തരം വ്യാജന്മാർ മറ്റിടങ്ങളിലുണ്ടോയെന്നും ക്രമവിരുദ്ധമായി എന്തെങ്കിലും സൗകര്യങ്ങളും സഹായങ്ങളും വ്യാജന്മാർക്കും വ്യാജത്തികൾക്കും നീതിപീഠങ്ങളിൽനിന്നും നൽകപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കേണ്ടതും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കേണ്ടതും ഹൈക്കോടതിയാണ്. വിജിലൻസ്/ഭരണവിഭാഗം കണ്ണടച്ച് ധ്യാനത്തിലിരുന്നിട്ട് കാര്യമില്ല. പേരിനെങ്കിലുമൊരു അന്വേഷണംനടത്തേണ്ടത് ഹൈക്കോടതിയാണ്.

Write a comment
News Category