Friday, March 29, 2024 03:18 AM
Yesnews Logo
Home News

ചരിത്രത്തെ മാറ്റിമറിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല-മുസ്‌ലിം ലീഗ് നേതൃത്വം

സ്വന്തം ലേഖകന്‍ . Aug 23, 2021
muslim-league-criticized--variyan-kunnath-haji-controversy
News

സ്വാതന്ത്ര്യം കിട്ടി കാലമേറെ കഴിയുമ്പോളാണ് കേന്ദ്ര സർക്കാരിന് സംശയങ്ങൾ ഉയരുന്നതെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു.ചരിത്രത്തെ വക്രീകരിക്കാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.വാരിയൻ കുന്നത് ഹാജി ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യ സേനാനി പട്ടികയിൽ നിന്ന് ഒഴിവാക്കിയ സമ്പത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ലീഗ്  നേതാവ്. 

ബി.ജെ.പി യുടെ അജണ്ടയാണ്  ഇപ്പോൾ നടപ്പാകുന്നത്. ഇത് ബ്രിട്ടീഷ് കരോടാണ് വാരിയൻ കുന്നത് ഹാജി പോരാടിയത്.അതിൽ അഭിമാനം കൊല്ലുന്നവരാണ് എല്ലാവരും.നമ്മൾ അതിൽ അഭിമാനം കൊള്ളുന്നവരാണ്.ബി.ജെ.പി ചരിത്രം തിരുത്താൻ ശ്രമിക്കയാണ്.ഇത് വിഭാഗീയത വളർത്തുമെന്ന് കുഞ്ഞാലികുട്ടി മുന്നറിയിപ്പു നൽകി. ചരിത്ര പുരുഷന്മാർ ജന മനസ്സുകളിലാണ് ജീവിക്കുന്നത്.അല്ലതെ രേഖകളിൽ അല്ല,. വിഭേഗീയത വാല്;ആർത്തുന്ന നീക്കങ്ങളിൽ  നിന്ന് പിന്മാറണമെന്ന് കുഞ്ഞാലികുട്ടി ആവശ്യപ്പട്ടു.  

Write a comment
News Category