Saturday, April 20, 2024 11:50 AM
Yesnews Logo
Home News

രാഷ്ട്രീയ പാർട്ടികളുടെ നിറം തെളിയുന്നു;നാർക്കോട്ടിക് ജിഹാദിൽ പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ; ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി

സ്വന്തം ലേഖകന്‍ . Sep 10, 2021
narcotic-jihad-pala-bishop--cm-opposition-leader--criticized-bjp-support
News

നാർക്കോട്ടിക് വിവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിറം വ്യക്തമാകുന്നു. സി.പി.എം ഉം കോൺഗ്രസ്സും ഉൾപ്പെടയുള്ള രാഷ്ട്രീയ പാർട്ടികൾ പൽ ബിഷപ്പിനെ തള്ളിയപ്പോൾ ബി.ജെ.പി മാത്രം ബിഷപ്പിന് അനുകൂലമായി രംഗത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നാർക്കോട്ടിക് ജിഹാദി വിഷയത്തിൽ പാല  ബിഷപ്പിനെ തള്ളി പറഞ്ഞു. മയക്കുമരുന്നു വിവാദത്തിൽ മൗനം പാലിച്ച ഇവർ മഹാ അപരാധം പാല ബിഷപ്പ് ചെയ്തത്  പോലെയാണ് പ്രതികരിച്ചത്. 

നാർക്കോട്ടിക് ജിഹാദ് എന്ന പേര് കേട്ടിട്ടേ എല്ലാ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന. മതപരമായ വേർതിരിവ് ഉണ്ടാകാതിരിക്കാനും ചേരിതിരിവുകൾ ഉണ്ടാകാതിരിക്കാനും ശ്രദിക്കണമെന്ന് ഉപദേശം ബിഷപ്പിന് പിണറായി വിജയൻ നൽകി. 

വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ടി തോമസും രംഗത്തെത്തി. നർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകര്‍ക്കരുത്. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാർത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ബിഷപ്പിന്റെ പരാമർശം അത്ഭുതപ്പെടുത്തുന്നുവെന്നും മതസൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് സംശയമുണ്ടെന്നുമായിരുന്നു പി ടി തോമസ് എംഎൽഎയുടെ പ്രതികരണം

ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി 

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പൽ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി പ്രസ്താവിച്ചു. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും പ്രതികരിച്ചു. ലൗ ജിഹാദിന് പുറമെ നര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം ബിഷപ്പിന്റെ പ്രതികരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Write a comment
News Category