Thursday, March 28, 2024 08:43 PM
Yesnews Logo
Home News

ഇ ബുൾ ജെറ്റ് സഹോദരന്മാർ ജയിലിൽ; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു ; അപകടകരമായ വാഹനം ഓടിച്ചതിന് തെളിവുകൾ പുറത്ത്

Arjun Marthandan . Aug 10, 2021
e-bull-brothers-remanded-14-days-more-complaints-filed
News

ഗതാഗത വകുപ്പ് ഓഫീസിൽ അതിക്രമം കാട്ടിയതിനും മറ്റു നിയമ ലംഘനങ്ങളുടെയും പേരിൽ   ഇ ബുൾ സഹോദരന്മാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. പഴയ ടെമ്പോ ട്രാവലർ  വണ്ടി നിയമവിരുദ്ധമായി പെയിന്റടിച്ച് നിരത്തിലിറക്കിയതിന് ഇരുവരെയും മോട്ടോർ വാഹന ഓഫീസിൽ വിളിച്ചു വരുത്തിയപ്പോൾ ഉണ്ടാക്കിയ നാടകീയ രംഗങ്ങളാണ് ഇരുവർക്കും വിനയായത്. ഓഫീസിൽ ബഹളമുണ്ടാക്കി ലൈവ് ഇടുകയും അത് പൊതു സമൂഹത്തിൽ  പ്രചരിപ്പിക്കാനും ഇരുവരും ശ്രമിച്ചിരുന്നു. പിന്നീട അലറി കരഞ്ഞു നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. 

ഇ ബുൾ സഹോദരമാർക്കെതിരെ ഒട്ടേറെ പരാതികൾ മോട്ടോർ  വാഹന വകുപ്പിന് ഇതിനകം ലഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ   ഇവർ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഇത് ഇപ്പോൾ ഇവർക്ക് തന്നെ വിനയായി .കടുത്ത നിയമ ലംഘനങ്ങളുടെ തെളിവുകൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു കൊണ്ടിരിക്കയാണ്. 
 പരാതികൾക്ക്  പിന്നിൽ ഇ ബുൾ സഹോദരന്മാരുടെ  എതിർ ഗ്രൂപ്പുകാരായ ചില വ്ലോഗര്മാരുടെ പങ്കുണ്ടെന്നും സംശയമുണ്ട്. ഫോണിലൂടെയാണ് പലരും ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്.
സാമാന്യ വിവരം പോലുമില്ലാത്ത ചില വ്ലോഗര്മാരുടെ കുടിപ്പക ക്വട്ടേഷൻ  മാതൃകയിൽ വളരുകയാണ്. യു ട്യൂബ് ചാനലുകൾക്ക് ആരാധകരെ സൃഷ്ടിക്കാൻ വേണ്ടി എന്ത് പേക്കൂത്തുകളും കാണിക്കാമെന്ന് സാഹചര്യത്തിനെതിരെ വലിയ വിമർശനം ഉയർന്നു കഴിഞ്ഞു.അത് കൊണ്ട് തന്നെ മോട്ടോർ വാഹന വകുപ്പിന് അനുകൂലമായി നിരവധി പേര് രംഗത്തു വരുന്നുണ്ട്. 

നിയമ പരിജ്ഞാനം തീരെ കുറവ്; നിലവാരം കുറഞ്ഞ വിവരണം

ട്രാഫിക് നിയമങ്ങളെ കുറിച്ചോ   രാജ്യത്തെ നിയമ സംവിധനങ്ങളെ കുറിച്ചോ സാമാന്യ വിവരം പോലും ഇല്ലതെയാണ് ഇ ബുൾ സഹോദരന്മാർ പ്രവർത്തിച്ചിരുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെപുറത്തു വരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ആംബുലൻസ് ഹോണുകൾ ഘടിപ്പിച്ച് ലൈറ്റുകൾ ഓൺ ചെയ്ത് ഉത്തരേന്ത്യൻ  റോഡുകളിലൂടെ പാഞ്ഞു പോകുന്ന  ദൃശ്യങ്ങൾ ഇവർ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങൾ  സംപ്രേക്ഷണം ചെയ്തതോടെ ഇ ബുൾ സഹോദരന്മാരുടെ തനി നിറം പുറം ലോകവുമറിഞ്ഞു.യുട്യൂബ് ചാനലിന്റെ പേരിൽ കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ  സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നിശിത വിമർശനം ഉയരുന്നുണ്ട്. 

ഇപ്പോൾ കേരളത്തിൽ കൂണ് പോലെ പൊങ്ങി വരുന്ന യുട്യൂബ് ചാനൽ  നടത്തിപ്പുകാരിൽ പലരും  അടിസ്‌ഥാന വിദ്യാഭ്യാസ അയോഗ്യതയോ അറിവോ ഇല്ലാത്തവരാണ്.ശാസ്ത്ര   വിഷയങ്ങളും ചികിത്സാരീതികളും കുക്കറി ഷോകളും ഒക്കെ ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അവതരിപ്പിക്കപ്പെടുന്ന പ്രവണത കൂടി വരികയാണ്.യാത്ര വിവരണങ്ങൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത് ശുദ്ധ അസംബന്ധങ്ങളാണ്.    അവതരണത്തിലെ  മികവ് മാത്രമാണ് ഏക പ്ലസ് പോയിന്റ്. കൂടുതൽ സബ്സ്ക്രൈബേഴ്സിനെ കിട്ടാനായി ഏത്  വഴിയും അവലംബിക്കുന്ന തരത്തിലേക്ക് യുട്യൂബ് ചാനലുകൾ മാറിവരികയാണ്. നന്നായി അവതരിപ്പിക്കപ്പെടുന്ന ചാനലുകളും ഇല്ലാതില്ല. അവ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.നന്നായി ഉപയോഗിക്കാവുന്ന  സാമൂഹ്യ മാധ്യമത്തിന്റെ സാധ്യതകളാണ് ഒരു കൂട്ടമാളുകൾ  നശിപ്പിക്കുന്നത്.  

ഏത്   വിധേനെയും ചാനലിന്റെ ആരാധകരുടെ  എണ്ണം കൂട്ടാനുള്ള വഴികൾ മാത്രമാണ് ചില വ്ലോഗര്മാരും യു ട്യൂബ് ചാനൽ നടത്തിപ്പിക്കാരും ചെയ്യുന്നത്. ഇ ബുൾ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. സബ്സ്ക്രൈബേർസ്ഴിന്റെ എണ്ണം കൂട്ടാനുള്ള നീക്കങ്ങൾ തന്നെയാണ് ഇ ബുൾ സഹോദരന്മാർക്കും  വിനയായത്. നിയമലംഘനം നടത്തുമ്പോൾ പോലും അത് ആരാധകരെ  ലക്‌ഷ്യം വെച്ച് നീങ്ങുന്ന സാഹചര്യം അപകടകരമായ സ്ഥിതി വിശേഷത്തിലേക്ക്   നീങ്ങുകയാണ്.

Write a comment
News Category