Tuesday, April 23, 2024 07:33 PM
Yesnews Logo
Home News

പാല ബിഷപ്പിനെതിരെ കൊല വിളിയുമായി മുസ്‌ലിം സംഘടനകൾ ; ഈരാറ്റുപേട്ടയിൽ നിന്ന് ആളെയിറക്കി പ്രകടനം

സ്വന്തം ലേഖകന്‍ . Sep 10, 2021
muslim-organisations-march-pala-narcotic-jihad-threat-life
News

കേരളത്തിലെ അമുസ്ലീങ്ങൾക്ക് ഭീഷിണിയായ നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് പാല ബിഷപ്പ് നടത്തിയ പ്രസ്തവനക്കെതിരെ മുസ്‌ലിം സംഘടനകളുടെ എന്ന പേരിൽ  കൊല വിളി പ്രകടനം. മത  മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് ഇരുന്നൂറോളം വരുന്ന പ്രകടനക്കാർ ബിഷപ്പ് ഹൌസിലേക്ക്  മാർച്ചു  നടത്തിയത്. എസ്.ഡി.പി.ഐ യും മുസ്‌ലിം വർഗീയ  സംഘടനകളും പ്രകടനത്തിൽ പങ്കെടുത്തെന്ന് കൃസ്ത്യൻ സംഘടനകൾ ആരോപിച്ചു. 

ഈരാറ്റുപേട്ടയിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തിയത്. പാലായിൽ വിരലിൽ എണ്ണാവുന്ന അത്രയും മുസ്ലീങ്ങൾ മാത്രമാണ് ഉള്ളത്. എസ്.ഡി.പി.ഐ ഉൾപ്പെട ഉള്ള സംഘടനകൾ ഈരാറ്റുപേട്ടയിൽ നിന്ന് സ്വകാര്യാ  വാഹനങ്ങളിൽ പാലായിൽ എത്തിച്ച് ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ച പ്രകോപനപരമായ പ്രകടനം വിളിക്കുകയായിരുന്നു. 

ബിഷപ്പിനെ അപായപ്പെടുത്താനുള്ള ഉദ്ദേശം  പ്രകടനക്കാർക്ക് ഉണ്ടായിരുന്നുവെന്ന് കൃസ്ത്യൻ സംഘടനകൾ കരുതുന്നു. പാലായിലെ വിവിധ ഇടങ്ങളിൽ ഒളിച്ചിരുന്ന് പ്രകടനത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ ശേഖരിച്ചു കഴിഞ്ഞു.  പാല  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിച്ചിരുന്നാണ് തീവ്രമുസ്‌ലിം  സംഘടനകളിൽ പെട്ടവർ പ്രകടനത്തിൽ പങ്കെടുത്തത്. പ്രകടനം കഴിഞ്ഞ ഉടൻ ഇവർ മുങ്ങി. 
പാല  ബിഷപ്പിനെ അപായപ്പെടുത്താൻ ഉദ്ദേശിച്ച നടത്തിയ പ്രകോപനപരമായ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൃസ്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു. 

Write a comment
News Category