Wednesday, April 24, 2024 11:36 PM
Yesnews Logo
Home News

ജിഹാദി വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് പുറത്താക്കുന്ന നടപടി ഒക്ടോബറിൽ പൂർത്തിയാക്കും

സ്വന്തം ലേഖകന്‍ . Aug 24, 2021
variyan-kunnat-kunjahammed-haji-independent-struggle-list-ichr-october-formalities-
News

മാപ്പിള കലാപകാരിയും അറിയപ്പെടുന്ന ജിഹാദിയുമായ വാരിയൻ കുന്നത് കുഞ്ഞഹമ്മദ്  ഹാജി ഉൾപ്പെടയുള്ള ജിഹാദികളെ സ്വാതന്ത്ര്യ സമര  ചരിത്രത്തിൽ നിന്ന്    പുറത്താക്കുന്ന നടപടി ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കും. ഒക്ടോബർ മാസത്തിനകം ഹിസ്റ്ററി കൗൺസിൽ   യോഗം ചേർന്ന് ജിഹാദി നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന ഔദ്യോഗിക  നടപടികൾ പൂർത്തിയാക്കുമെന്ന് ഐ.സി.എച്ച്.ആർ അംഗം സി.ഐ. ഐസക്ക് യെസ് ന്യൂസിനോട് പറഞ്ഞു. 

ചരിത്രത്തിലെ തെറ്റ് തിരുത്തൽ പ്രക്രിയകൾ പൂർത്തിയാക്കാനുള്ള  നടപടികളുടെ ഒരു ഘട്ടം അതോടെ പൂർത്തിയാക്കും. ക്രൂരന്മാരായ മുഗളന്മാരായുടെയും മത ഭ്രാന്തിന് പേര് കേട്ട ടിപ്പു  സുൽത്താനെയും കുറിച്ചുള്ള തിരുത്തലുകളും ഈ വര്ഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ചരിത്രത്തിൽ ഇപ്പോൾ തെറ്റായി രേഖപ്പെടുത്തി മഹത്വൽക്കരിച്ചു കൊണ്ടിരിക്കുന്നവരിൽ പ്രമുഖരാണ് മത ഭ്രാന്തിന് പേര് കേട്ട   മുഗളന്മാരും ടിപ്പു സുൽത്താനും. ഇവരുടെ യഥാർത്ഥ മുഖമാകും ഹിസ്റ്ററി കൗൺസിൽ അനാവരണം  ചെയ്യുക. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനായാണ് ഇത് വരെ ഈ മത ഭ്രാന്തന്മാരെ മഹത്വൽക്കരിച്ചു കൊണ്ടിരുന്നതെന്ന    ആക്ഷേപം കുറേകാലമായി ഉയർന്നിരുന്നു.
ആയിരകണക്കിന് ഹിന്ദുക്കളെയും കൃസ്ത്യാനികളെയും കൂട്ടക്കുരുതി നടത്തിയ കൊടും മത ഭ്രാന്തനാണ് ടിപ്പു സുൽത്താൻ. ഈ അറിയപ്പെടുന്ന ജിഹാദി ഭരണാധികാരിയെയാണ്    ഇത് വരെ മഹത്വൽക്കരിച്ചു ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കർണ്ണാടക സർക്കാർ  ടിപ്പുവിന്റെ ക്രൂര കൃത്യങ്ങൾ  പുറം ലോകത്തെ  അറിയിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റു മുട്ടി എന്ന ഒറ്റ കാരണത്താൽ ടിപ്പുവിന്റെ മത ഭ്രാന്തിനെ മറച്ചു വെക്കാനായിരുന്നു ഒരു വിഭാഗം ചരിത്രകാരന്മാർ ശ്രമിച്ചിരുന്നത്. 
 
ഏതു മതമായാലും തെറ്റുകൾ  തിരുത്തപ്പെടേണ്ടത് തന്നെയെന്നാണ് തന്റെ അഭിപ്രായമെന്ന് ഹിസ്റ്ററി കൗൺസിൽ അംഗം വ്യക്തമാക്കുന്നത്..അതല്ലാതെ പറ്റിയ തെറ്റുകൾ മറച്ചു വെക്കുന്നത് ചരിത്രമാകില്ല-ഐസക്  പറഞ്ഞു. മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത   മാപ്പിള കലാപത്തെ ബ്രിട്ടീഷുകാർക്കെതിരെയുള്ള മുന്നേറ്റമെന്നാണ്  ഇത് വരെ രേഖപെടുതായിരുന്നത്. ഇസ്ലാമിക ചരിത്രകാരന്മാരും  കമ്മ്യൂണിസ്റ്റുകളുമാണ് ഈ തെറ്റായ ചരിത്ര രചന പ്രചരിപ്പിച്ചിരുന്നത്.എന്നാൽ യഥാർത്ഥ  ചരിത്ര രേഖകൾ ഹിന്ദു കൂട്ടക്കൊലയായി  മാപ്പിള ലഹളയെ രേഖപ്പെടുത്തിയിരുന്നത്. ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത് മാപ്പിളമാരുടെ ഇസ്ലാമിക രാജ്യമുണ്ടാക്കാനായി ജിഹാദികൾ നടത്തിയ രക്ത രൂക്ഷിത കലാപമായാണ് മാപ്പിള കലാപമെന്ന  യഥാർത്ഥ ചരിത്രം ഹിസ്റ്ററി കൗൺസിൽ ഇടപെടലോടെ  വ്യാപക ചർച്ചയായിട്ടുണ്ട് .

Write a comment
News Category