Thursday, April 25, 2024 01:10 AM
Yesnews Logo
Home News

ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിൽ; ഐ.എസ് കേരള മൊഡ്യൂൾ കേസ്സിൽ മുൻ കോൺഗ്രസ്സ് എം.എൽ.എ യുടെ പേരക്കുട്ടി അറസ്റ്റിൽ

M.B. Krishnakumar . Aug 06, 2021
is-kerala-module-case-grandson-of-former-congress-mla-arrested-more-arrests-likely-
News

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തമായ സാന്നിധ്യം കേരളത്തിലുണ്ടെന്നതിന് വീണ്ടും തെളിവുകൾ. ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഉദ്ദേശിച്ച് പ്രവർത്തിച്ച സംഘം കേരളമാണ് കേന്ദ്രമാക്കിയതെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ ഗൗരവമുള്ളതാണ്. ഐ.എസ്. കേരള മൊഡ്യൂൾ എന്ന വിളിപേരിട്ടിട്ടുള്ള കേസിൽ മുൻ കോൺഗ്രസ്സ് എം.എൽ.എ യുടെ പേരക്കുട്ടി അറസ്റ്റിലായി. ഇസ്ലാമിക്  സ്റ്റേറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കാൻ മുന്നിൽ നിന്നതും നയിച്ചതും മലയാളിയായ മലപ്പുറം സ്വദേശി യഹിയ ആണെന്നത് പ്രാധാന്യമർഹിക്കുന്നു. യഹിയ ഇപ്പോൾ എൻ.ഐ.എ യുടെ കസ്റ്റഡിയിലാണ്.

ഉള്ളാൾ എം.അൽ.എ ആയിരുന്ന ബി.എം.ഇദിനിഅബ്ബയുടെ പേരകുട്ടിയാണ് അറസ്റ്റിലായിട്ടുള്ളത്.കേസിൽ എൻ.ഐ.എ  ചോദ്യം ചെയ്ത അമ്മാർ അബ്ദുൽ റഹ്മാനെ എൻ.ഐ.എ കസ്റ്റഡിയിൽ  എടുത്തു. അബ്ദുൽ റഹ്മാന്റെ ബന്ധു 2016 ഇൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ടിരുന്നു. കാസർഗോഡിൽ നിന്നാണ് ഇവർ അഫ്ഗാനിസ്ഥാനിലേക്ക് രാജ്യം വിട്ടത്.നഗ്രഹാർ പ്രൊവിൻസിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഇവരിൽ പലരും പിന്നീട് കൊല്ലപ്പെട്ടു.

ബെംഗളൂരു സ്വദേശിയായ അലി മൗവീയ, കശ്മീർ സ്വദേശി ഉബൈദ് ഹമീദ് എന്നിവർ അറസ്റിലായിട്ടുണ്ട്.റഹ്മാന്റെ ഭാര്യയെ എൻഐ.എ  തെരഞ്ഞു കൊണ്ടിരിക്കയാണ്. ഇവർക്ക് ഐ.എസ് നേതൃത്വവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റ്  കേരള മൊഡ്യൂൾ കേസ് 

ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ ഇന്ത്യയിൽ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസാണ്  ഐ.എസ് കേരള മൊഡ്യൂൾ കേസ് എന്നറിയപ്പെടുന്നത്.മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ യഹിയ ആണ് ഐ.എസ്. കേരള മൊഡ്യൂൾ നിയന്ത്രിച്ചിരുന്നത്. ബെഹ്‌റനിൽ പ്രവർത്തിച്ചിരുന്ന യഹിയ ഇസ്ലാമിക് സ്റ്റേറ്റിൽചേരാനായി കള്ള പാസ്‌പോർട്ടിൽ അഫ്ഗാനിസ്ഥാനിലേക്ക് പോയി. ഇസ്ലാമിക  ഭീകര നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഐ.എസ് ദുർബലമായതിനെ തുടർന്ന് ബെഹ്റനിൽ തിരിച്ചെത്തി. പിന്നീട് അവിടെ നിന്ന് ഡൽഹിയിൽ എത്തുകയായിരുന്നു. അവിടെ രണ്ടു മാസം കഴിഞ്ഞു. 

കശ്മീരിലെ ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിച്ച ശേഷം കാശ്മീരിലേക്ക് പോയി. അവിടെ ഇസ്ലാമിക് സ്റ്റേറ്റിന്  വേണ്ടി ആശയ പ്രചരണത്തിനും അണികളെ റിക്രൂട്ട് ചെയ്യാനും തുടങ്ങി.ഇതിനായി വലിയ രീതിയിൽ ഫണ്ട് സ്വരൂപിച്ചു. കശ്മീർ, കേരളം കർണ്ണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ശക്തമാക്കിയത്.കേരളത്തിൽ നിന്ന് നിരവധി പേരെ ഭീകര സംഘടനയിൽ എത്തിച്ചു. ടെലിഗ്രാം, ഹോപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ റിക്രൂട്ട്മെന്റിന് ഉപയോഗപ്പെടുത്തി.മാർച്ച് 15 നു യഹിയ അറസ്റ്റിലായി. തുടർന്ന് കൊല്ലം സ്വദേശിയും ദന്ത ഡോക്ടറുമായ റഹീസ് അഹമ്മദ്, മുഹാബ് അൻവർ എന്നിവരും എൻ.ഐ.എ  യുടെ പിടിയിലായി. 

ഇവരൊക്കെ കേരളത്തിൽ നിന്ന് ഇസ്ലാമിൽ സ്റ്റേറ്റിൽ  ചേരാനായി രാജ്യം വിട്ടവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. 2016 ഇൽ കാസർഗോഡ് പ്രദേശത്തു നിന്ന് നാട് വിട്ടവർക്ക് യഹിയയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണങ്ങളിൽ തെളിഞ്ഞത്.രാജ്യം വിട്ടവർ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ദുര്ബലമായതിനു ശേഷവും  യഹിയയുടെ നേതൃത്വത്തിൽ ഭീകര സംഘടനാ കെട്ടിപ്പടുക്കാൻ നീക്കം നടന്നുവെന്നത് ആശങ്കാജനകമായ വാർത്തയാണ്. 

ഭീകര സംഘടനയുടെ വേരുകൾ കേരളത്തിൽ പടർന്നു പന്തലിച്ചിട്ടുണ്ട്..പല ജില്ലകളിലും ഇവർ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. എൻ.ഐ.യുടെ അന്വേഷണം കൂടുതൽ പേരുടെ അറസ്റ്റിലേക്ക് വരും ദിവസങ്ങളിൽ നയിക്കാനിടയുണ്ട്. മലബാറിൽ ഇസ്ലാമിക് സ്റ്റേറ്റിന്  ശക്തമായ സാന്നിധ്യമുണ്ടെന്നതിനു തെളിവ് കൂടിയാണ് ഐ.എസ് കേരള മൊഡ്യൂൾ കേസ്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ തന്നെ ഇസ്ലാമിക്  സ്റ്റേറ്റിന്റെ കേരളത്തിലെ സാന്നിധ്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. 

Write a comment
News Category