Friday, March 29, 2024 04:06 AM
Yesnews Logo
Home News

മാപ്പിള കലാപകാരി വാരിയൻ കുന്നൻ ആദ്യ താലിബാൻ നേതാവ്; അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം കേരളം ഏറ്റെടുത്തു;; മാപ്പിള കലാപം ഹിന്ദു വേട്ട ; വെള്ളപൂശലുകാർക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍ . Aug 23, 2021
mappila-riot-hindu-genocide-variyan-kunnan-first-taliban-leader-ap-abdulla-kutty
News

1921 ലെ ഹിന്ദു വേട്ടയെ സ്വാതന്ത്ര്യ സമരമെന്നും കര്ഷക സമരമെന്നും ചിത്രീകരിച്ചു ചരിത്രത്തെ മാറ്റി മറിച്ചവർക്ക് കനത്ത തിരിച്ചടി.മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യ സേനാനികളെന്ന് അംഗീകരിക്കാൻ പാടില്ലെന്ന് ചരിത്ര കൗൺസിൽ നിഗമനത്തിനു പിന്നാലെ കേരളം കലാപകാരികളുടെ യഥാർത്ഥ മുഖം ചർച്ച ചെയ്യുകയാണ്. പൊതു ചർച്ചക്ക് വരാതെ ഒളിപ്പിച്ചു വെച്ചിരുന്ന പ്രതിച്ഛായകൾ ഓരോന്നായി തകർന്നു വീഴുകയാണ്.ക്രൂരമായ ഹിന്ദു വേട്ടയായ  മാപ്പിള കലാപം രാജ്യമെങ്ങും ചർച്ച ചെയ്യുകയാണ്. 

  സ്വതന്ത്യ്‌ര  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു വേട്ടയാണ് മാപ്പിള കലാപമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടു. കലാപത്തിന്റെ നേതൃത്വം കൊടുത്തവരുടെ നേതാവും കൊടിയ ഭീകരവാദിയുമായ വാരിയൻ കുന്നൻ ആദ്യ താലിബാൻ നേതാവാണെന്ന് എ.പി.അബ്ദുള്ളകുട്ടി അഭിപ്രായപ്പെട്ടിരിക്കയാണ്. 

ഹിന്ദു വേട്ടയെ സ്വാതന്ത്ര്യ  സമരമെന്ന് വിശേഷിപ്പിക്കുന്നത്കാ ചരിത്രത്തോട് കാണിക്കുന്ന  ക്രൂരതയാണെന്ന് ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു.മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവ് ഇ.എം.എസിനു പോലും മാപ്പിളകലാപകാരികളെ പേടിച്ച് നാട് വിടേണ്ടതായി വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ കുടുംബക്കാർക്ക് പാലക്കാടേക്ക് താമസം മാറ്റേണ്ടതായി വന്ന സാഹചര്യങ്ങൾ ഇ.എം.എസ്  തന്നെ പുസ്തകത്തിൽ രേഖപെടുത്തിയിട്ടുണ്ട്. 

കര്ഷക സമരമായും സ്വാതന്ത്ര്യ സമരമായും  ഹിന്ദു വേട്ടയായ  മാപ്പിള കലാപത്തെ ഇത് വരെ ചിത്രീകരിച്ചിരിക്കയായിരുന്നു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് അവരുടെ സ്വത്തുക്കളും മറ്റും കയ്യടക്കി മലബാറിലെ പലയിടത്തും  ഹിന്ദു സമുദായത്തെ ന്യൂനപക്ഷമാക്കിയത് മാപ്പിള കലാപത്തിലൂടെയായിരുന്നു. സംഭവത്തെ തുറന്നു കാട്ടിയത് കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലാണ്. 

സ്വതന്ത്ര പഠനങ്ങൾ കൂടി പുറത്തു വന്നതോടെ മാപ്പിള കലാപത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും പതുക്കെയെങ്കിലും പുറത്തു വരികയാണ്.1921 കാലത്തു തന്നെ   കേരളത്തിൽ നില നിന്നിരുന്ന കൊടും വർഗീയതയുടെ  നേർക്കാഴ്ചയാണ് മാപ്പിള ലഹള. 

Write a comment
News Category