Saturday, April 20, 2024 03:57 AM
Yesnews Logo
Home News

നാലിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഓഫറുകളുമായി പത്തനം തിട്ട രൂപതയും

News Desk . Jul 31, 2021
kerala-catholic-malankara-church-incentive-more-children
News


കൂടുതൽ പ്രസവിയ്ക്കുന്നവർക്കു ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിവാദം സൃഷ്‌ടിച്ച പാലാ  രൂപതയ്ക് പിന്നാലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തനം തിട്ട രൂപതയും സമാന ഓഫറുകളുമായി രംഗത്ത്. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സർക്കുലർ സിറോ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പുറത്തിറക്കി.

 

രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം. നാലാമത്തെ കുഞ്ഞിന് ജനനം മുതൽ പ്രസവ ചെലവിലേക്ക് സഭ സഹായം നൽകും. ഇത്തരം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നൽകും. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അദ്ധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസ് വ്യക്തമാക്കി.

പാലാരൂപതയുടെ പ്രഖ്യാപനം ഏറെ ചർച്ചയും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ  ജനസംഖ്യ നയം കാര്യക്ഷമമായി നടപ്പാക്കാനുള്ള നീക്കങ്ങൾ നടത്തുമ്പോൾ കേരളം പോലെ ജനസാന്ദ്രതയും പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യവും നേരിടുന്ന സംസ്ഥാനത്തു ഇത്തരത്തിലുള്ള ഓഫറുകൾ ആശാസ്യമല്ല എന്ന അഭിപ്രായം ഉയർന്നിരുന്നു.

Write a comment
News Category