Friday, March 29, 2024 02:46 AM
Yesnews Logo
Home News

മാപ്പിളകലാപം;താലിബാനിസത്തിന്റെ ആദിമ രൂപമെന്ന് ആർ.എസ്.എസ് നേതാവ് റാം മാധവ്

സ്വന്തം ലേഖകന്‍ . Aug 19, 2021
mappil-riot-ram-madhav-ilamic-terror-talibanism
News

മലബാറിൽ ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള കലാപം താലിബാനിസത്തിന്റെ ആദിമ രൂപമെന്ന് ആർ.എസ്.എസ് നേതാവ് റാം മാധവ് .ഇസ്ലാമിക മത മൗലികവാദത്തിന്റെ ആദിമ രൂപമായി മാപ്പിള കലാപത്തെ കാണേണ്ടതുണ്ടെന്ന് ആർ.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടു. കോഴിക്കോട് മാപ്പിള കലാപ രക്ത സാക്ഷിത്വചരണത്തിന്റെ ദേശീയ തല ഉത്ഘാടനം  നിർവഹിക്കുകയായിരുന്നു റാം മാധവ് 
.
രാജ്യമൊട്ടുക്കും ഹിന്ദുക്കളെ കൂട്ട കൊല ചെയ്ത മാപ്പിള കലാപത്തിന്റെ ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന  ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. 
താലിബാൻ ഒരു ഭീകര സംഘടനയാണ്.ഒപ്പം മത മൗലിക മാനസികാവസ്ഥ കൂടിയാണ്. ഈ മാനസിക നിലവാരമാണ് ഭാരത്തിന്റെ വിഭജനത്തിന് വഴിയൊരുക്കിയത്. 

മാപ്പിള ലഹളയുടെ ക്രൂരതകൾ അംബേദ്കറും ഗാന്ധിജിയും ഒക്കെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.കലാപത്തിനെതിരെ പ്രതികരിക്കൻ കോൺഗ്രസ്സിന് പക്ഷെ ശക്തി പോരായിരുന്നു.മാപ്പിള ലഹളയെ കര്ഷക സമരമായി ചിത്രീകരിച്ചത് ഇടതുപക്ഷമാണ്.കര്ഷക സമരമായി മാപ്പിൽ ലഹളയെ ഉയർത്തിക്കാട്ടാൻ ഇടതു പക്ഷം മത്സരിച്ചു.
ഇസ്ലാമിക് ഭീകരതയുടെ പിടിയിൽ നിന്ന് കേരളം ഇപ്പോളും മോചിക്കപ്പെട്ടിട്ടില്ല-റാം മാധവ്  അഭിപ്രായപ്പെട്ടു.ഒരു വര്ഷം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സി.വി ആനന്ദ് ബോസ്, സി.ഐ.ഐസക്ക്എം.ബാലകൃഷ്ണൻ ,മുൻ  ജഡ്ജി ശാന്തകുമാരി  എന്നിവരും സംബന്ധിച്ചു.  

Write a comment
News Category