Friday, April 26, 2024 02:28 AM
Yesnews Logo
Home News

മുസ്‌ലിം ലീഗിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കും; വെടി നിർത്തലിന് സാധ്യത

Arjun Marthandan . Aug 07, 2021
muslim--league-crisis-may-over-today
News

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു മുസ്‌ലിം ലീഗിൽ പുകയുന്ന  പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ലഭിക്കുന്ന സൂചനകൾ പ്രകാരം തർക്കങ്ങൾ ഇന്ന് ചേരുന്ന യോഗത്തിൽ ഉയർന്നു വരും. ഹൈദരലി തങ്ങളുടെ മകൻ മു ഇൻ അലി ഉയർത്തിയ ആരോപണങ്ങൾ ഗൗനിക്കേണ്ടതില്ലെന്ന്  നിലപാട് പി.കെ.കുഞ്ഞാലിക്കുട്ടിയും കൂടുതൽ വിവാദത്തിനു പോകേണ്ടതില്ലെന്ന് തങ്ങൾ കുടുംബവും നിലപാട് സ്വീകരിക്കുമെന്ന്ന് അറിയുന്നത്.പാണക്കാട് സാദിക്ക് അലി തങ്ങൾ നടത്തുന്ന അനുരഞ്ജന  നീക്കങ്ങൾ ഫലം കണ്ടേക്കാം.

മുസ്ളീം ലീഗിലെ പ്രബലനായ  കുഞ്ഞാലിക്കുട്ടിയെ പിണക്കാൻ പാണക്കാട് കുടുമ്ബവും പാണക്കാട് കുടുംബത്തിനെതിരെ നീങ്ങാൻ കുഞ്ഞാലികുട്ടിയോ തയ്യാറാവാൻ ഒരു സാധ്യതയുമില്ല. പാണക്കാട് കുടുബത്തിൽ  നിന്ന് തന്നെയുള്ള  സാദിഖ് അലി തങ്ങളാകട്ടെ കുഞ്ഞാലികുട്ടിയുമായും ലീഗിലെ എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധമുള്ള നേതാവാണ്. ഹൈദരലി തങ്ങളുടെ അഭാവത്തിലൊക്കെ പാർട്ടി കാര്യങ്ങളുടെ ചുമതല വഹിക്കുന്ന നേതാവായ സാദിഖലി തങ്ങൾ തന്നെയാണ് പാർട്ടിയുടെ അടുത്ത അധ്യക്ഷനായി വരിക.ഉള്ള വിഭാഗങ്ങളെയും ഒര്പ്പിച്ചു കൊണ്ട് പോകാൻ വൈദഗ്ധ്യമുള്ള സാദിഖലി തങ്ങളുടെ ഇന്നത്തെ നിലപാട് വളരെ നിർണ്ണായകമാണ്. 

സാദിഖലി  തങ്ങളുടെ നിലപാട് ലീഗിലെ വിവാദങ്ങൾ അവസാനിപ്പിക്കുമെന്ന് കരുതുന്നു. ഇ.ഡി യുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും മികച്ച അഭിഭാഷകരെ ലീഗ് രംഗത്തിറക്കും. ഹൈദരലി തങ്ങൾക്ക് വേണ്ട നിയമോപദേശം അവർ നൽകും. പാർട്ടിയിലെ തർക്കങ്ങൾ അതിരു കടക്കാതിരിക്കാനുള്ള ചർച്ചകളാകും ഇന്ന് നടക്കുക. 

Write a comment
News Category